കേരളത്തിലെ രണ്ടാമത്തെ ‘ഹണി മ്യൂസിയം’ വളക്കൈയിൽ ഒരുങ്ങുന്നു
കേരളത്തിലെ രണ്ടാമത്തെ ‘ഹണി മ്യൂസിയം’ വളക്കൈയിൽ ഒരുങ്ങുന്നു
വളക്കൈ: കേരളത്തിലെ രണ്ടാമത്തെ ‘ഹണി മ്യൂസിയം’ വളക്കൈയിൽ ഒരുങ്ങുന്നു. മലബാർ ഹണി ആൻഡ് ഫുഡ് പാർക്കിന്റെ കീഴിൽ 5000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന തേൻ മ്യൂസിയത്തിൽ നിന്ന് തേനീച്ച വളർത്തലിന്റെ ചരിത്രം നേരിട്ട് മനസിലാക്കാൻ സാധിക്കും.
വിജ്ഞാനവും കൗതുകവും ഒരു പോലെ സമ്മാനിക്കുന്ന അനുഭവമാണ് കാഴ്ചക്കാർക്ക് മ്യൂസിയത്തിൽ നിന്ന് ലഭിക്കുക. പലതരം തേനീച്ച പെട്ടികളും തേൻ ശേഖരണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പലവിധ തേനുകളും തേനീച്ച കൂടുകളും ഇവിടെ പ്രദർശിപ്പിക്കും.
തേനീച്ചകളുടെ ജീവിത ശൈലിയും മറ്റു വിശേഷങ്ങളും മനസിലാക്കാനും മ്യൂസിയം അവസരമൊരുക്കും. തേൻ ഉപയോഗിക്കേണ്ട രീതി, തേനീച്ചകളുടെ തേൻ ശേഖരണ പ്രക്രിയ, തേനിന്റെ സംസ്കരണ രീതികൾ തുടങ്ങി എല്ലാ തേനറിവുകളും ഇവിടെ നിന്ന് ലഭിക്കും.
തേനീച്ചയുടെ കൂറ്റൻ പ്രതിമയോടെയാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഏപ്രിലിൽ മ്യൂസിയം ജനങ്ങൾക്കായി തുറന്നു കൊടുക്കും. പ്രവേശനം സൗജന്യമാണ്.
Comments
Post a Comment