എസ്എസ്എല്‍സി പരീക്ഷ നാളെ പൂര്‍ത്തിയാകും*മേയ് രണ്ടാം വാരമാണ് ഫലം പ്രഖ്യാപിക്കുക.

lഎസ്എസ്എല്‍സി പരീക്ഷ നാളെ പൂര്‍ത്തിയാകും
മേയ് രണ്ടാം വാരമാണ് ഫലം പ്രഖ്യാപിക്കുക
    
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ നാളെ പൂര്‍ത്തിയാകും. ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ വ്യാഴാഴ്ചയും പൂര്‍ത്തിയാകും. എസ്എസ്എല്‍സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെയാണ് നടക്കുക. മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ ജോലികള്‍ ഏപ്രില്‍ അഞ്ചിന് പരീക്ഷാഭവനില്‍ ആരംഭിക്കും. മേയ് രണ്ടാം വാരമാണ് ഫലം പ്രഖ്യാപിക്കുക. 4,19,362 പേരാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ്. 4,25,361 വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറിയും 4,42,067 വിദ്യാര്‍ത്ഥികള്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും എഴുതുന്നുണ്ട്. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിന് 18,000ത്തോളം അധ്യാപകരായിരിക്കും പങ്കെടുക്കുക. ഏപ്രില്‍ മൂന്നിന് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ മൂല്യനിര്‍ണയം ആരംഭിക്കും. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ വ്യാഴാഴ്ച്ച പൂര്‍ത്തിയാകും.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി