നാളെ മുതൽ ആദായനികുതി അടയ്ക്കുന്നതിന് പുതിയ സ്‌കീം

നാളെ മുതൽ ആദായനികുതി അടയ്ക്കുന്നതിന് പുതിയ സ്‌കീം 
നാളെ മുതൽ ആദായനികുതി അടയ്ക്കുന്നതിന് പുതിയ സ്‌കീം നിലവിൽ വരും. സ്വാഭാവിക മാർഗമായി ഓൺലൈനിൽ നാളെ മുതൽ ലഭ്യമാവുക പുതിയ സ്‌കീമാകും. പഴയ സ്‌കീമിൽ തുടരണമെങ്കിൽ അത് പ്രത്യേകം തെരഞ്ഞെടുക്കണം.

പുതിയ സ്‌കീം പ്രകാരം 7,27,777 രൂപ വരെയുള്ള വരുമാനത്തിന് നികുതി ഒഴിവാകും. 5 ലക്ഷം രൂപയെന്ന റിബേറ്റ് 7 ലക്ഷമാകും.

പഴയ നികുതിയിൽ ഹോം ലോൺ, എൽഐസി, പിപിഎഫ്, എൻപിഎസ് എന്നിവയ്ക്കെല്ലാം ആദായ നികുതി വകുപ്പിലെ വിവിധ സെക്ഷനുകൾ വഴി ആദായ നികുതി ഇളവിന് അവകാശമുണ്ടായിരുന്നു.

എന്നാൽ പുതിയ നികുതി പ്രകാരം ഈ ഇളവുകൾ ബാധകമല്ല. കഴിഞ്ഞ വർഷമാണ് ഈ പുതിയ നികുതി നിലവിൽ വന്നത്. എന്നാൽ കേന്ദ്ര സർക്കാർ പ്രതീക്ഷിച്ച സ്വീകാര്യത ഇതിന് ലഭിച്ചില്ല.

ഈ പുതിയ നയം നിലവിൽ ഉടച്ച് വാർത്തിരിക്കുകയാണ്. പുതിയ സ്‌കീമായിരിക്കും നമ്മുടെയെല്ലാം ഡീഫോൾട്ട് സ്‌കീം. പഴയ നികുതി ഘടന മതിയെങ്കിൽ അത് ഇനി നിങ്ങൾ സ്വമേധയാ തെരഞ്ഞെടുക്കണം.

▪️➖➖➖➖➖➖➖▪️

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി