നിറചിരിയുടെ മുഖത്തിന് വിട നല്‍കാന്‍ കേരളം; ഇന്നസെന്റിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച സിനിമാ താരവും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നലെ പതിനായിരങ്ങളാണ് പൊതുദര്‍ശനത്തിന് വെച്ച കൊച്ചിയിലും ഇരിങ്ങാലക്കുടയിലും എത്തിയത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രിമാരായ ആര്‍.ബിന്ദു, കെ രാധാകൃഷ്ണന്‍, എംബി രാജേഷ് തുടങ്ങിയവര്‍ എല്ലാം ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. 

ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി. ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയാണ് മോഹന്‍ലാല്‍ അന്ത്യോപചാരം അര്‍പ്പിച്ചത്. രാജസ്ഥാനില്‍ ഷൂട്ടിങ്ങിലായിരുന്ന മോഹന്‍ലാല്‍ ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനാണ് കേരളത്തിലെത്തിയത്. ഇരിങ്ങാലക്കുട ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷമാണ് ഇന്നസെന്റിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.

നടന്മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, സിദ്ധിഖ് തുടങ്ങി നിരവധി പ്രമുഖര്‍ കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെത്തി പ്രിയ സഹപ്രവര്‍ത്തകന് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

കൊച്ചിയിലെ വി.പി.എസ്. ലേക്ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. അമേരിക്കന്‍ യാത്ര കഴിഞ്ഞെത്തിയ ഇന്നസെന്റ് മൂന്നാഴ്ചയോളമായി ന്യുമോണിയയും മറ്റ് അസുഖങ്ങളും ബാധിച്ച് ചികിത്സയിലായിരുന്നു.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി