ബസുകളിൽ ക്യാമറ: സമയപരിധി ജൂൺ 30 വരെ നീട്ടി

ബസുകളിൽ ക്യാമറ: സമയപരിധി ജൂൺ 30 വരെ നീട്ടി

സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.നിലവാരമുള്ള ക്യാമറകളുടെ ദൗർലഭ്യവും കൂടുതൽ ക്യാമറകൾ ആവശ്യമായി വന്നപ്പോൾ കമ്പനികൾ അമിതവില ഈടാക്കി നടത്തിയ ചൂഷണവും ശ്രദ്ധയിൽപ്പെട്ടതോടെയാണ് തീരുമാനം.

മാത്രമല്ല, കെഎസ്ആർടിസിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായതും സമയപരിധി കൂട്ടാൻ കാരണമായി.സ്റ്റേജ് കാരിയേജുകൾ കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്കും കോൺടാക്ട് കാരിയേജുകൾക്കും ക്യാമറകൾ നിർബന്ധമാക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള വാഹനാപകടങ്ങൾ നിയന്ത്രിക്കാനാണ് ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കാൻ സർക്കാർ ഉത്തരവിറക്കിയത്. മാർച്ച് 31 വരെയായിരുന്നു ഇതിനായി നൽകിയിരുന്ന സമയപരിധി.


Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി