പാൻ കാർഡ് ജൂൺ 30 ന് ശേഷം ഇല്ലാതാവും
പാൻ കാർഡ് ജൂൺ 30 ന് ശേഷം ഇല്ലാതാവും
ആധാറും പാൻ കാർഡും ബന്ധപ്പിക്കാൻ സമയം നീട്ടി നൽകി. ജൂൺ 30 വരെ ആണ് ആദായ നികുതി വകുപ്പ്‍ ഇതിന് വേണ്ടി അനുവദിച്ചിട്ടുള്ള അവസാന ദിവസം. ഇത്തരത്തിൽ ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ ജൂലൈ 1 മുതൽ പ്രവർത്തന രഹിതം ആകും എന്ന് ആദായ നികുതി വകുപ്പ്‍ അറിയിച്ചു. പിന്നീട് ഈ പാൻ കാർഡ് ഉപയോഗിക്കാൻ കഴിയില്ല. മുൻപ് പല തവണ ഇതിനുള്ള സമയം നീട്ടിനൽകിയിരുന്നതാണ്.
2022 മാർച്ച് 31 വരെ ഇതിന് ഫീസ് ഇടാക്കിയിരുന്നില്ല. 2022 ജൂൺ വരെ 500 രൂപയായിരുന്നു. അതിന് ശേഷം 1000 രൂപ ആയി വർധിപ്പിച്ച് മാർച്ച് 31 വരെ കാലാവധി നൽകി. 1000 രൂപ ഫീസ് ഈടാക്കി 2023 ജൂൺ 30 വരെയാണ് ഇപ്പോൾ സമയം നൽകിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ നടത്തി കൊണ്ട് പോകുന്നതിനും മറ്റ് പണമിടപാടുകൾ നടുത്തുന്നതിനെല്ലാം ഇനി പാൻ കാർഡ് നിർബന്ധമാകും. അതിനാൽ ഉടൻ തന്നെ പാൻ ലിങ്ക് ആയോ എന്ന് ചെക്ക് ചെയ്യുക. ലിങ്ക് ആയിട്ടില്ലെങ്കിൽ 1000 രൂപ ഫീസോടുകൂടി ലിങ്ക് ചെയ്യുക.
ഓർക്കുക,
ലിങ്ക് ആകാത്ത പാൻ കാർഡ് ഒരിക്കലും ഉപയോഗിക്കാൻ സാധിക്കില്ല. ഒരിക്കൽ പാൻ കാർഡ് എടുത്തവർക്ക് പുതിയത് എടുക്കാൻ സാധിക്കുകയുമില്ല. അങ്ങനെ ചെയ്യാൻ ശ്രമിക്കുന്ന പക്ഷം തടവ് ശിക്ഷയും പിഴയും ഉണ്ടാകാവുന്നതുമാണ്.
ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുക.
Comments
Post a Comment