Posts

കുട്ടികളുടെ ഫോട്ടോ വച്ചുള്ള സ്‌കൂൾ ബോർഡുകളും പരസ്യങ്ങളും വിലക്കി

Image
കുട്ടികളുടെ ഫോട്ടോ വച്ചുള്ള സ്‌കൂൾ ബോർഡുകളും പരസ്യങ്ങളും വിലക്കി. കുട്ടികളുടെ ഫോട്ടോ വച്ച് സ്‌കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും ബാലാവകാശ കമ്മിഷൻ വിലക്കി.  മത്സരബുദ്ധി സൃഷ്ടിക്കുന്ന തരത്തിൽ കുട്ടികളുടെ ഫോട്ടോ വച്ചുള്ള ബോർഡുകൾ മറ്റു കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നതായി കമ്മിഷൻ കണ്ടെത്തി.  ഇത്തരം ബോർഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ടുള്ള ഉത്തരവുകൾ വിദ്യാലയങ്ങൾക്കു നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, പരീക്ഷാ സെക്രട്ടറി എന്നിവർക്കു കമ്മിഷൻ നിർദേശം നൽകി.  കമ്മിഷൻ ചെയർപഴ്‌സൻ കെ.വി.മനോജ് കുമാർ, അംഗങ്ങളായ സി.വിജയകുമാർ, പി.പി.ശ്യാമളാദേവി എന്നിവരുടെ ഫുൾബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

എസ്എസ്എല്‍സി പരീക്ഷ നാളെ പൂര്‍ത്തിയാകും*മേയ് രണ്ടാം വാരമാണ് ഫലം പ്രഖ്യാപിക്കുക.

Image
lഎസ്എസ്എല്‍സി പരീക്ഷ നാളെ പൂര്‍ത്തിയാകും മേയ് രണ്ടാം വാരമാണ് ഫലം പ്രഖ്യാപിക്കുക      തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ നാളെ പൂര്‍ത്തിയാകും. ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ വ്യാഴാഴ്ചയും പൂര്‍ത്തിയാകും. എസ്എസ്എല്‍സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെയാണ് നടക്കുക. മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ ജോലികള്‍ ഏപ്രില്‍ അഞ്ചിന് പരീക്ഷാഭവനില്‍ ആരംഭിക്കും. മേയ് രണ്ടാം വാരമാണ് ഫലം പ്രഖ്യാപിക്കുക. 4,19,362 പേരാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ്. 4,25,361 വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറിയും 4,42,067 വിദ്യാര്‍ത്ഥികള്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും എഴുതുന്നുണ്ട്. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിന് 18,000ത്തോളം അധ്യാപകരായിരിക്കും പങ്കെടുക്കുക. ഏപ്രില്‍ മൂന്നിന് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ മൂല്യനിര്‍ണയം ആരംഭിക്കും. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ വ്യാഴാഴ്ച്ച പൂര്‍ത്തിയാകും.

അഞ്ചു വർഷം കൂടുമ്പോൾ സർക്കാർ അധ്യാപക‍ർക്ക് സ്ഥലംമാറ്റം'; കരടുനയം തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്

Image
തിരുവനന്തപുരം: അഞ്ചു വർഷം കൂടുമ്പൾ സർക്കാർ സ്കൂളിലെ അധ്യാപകർക്ക് നിർബന്ധിത സ്ഥലം മാറ്റം നടത്തുന്നത് വിദ്യഭ്യാസ വകുപ്പിൻ്റെ പരി​ഗണനയിൽ. ഇതിനായുള്ള കരടുനയം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. ഒന്നാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ അധ്യാപകരാണ് നയത്തിന് കീഴിൽ ഉൾപ്പെടുന്നത്. എൽപി, യുപി, ഹൈസ്കൂളുകളിലേക്ക് ജില്ലാതല പിഎസ്സി പട്ടിക വഴിയാണ് നിയമനം നടത്തുക. നിയമനം ലഭിച്ച ജില്ലയിൽ തന്നെ സ്ഥലംമാറ്റം പരി​ഗണിക്കുന്ന തരത്തിലായിരിക്കും പുതിയ നയവുമെന്നാണ് റിപ്പോ‍ർട്ട്. അധ്യാപകർ ഒരേ സ്കൂളിൽ തുടരുന്നത് സ്കൂളിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് നീക്കം. കൂടാതെ സ്ഥലംമാറ്റം അധ്യാപകരുടെ സേവനം പൊതുവായി ഉപകരിക്കപ്പെടാൻ സഹായിക്കുമെന്ന് കണക്കുക്കൂട്ടലുണ്ട്. ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കും അനുകൂല നിലപാടാണെന്നുമാണ് വിവരം.വിഷയം അധ്യാപക സംഘടനകളുമായി ച‍ർച്ച ചെയ്യാത്തതിനാൽ പുതിയ അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമോയെന്നത് വ്യക്തമായിട്ടില്ല. വർഷങ്ങളായുള്ള രീതിയിൽ മാറ്റം ഉണ്ടാകണമെങ്കിൽ സർക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമാണ്. നിലവിൽ സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ അഞ്...

നിറചിരിയുടെ മുഖത്തിന് വിട നല്‍കാന്‍ കേരളം; ഇന്നസെന്റിന്റെ സംസ്കാരം ഇന്ന്

Image
അന്തരിച്ച സിനിമാ താരവും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നലെ പതിനായിരങ്ങളാണ് പൊതുദര്‍ശനത്തിന് വെച്ച കൊച്ചിയിലും ഇരിങ്ങാലക്കുടയിലും എത്തിയത്.  മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രിമാരായ ആര്‍.ബിന്ദു, കെ രാധാകൃഷ്ണന്‍, എംബി രാജേഷ് തുടങ്ങിയവര്‍ എല്ലാം ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.  ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി. ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയാണ് മോഹന്‍ലാല്‍ അന്ത്യോപചാരം അര്‍പ്പിച്ചത്. രാജസ്ഥാനില്‍ ഷൂട്ടിങ്ങിലായിരുന്ന മോഹന്‍ലാല്‍ ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനാണ് കേരളത്തിലെത്തിയത്. ഇരിങ്ങാലക്കുട ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷമാണ് ഇന്നസെന്റിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. നടന്മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, സിദ്ധിഖ് തുടങ്ങി നിരവധി പ്രമുഖര്‍ കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില...

രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്

Image
രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. രാജ്യത്ത് 1890 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ കേസുകളുടെ എണ്ണം 9433 ആയി ഉയര്‍ന്നു. കഴിഞ്ഞ 149 ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഏഴ് കോവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും രണ്ട് വിതവും കേരളത്തില്‍ മൂന്നു പേരുമാണ് കൊവിഡ് ബാധിച്ചു മരിച്ചത്.

ഏപ്രിൽ 1 മുതൽ പുതിയ ആദായ നികുതി വ്യവസ്ഥ; നികുതിദായകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Image
2023 ഏപ്രിൽ 1 മുതൽ നികുതി നിരക്കുകളിൽ മാറ്റം. നികുതിദായകർ സ്വന്തം വരുമാനത്തിലും മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തിലും അടയ്‌ക്കേണ്ട നികുതി മാറും. 2023 ലെ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമനാണ് സുപ്രധാന പരിഷ്കാരങ്ങൾ അവതരിപ്പിച്ചത്. പുതിയ നിയമങ്ങളെക്കുറിച്ച് നികുതിദായകർ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ എന്തൊക്കെയാണ്?    പെൻഷൻകാർക്കും ശമ്പളമുള്ള വ്യക്തികൾക്കും സ്റ്റാൻഡേർഡ് ഡിഡക്ഷൻ: അടിസ്ഥാനപരമായി വ്യക്തി ഏറ്റെടുത്തിട്ടുള്ള നിക്ഷേപമോ ചെലവോ പരിഗണിക്കാതെ അനുവദനീയമായ ഒരു നികുതി കിഴിവാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ എന്നത്കൊണ്ട് അർത്ഥമാക്കുന്നത്. ഈ തരത്തിലുള്ള ആദായനികുതി സ്റ്റാൻഡേർഡ് കിഴിവ് ഒരു സാധാരണ നിരക്കിൽ അനുവദനീയമാണ്, അതിനാൽ തന്നെ ഈ കിഴിവ് ലഭിക്കാൻ വെളിപ്പെടുത്തലുകളോ നിക്ഷേപ തെളിവുകളോ ബില്ലുകളോ ആവശ്യമില്ല. 2023–2024 സാമ്പത്തിക വർഷത്തിൽ ആരംഭിക്കുന്ന പുതിയ നികുതി സമ്പ്രദായത്തിന് കീഴിൽ, ശമ്പളം വാങ്ങുന്ന നികുതിദായകർ ഇപ്പോൾ 2000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷന് അർഹരാണ്. പുതിയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കാൻ ശമ്പളമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്, സ്റ്റാൻഡേർഡ് ഡിഡക്ഷൻ ആനുകൂല്...

-മലയോര മേഖലയിലെ വാർത്തകളും വിശേഷങ്ങളും അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിൽ-𝓒𝓱𝓮𝓶𝓹𝓮𝓻𝓲 𝓝𝓮𝔀𝓼

Image

കേരളത്തിലെ രണ്ടാമത്തെ ‘ഹണി മ്യൂസിയം’ വളക്കൈയിൽ ഒരുങ്ങുന്നു

Image
കേരളത്തിലെ രണ്ടാമത്തെ ‘ഹണി മ്യൂസിയം’ വളക്കൈയിൽ ഒരുങ്ങുന്നു വളക്കൈ: കേരളത്തിലെ രണ്ടാമത്തെ ‘ഹണി മ്യൂസിയം’ വളക്കൈയിൽ ഒരുങ്ങുന്നു. മലബാർ ഹണി ആൻഡ് ഫുഡ് പാർക്കിന്റെ കീഴിൽ 5000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന തേൻ മ്യൂസിയത്തിൽ നിന്ന്‌ തേനീച്ച വളർത്തലിന്റെ ചരിത്രം നേരിട്ട്‌ മനസിലാക്കാൻ സാധിക്കും.  വിജ്ഞാനവും കൗതുകവും ഒരു പോലെ സമ്മാനിക്കുന്ന അനുഭവമാണ് കാഴ്ചക്കാർക്ക് മ്യൂസിയത്തിൽ നിന്ന്‌ ലഭിക്കുക. പലതരം തേനീച്ച പെട്ടികളും തേൻ ശേഖരണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പലവിധ തേനുകളും തേനീച്ച കൂടുകളും ഇവിടെ പ്രദർശിപ്പിക്കും.  തേനീച്ചകളുടെ ജീവിത ശൈലിയും മറ്റു വിശേഷങ്ങളും മനസിലാക്കാനും മ്യൂസിയം അവസരമൊരുക്കും. തേൻ ഉപയോഗിക്കേണ്ട രീതി, തേനീച്ചകളുടെ തേൻ ശേഖരണ പ്രക്രിയ, തേനിന്റെ സംസ്കരണ രീതികൾ തുടങ്ങി എല്ലാ തേനറിവുകളും ഇവിടെ നിന്ന്‌ ലഭിക്കും.  തേനീച്ചയുടെ കൂറ്റൻ പ്രതിമയോടെയാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഏപ്രിലിൽ മ്യൂസിയം ജനങ്ങൾക്കായി തുറന്നു കൊടുക്കും. പ്രവേശനം സൗജന്യമാണ്. 𝓒𝓱𝓮𝓶𝓹𝓮𝓻𝓲 𝓝𝓮𝔀𝓼

ആറളം വന്യജീവി സങ്കേതത്തിന് ഉള്ളിലേക്ക് പ്രവേശനം നിരോധിച്ചു

Image
ആറളം വന്യജീവി സങ്കേതത്തിന് ഉള്ളിലേക്ക് പ്രവേശനം നിരോധിച്ചു ആറളം: കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും മുന്‍കരുതലുകളുടെയും പശ്ചാത്തലത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആറളം വന്യജീവി സങ്കേതത്തിന് ഉള്ളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ആറളം വൈല്‍ഡ്‌ ലൈഫ് ഡിവിഷന്‍ വാര്‍ഡന്‍ അറിയിച്ചു.

അവസാനത്തെ ചമയം ഇടൽ

Image
ഇരിങ്ങാലക്കുടയില്‍ ഇന്നസെന്റ് ഇനിയില്ല…. പ്രിയപ്പെട്ടവന് വിട നല്‍കാനൊരുങ്ങി ജന്മനാട് ഇന്നസെന്റിന്റെ ഭൗതികശരീരം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം ഇന്ന് വൈകീട്ട് മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകും. നാളെ രാവിലെ 10ന് സെന്റ് തോമസ് കത്തിഡ്രല്‍ സെമിത്തേരിയിലാണ് സംസ്‌ക്കാരച്ചടങ്ങുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നടന്‍, മോഹന്‍ലാല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കുന്നത് ഇരിങ്ങാലക്കുടയിലാണ് പിറന്ന നാട്ടിലേക്ക് ഇന്നസെന്റ് എന്ന മഹാനടന്റെ ചേതനയറ്റ ശരീരമെത്തുമ്പോള്‍ സങ്കടത്താല്‍ വീര്‍പ്പുമുട്ടുന്നുണ്ട് ഇരിങ്ങാലക്കുടയെന്ന ദേശം. പിതാവ് വറീതീന്റെ തണലില്‍ വളര്‍ന്ന ബാല്യമായിരുന്നു ഇന്നസെന്റിന്റേത്. സൗഹൃദത്തിന്റെ തീക്ഷ്ണ ബന്ധങ്ങള്‍ ഉള്ള ഇടം. സിനിമ രംഗത്തെ ഔന്നത്യത്തിലേക്ക് കുതിക്കുമ്പോഴും ഈ നാടിനെ ഹൃദയത്തോട് ചേര്‍ത്തിട്ടുണ്ട് ഇന്നസെന്റ്. ആ സ്‌നേഹവായ്പ് കൂടിയാണ് ലോക്‌സഭാ തെരഞ്ഞടുപ്പ് വിജയത്തിലേക്ക് ഇന്നസെന്റിനെ നയിച്ചതും. ആ മണ്ണിലേക്കുള്ള മടക്കമാണ് ഇനി ഇന്നച്ചന്. ഉച്ചയ്ക്ക് ശേഷം ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് മൃതദേഹം വീട്ടി...

തൊഴിലുറപ്പ്: ദിവസവേതനം 333 രൂപയാക്കി; വർധന 22 രൂപ

Image
  തൊഴിലുറപ്പ്: ദിവസവേതനം 333 രൂപയാക്കി; വർധന 22 ആലക്കോട് :മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ മിനിമം ദിവസവേതനം കേരളത്തിൽ 333 രൂപയാക്കി വർധിപ്പിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി. ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരും. നിലവിൽ 311 രൂപയാണു നിരക്ക്; വർധന 22 രൂപ. ഹരിയാനയിലാണ് ഏറ്റവും ഉയർന്ന മിനിമം വേതനം– 357 രൂപ. ഏറ്റവുമധികം വർധനയും അവിടെയാണ്– 26 രൂപ. സമീപ സംസ്ഥാനങ്ങളിലെ നിരക്ക് (വർധന ബ്രാക്കറ്റിൽ): തമിഴ്നാട്: 294 രൂപ (13), കർണാടക: 316 രൂപ (7), ആന്ധ്രപ്രദേശ്: 272 രൂപ (15). കാർഷിക തൊഴിലുമായി ബന്ധപ്പെട്ട നാണ്യപ്പെരുപ്പ സൂചിക അടിസ്ഥാനമാക്കിയാണ് ഓരോ സാമ്പത്തികവർഷവും വേതനം പുതുക്കുന്നത്.