32 പേരുമായി ഇനി ഒരുമിച്ച് സംസാരിക്കാം; പുതിയ വോയിസ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്
32 പേരുമായി ഇനി ഒരുമിച്ച് സംസാരിക്കാം; പുതിയ വോയിസ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്
ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് പ്രമുഖ മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്.
വോയിസ് ചാറ്റ് എന്ന ഫീച്ചറാണ് വാട്‌സ്‌ആപ്പ് അവതരിപ്പിക്കാന്‍ പോകുന്നത്.
ഈ ഫീച്ചര്‍ ഇതിനകം തന്നെ വാട്‌സ്‌ആപ്പ് ബീറ്റ പതിപ്പില്‍ വന്നിട്ടുണ്ട്. 32 ആളുകള്‍ വരെയുള്ള ഗ്രൂപ്പുകളില്‍ ആക്ടീവായി വോയിസിലൂടെ സംസാരിക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചറാണ് ഇത്. വൈബെറ്റ ഇന്‍ഫോയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്.
വാട്‌സ്‌ആപ്പിന്റെ പുതിയ ബീറ്റ പതിപ്പിലേക്ക് ആക്‌സസ് ലഭിച്ച ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് ചാറ്റുകള്‍ക്കുള്ളില്‍ വേവ്‌ഫോം ഐക്കണ്‍ കാണാം. ഗ്രൂപ്പിലുള്ള മറ്റുള്ളവര്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാണ് എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഗ്രൂപ്പില്‍ ഐക്കണ്‍ കാണാന്‍ സാധിക്കുകയുള്ളു. വോയിസ് ചാറ്റ് ആരംഭിക്കാനായി നിങ്ങള്‍ക്ക് വേവ്‌ഫോം ഐക്കണ്‍ ടാപ്പ് ചെയ്യാവുന്നതാണ്. ഇതിലൂടെ പ്രത്യേകം വോയിസ് ചാറ്റ് ഇന്റര്‍ഫേസിലേക്ക് ആക്‌സസ് ലഭിക്കും. ഗ്രൂപ്പിലെ ആര്‍ക്കും, പരമാവധി 32 ആളുകള്‍ക്ക് വരെ, തടസ്സമില്ലാതെ വോയിസിലൂടെ സംസാരിക്കാന്‍ സാധിക്കും.
സാധാരണ ഗ്രൂപ്പ് കോളുകളില്‍ നിന്ന് വ്യത്യസ്തമായി പുതിയ വോയിസ് ചാറ്റ് ഫീച്ചര്‍ ഗ്രൂപ്പിലെ എല്ലാവരുടെയും ഫോണുകള്‍ ഒരേസമയം റിങ് ചെയ്യില്ല എന്നതാണ്. എല്ലാ ആളുകളും ലെഫ്റ്റ് ആയാലും വോയ്‌സ് ചാറ്റ് സെഷന്‍ ആക്ടീവ് ആയി നിലനില്‍ക്കുമെങ്കിലും ഒരു മണിക്കൂറിന് ശേഷം ഇത് ഓട്ടോമാറ്റിക്കായി തന്നെ അവസാനിക്കും. ആപ്പിനുള്ളിലെ വോയിസ് ചാറ്റുകള്‍ ഡിഫോള്‍ട്ടായി എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റഡാണ്. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വാട്‌സ്‌ആപ്പ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുണ്ട്.
Comments
Post a Comment