രാജ്യത്ത് അവശ്യ മരുന്നുകളുടെ വില വർദ്ധിക്കും; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ..
രാജ്യത്ത് അവശ്യ മരുന്നുകളുടെ വില വർദ്ധിക്കും; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ
കൊച്ചി : രാജ്യത്ത് വ്യാപകമായ വിലവർദ്ധനകൾക്ക് ഇടയിൽ, ജനങ്ങൾക്ക് കൂടുതൽ ആശങ്ക ഉണ്ടാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അവശ്യമരുന്നുകളുടെ വില 12 ശതമാനം വർധിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, ആൻറി-ഇൻഫെക്റ്റീവ്സ്, കാർഡിയാക് മരുന്നുകൾ എന്നിവ ഏപ്രിൽ 1 മുതൽ വില കൂടുന്ന മരുന്നുകളിൽ ഉൾപ്പെടുന്നു
കഴിഞ്ഞ വർഷം നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) മൊത്തവില സൂചികയിൽ (ഡബ്ല്യുപിഐ) 10.7 ശതമാനം മാറ്റം പ്രഖ്യാപിച്ചിരുന്നു. എല്ലാ വർഷവും, 2013ലെ ഡ്രഗ്‌സ് (വില നിയന്ത്രണ) ഓർഡർ അല്ലെങ്കിൽ DPCO, 2013 അനുസരിച്ച് മൊത്തവില സൂചികയിലുള്ള (WPI) മാറ്റം എൻപിപിഎ പ്രഖ്യാപിക്കുന്നു.
ഈ ഓർഡറിന്റെ അടിസ്ഥാനത്തിൽ, ഔഷധ വില നിയന്ത്രണ സ്ഥാപനമായ എൻപിപിഎ എല്ലാ വർഷവും ഡബ്ല്യുപിഐ അധിഷ്ഠിത വില മാറ്റത്തിന് വിധേയമാക്കുന്നു, അതാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നടപ്പിലാക്കുന്നത്. പുതിയ വില നിർണയം 800ലധികം അവശ്യ മരുന്നുകളെയും മെഡിക്കൽ ഉപകരണങ്ങളെയും ബാധിക്കും.
സർക്കാർ വിജ്ഞാപനം ചെയ്‌ത പ്രകാരം WPI-യിലെ വാർഷിക മാറ്റം 2022ൽ 12.12% ആയിരിക്കുമെന്ന് എൻപിപിഎയെ ഉദ്ധരിച്ച് തിങ്കളാഴ്‌ച പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നു. "ഈ വിലക്കയറ്റം എല്ലാവരെയും ബാധിക്കും. കൂടുതൽ മരുന്നുകൾ കഴിക്കുന്ന ആളുകളെ പ്രത്യക്ഷത്തിൽ തന്നെ ഗുരുതരമായി ബാധിക്കും." ഡൽഹിയിലെ വസുന്ധര എൻക്ലേവിലെ താമസക്കാരനായ പ്രതാപ് ശർമ്മ പറഞ്ഞു.
"എന്നാൽ ആളുകൾക്ക് മുന്നിൽ ഇപ്പോൾ ധാരാളം വഴികളുണ്ട്," പാശ്ചാത്യ മൾട്ടിനാഷണൽ കമ്പനികളുമായി പ്രവർത്തിച്ച് വിരമിച്ച എഞ്ചിനീയറിംഗ്, മാനേജ്മെന്റ് പ്രൊഫഷണലായ ശർമ്മ കൂട്ടിച്ചേർക്കുന്നു. അതേസമയം, മരുന്ന് വാങ്ങുന്ന ആളുകളുടെ പെരുമാറ്റ രീതികൾ വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ്. അതിൽ പ്രദേശവും, സാമ്പത്തിക സ്ഥിതിയും ഉൾപ്പെടെ പ്രധാന ഘടകങ്ങളാണ്.
"GK-1ൽ മരുന്നുകൾ വാങ്ങുന്ന ആളുകൾ ഡോക്‌ടർമാർ നിർദ്ദേശിക്കുന്നതെന്തും സ്വീകരിക്കുന്നു. മരുന്നുകളുടെ വിലനിലവാരം അവരുടെ തീരുമാനത്തെ സ്വാധീനിക്കുന്നില്ല" സൗത്ത് ഡൽഹിയിലെ ജികെ-1ലെ കെമിസ്‌റ്റായ കമൽ ജെയിൻ പറയുന്നു. "എന്നാൽ മറ്റ് പ്രദേശങ്ങളിലുള്ള ആളുകൾ, അവരുടെ വാങ്ങൽ ശേഷിയും ബജറ്റും അനുസരിച്ച്, നിർദ്ദേശിക്കപ്പെടുന്ന മരുന്നുകളുടെ വിലകുറഞ്ഞ വേരിയന്റുകളുണ്ടോ എന്ന് ചോദിക്കുന്നു." കമൽ ജെയിൻ വ്യക്തമാക്കി.
