നിരക്ക് വർധിപ്പിക്കാതെ ഓടില്ലെന്ന് ഡ്രൈവർമാർ; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോ കിട്ടാൻ യാത്രക്കാരുടെ നെട്ടോട്ടം

നിരക്ക് വർധിപ്പിക്കാതെ ഓടില്ലെന്ന് ഡ്രൈവർമാർ; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോ കിട്ടാൻ യാത്രക്കാരുടെ നെട്ടോട്ടം 
*ക​ണ്ണൂ​ർ:* ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്രീ ​പെ​യ്ഡ് ഓ​ട്ടോ ബൂ​ത്ത് തു​റ​ന്ന​തോ​ടെ തു​ട​ങ്ങി​യ ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ന്നു.​പ്രീ​പേ​യ്ഡ് ഓ​ട്ടോ ബൂ​ത്തി​ലെ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​ല്ലെ​ന്നാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്ന​ത്. ഇ​തു​മൂ​ലം ഏ​റെ വ​ല​ഞ്ഞ​ത് യാ​ത്ര​ക്കാ​രാ​ണ്.

വെ​ളു​പ്പി​നെ എ​ത്തി​യ പ​ല​രും ഓ​ട്ടോ കി​ട്ടാ​തെ ഏ​റെ നേ​രം കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള നി​ര​വ​ധി​പേ​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

ച​ർ​ച്ച ചെ​യ്ത് നി​ര​ക്ക് മാ​റ്റാ​തെ സ​ർ​വീ​സ് ന​ട​ത്തി​ല്ലെ​ന്നാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ​യും ആ​ർ​ടി​ഒ, പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ട്ടോ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മി​തി ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ച​ർ​ച്ച ന​ട​ത്തും. ഇ​തി​ൽ നി​ര​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഓ​ട്ടോ പ്രീ ​പെ​യ്ഡ് ബൂ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത​തോ​ടെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ ബ​ഹി​ഷ്ക​രി​ക്കു​ക​യാ​യി​രു​ന്നു.


Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി