വിൻസെന്റ് ഡി പോൾ സൊസൈറ്റി വാർഷിക യോഗം - ചെമ്പേരി

വിൻസെന്റ് ഡി പോൾ സൊസൈറ്റി വാർഷിക യോഗം - ചെമ്പേരി

പയ്യാവൂർ:സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ചെമ്പേരി മേഖല വാർഷിക പൊതുയോഗം ചെമ്പേരി അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടത്തി. മേഖല പ്രസിഡന്റ് ഇമ്മാനുവേൽ ജോർജിന്റെ അധ്യക്ഷതയിൽ ഫൊറോനാ പള്ളി വികാരി റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ഉത്ഘാടനം ചെയ്തു.
 തലശ്ശേരി സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് കെ.റ്റി.ജോസഫ് കാരിക്കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. സാജു കൊട്ടാരത്തിൽ റിപ്പോർട്ടും കുര്യൻ കാവനാടിയിൽ വരവ് ചിലവ് കണക്കും അവതരിപ്പിചു. അക്ഷയ് തങ്കച്ചൻ, ജോസ് ചിറ്റേട്ട്, മാത്യു ചേരിക്കാഞ്ഞാടുകയിൽ, സണ്ണി മൂക്കനൊലിക്കൽ എന്നിവർ പ്രസംഗിച്ചു.

മോൺ .മാത്യു എം . ചാലിൽ, വിൻസെൻഷ്യൻ പ്രവർത്തകരായ ചെറിയാൻ കിഴക്കേക്കര, മാനുവൽ കിഴക്കേക്കര, ദേവസ്യ കളപ്പുരക്കൽ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു .മണിപ്പൂരിലെ അതിക്രമങ്ങളിൽ ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി .യുവാക്കളെ കൂടുതലായി വിൻസെൻഷ്യൻ പ്രവർത്തനങ്ങളിലേക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത യോഗം ചർച്ച ചെയ്തു .
മികച്ച കോൺഫ്രൻസുകളായി തിരഞ്ഞെടുക്കപ്പെട്ട ചെമ്പേരി പുരുഷ - വനിതാ കോണ്ഫറന്സുകൾക്ക് വികാരിയച്ചൻ ട്രോഫി സമ്മാനിച്ചു.

വിവിധ മത്സരങ്ങളിൽ വിജയികളായ ആഗ്നസ് വർഗ്ഗീസ് ,ജീന റോബിൻ ,മേരി ജോസ് ,എന്നിവർക്കുബ്ര : കെ .റ്റി ജോസഫ് സമ്മാനങ്ങൾ നൽകി .പതിമൂന്നു കോൺഫെറെൻസുകളിൽ നിന്നായി എണ്പത്തിരണ്ടു പ്രതിനിധികൾ പങ്കെടുത്തു .

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും