പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി ആവിഷ്കരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിക്കുമെന്നും ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല. സമയബന്ധികമാക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. അടുത്ത സാമ്പത്തിക വർഷം പെൻഷൻ സമയബന്ധിതമാക്കാൻ നടപടിയെടുക്കുമെന്നും സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാന ബജറ്റിൽ പൊലീസ് സേനയ്ക്ക് ആകെ 150.26 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ. പൊലീസ് സേനയുടെ നവീകരണത്തിന് 12 കോടി രൂപ. ജയിൽ വകുപ്പിന് 14.5 കോടി. ലഹരിവിരുദ്ധ കാമ്പയിനായ വിമുക്തിക്ക് 9.5 കോടിയും ദുരന്ത നിവാരണ അതോറിറ്റിക്ക് 6 കോടി രൂപയും വകയിരുത്തി. എക്സൈസ് വകുപ്പിന്റെ ആധുനിക വത്കരണത്തിന് 9.2 കോടി. വിജിലൻസിന് 5 കോടി. റവന്യൂ വകുപ്പിൻ്റെ നവീകരണത്തിന് 26.5 കോടി. സർക്കാർ പ്രസ്സുകൾക്ക് 5.2 കോടി. സപ്ലൈകോ ഔട്ട്ലെറ്റ...
വീണ്ടും മലയാളത്തില്‍ ബിഗ് ബോസ് തരംഗം തുടങ്ങിയിരിക്കുകയാണ്. ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറെ കാലമായി കാത്തിരുന്ന ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണാണ് ഇന്ന് മുതല്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഇത്തവണയും നടന് മോഹന്‍ലാല്‍ തന്നെ അവതാരകനായിട്ടെത്തുന്ന പരിപാടിയിലെ മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ഏവരും. ഒടുവില്‍ ഷോ തുടങ്ങിയതിനൊപ്പം തന്നെ മത്സരാര്‍ഥികളുടെ ലിസ്റ്റ് എത്തിയിരിക്കുകയാണ്.ബിഗ് ബോസ് വരുമെന്ന് പ്രഖ്യാപിച്ചത് മുതല്‍ പ്രെഡിക്ഷന് ലിസ്റ്റുകളില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും ഷോ യിലുണ്ട്. ഇവര്‍ക്ക് പുറമേ കോമണേഴ്സ് അടക്കം പതിനെട്ട് മത്സരാര്‍ഥികളാണ് ഇത്തവണ ബിഗ് ബോസ് ഷോ യിലേക്ക് വന്നിരിക്കുന്നത്. നാല്``` ```കിടപ്പുമുറികളടക്കം ഫോര്‍മാറ്റില്‍ തന്നെ വലിയ മാറ്റങ്ങളുമായിട്ടാണ് ഇത്തവണ ബിഗ് ബോസ് എത്തിയിരിക്കുന്നത്. മാത്രമല്ല മത്സരാര്‍ഥികളെല്ലാവരും യുവാക്കളാണെന്നുള്ള പ്രത്യേകതയും ഈ സീസണിനുണ്ട്. താരങ്ങളുടെ മുഴുവന്‍ ലിസ്റ്റ് ഇതാണ്... ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചറായി ജോലി ചെയ്യുന്ന കൊച്ചി സ്വദേശി റസ്മിന് ഭായി, ട്രാവല്‍ ഫ്രീക്കായ നിഷാന എന്നിവരാണ് ഈ സീസണിലെ കോമണര്‍ മത...
പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, വെൽഫെയർ പാർട്ടി, ഫ്രട്ടേണിറ്റി, എസ്.ഡി.പി.ഐ തുടങ്ങി വിവിധ സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കോഴിക്കോട് ബീച്ചിലെ ആകാശവാണി ഓഫിസിന് മുന്നിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് ലാത്തി വീശി. സ്ത്രീകളടക്കമുള്ള പ്രകടനക്കാർക്ക് നേരെ പ്രകോപനമില്ലാതെ പൊലീസ് ലാത്തി വീശുകയായിരുന്നു. നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. മലബാർ എക്സ്പ്രസാണ് തടഞ്ഞത്. ഏറെനേരം ട്രെയിൻ തടഞ്ഞുവെച്ചു. പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്.ഐ പന്തംകൊളുത്തി നൈറ്റ് മാർച്ച് നടത്തി. കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തിരുവനന്തപുരം തുടങ്ങി വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി. കോഴിക്കോട് വെൽഫെയർ പാർട്...
നാളെ നവ കേരള സദസ്സ് നടക്കേണ്ട മണ്ഡലങ്ങളിൽ പകരം സംവിധാനം ഒരുക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തത വരുത്തിയിട്ടില്ല കൊച്ചി : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് നാളെ നവ കേരള സദസ്സ് നടക്കില്ല. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് നാളെ നവ കേരള സദസ്സ് നടക്കേണ്ടിയിരുന്നത്. കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം ഞായറാഴ്ചയാവും ഇനി നവ കേരള സദസ്സ് നടക്കുക. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് പെരുമ്പാവൂരിൽ നിന്ന് നവ കേരള സദസ്സ് പര്യടനം തുടരുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിക്കുന്നത്. നാളെ നവ കേരള സദസ്സ് നടക്കേണ്ട മണ്ഡലങ്ങളിൽ പകരം സംവിധാനം ഒരുക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തത വരുത്തിയിട്ടില്ല. മറ്റന്നാൾ കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും നവകേരള സദസ് നടക്കും. അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതിക ശരീരം നാളെ തിരുവനന്തപുരത്തെത്തിക്കും. രാവിലെ 7 മണിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം മൃതദേഹം തിരുവനന്തപുരത്തെത്തിക്കു...
Comments
Post a Comment