ഇക്കാലത്ത് ഉപഭോക്താക്കൾക്ക് ധാരാളം ഓപ്ഷനുകൾ ഉണ്ടെന്ന് വിരമിച്ച പ്രൊഫഷണൽ പ്രതാപ് ശർമ്മ പറയുന്നു. "ജനറിക് മരുന്നുകൾ വളരെ താങ്ങാനാകുന്നതാണ്. ചില ജനറിക് മരുന്നുകൾ ബ്രാൻഡുകൾ വാഗ്‌ദാനം ചെയ്യുന്നതിനേക്കാൾ 90 ശതമാനം വരെ വിലകുറഞ്ഞതാണ്," ശർമ്മ പറഞ്ഞു.
"ആളുകൾ വന്ന് ഞങ്ങൾ അവർക്ക് നിർദ്ദേശിക്കുന്നതിൽ നിന്ന് വ്യത്യസ്‌തമായി മരുന്നുകൾ ആവശ്യപ്പെടുന്നു, അതേ ഗുണങ്ങളുള്ള മറ്റൊരു സംയുക്ത മരുന്ന്"ഹൈദരാബാദിലെ 7 ഹിൽസ് ഫാർമസിയിലെ ചന്ദ്രശേഖർ പറയുന്നു.
ഡ്രഗ് കൺട്രോളർ എൻപിപിഎയുടെ സമീപകാല ഉത്തരവിന് ശേഷം ഉയരുന്ന അവശ്യ മരുന്നുകളുടെ ലിസ്‌റ്റ് താൻ ഇതുവരെ പരിശോധിച്ചിട്ടില്ലെന്ന് ചന്ദ്രശേഖർ പറയുന്നു. “ഇത് സാധാരണക്കാരന്റെ ഭാരം വർദ്ധിപ്പിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു. അതേസമയം, ഉപഭോക്താക്കളെ പിഴിയുന്ന എൻപിപിഎയുടെ തീരുമാനം മരുന്ന് വ്യവസായത്തിന് ആശ്വാസമാകും എന്നാണ് വിലയിരുത്തൽ.
ഏപ്രിൽ 1 മുതൽ ബാധകമായ ഈ പ്രത്യേക വർദ്ധനവ് പ്രധാനമായും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്‌തുക്കൾ കാരണമാണ്. ഈ രാസവസ്‌തുക്കളുടെ വില വർധിച്ചതാണ് സർക്കാരിനെ തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്." ഭിലായി ആസ്ഥാനമായുള്ള കെമിസ്‌റ്റ് രാജേഷ് ഗൗർ പറയുന്നു.
മരുന്നുകളുടെ അസംസ്‌കൃത വസ്‌തുക്കളുടെയും ആക്‌ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെയും (എപിഐ) വിലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. എപിഐകൾ മാത്രമല്ല, ചരക്ക്, പാക്കേജിംഗ് വിലകളും കുതിച്ചുയർന്നു. കഴിഞ്ഞ വർഷം, മൊത്തവില സൂചികയിൽ 10.76 ശതമാനം വാർഷിക മാറ്റം എൻപിപിഎ പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെ ഭൂരിഭാഗം സാധാരണ രോഗങ്ങൾക്കും ചികിത്സിക്കാൻ ഉപയോഗിക്കുന്ന അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിലെ ഏകദേശം 800 മരുന്നുകളുടെ വിലയെയാണ് ഇത് ബാധിച്ചത്. പനി, അണുബാധ, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, ത്വക്ക് രോഗങ്ങൾ, വിളർച്ച എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയെയാണ് ഇത് ബാധിച്ചത്.
അതേസമയം, 2021ൽ WPI വർധന 0.53 ശതമാനം ആയിരുന്നു. 2020ൽ ഇത് 1.88 ശതമാനവും, 2019ലും 2018ലും യഥാക്രമം 4.26 ശതമാനവും 3.43 ശതമാനവുമായിരുന്നു.

_വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ_ 👇🏼
https://chat.whatsapp.com/G5v3wtYJhDhA5dKPYdLv9v
Comments
Post a Comment