ഇലക്‌ട്രിക് ബൈക്ക് നിർമിച്ച് വിമൽജ്യോതി വിദ്യാർഥികൾ

ഇലക്‌ട്രിക് ബൈക്ക് നിർമിച്ച് വിമൽജ്യോതി വിദ്യാർഥികൾ
ശ്രീകണ്ഠപുരം : ചെമ്പേരി വിമൽജ്യോതിയിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർഥികൾ ഇലക്ട്രിക് ബൈക്ക് നിർമിച്ചു. ഇമ്പീരിയൽ സൊസൈറ്റി ഓഫ് ഇന്നവേറ്റീവ് എൻജിനിയേഴ്സ് ഇന്ത്യയും ഹീറോ ഇലക്ട്രിക്കും ചേർന്ന് നടത്തുന്ന ഗവേഷണ മത്സരത്തിൽ പങ്കെടുക്കുന്നതിനായാണിത്.

അവസാനവർഷ വിദ്യാർഥികളായ ജോയൽ മാത്യു, ശ്രീരാജ്, അബിൻ, അഭിനവ് അഫ്ലാഹ്, അജിത്, അജിനാസ്, അജുൽ, അലൻ, ആൽബിൻ, അംലാക്, ആൻഡ്രിൻ, ബെൻഡിക്ട്, അശ്വിൻ, ജോമി, മിലൻ, സഞ്ചൽ, വിജയ്, വിഷ്ണു, വിനായക് എന്നിവർ ചേർന്നാണ് ബൈക്ക് നിർമിച്ചത്. അധ്യാപകരായ നിയാസ്, റോബിൻ എന്നിവർ വിദ്യാർഥികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി.

ഏകദേശം ഒന്നരലക്ഷം രൂപ ചെലവിലാണ് ബൈക്ക് നിർമിച്ചത്. വ്യവസായികാടിസ്ഥാനത്തിൽ നിർമിക്കുകയാണെങ്കിൽ ഒരുലക്ഷം രൂപയിൽ താഴെ ചെലവിൽ ഈ ബൈക്ക് ഉണ്ടാക്കാനാകുമെന്ന് വിദ്യാർഥികൾ പറഞ്ഞു.

കോളേജ് മാനേജർ ഫാ. ജെയിംസ് ചെല്ലംകോട്ട്, ഫിനാൻസ് മാനേജർ ഫാ. ലാസർ വരമ്പകത്ത്, പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ്, വകുപ്പ് മേധാവി രാജു കുര്യാക്കോസ് എന്നിവരും എല്ലാ സഹകരണവുമായി കുട്ടികൾക്കൊപ്പമുണ്ടായിരുന്നു

 ഏപ്രിൽ 14 മുതൽ ഉത്തർപ്രദേശിലെ നോയിഡയിൽ നടക്കുന്ന അഖിലേന്ത്യാ മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർഥികൾ.


Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി