തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവില്‍ സംസ്ഥാനത്ത് എഐ കാമറ സ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമായി. ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് 726 എഐ കാമറകള്‍ മിഴിതുറക്കും.

തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവില്‍ സംസ്ഥാനത്ത് എഐ കാമറ സ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമായി. ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് 726 എഐ കാമറകള്‍ മിഴിതുറക്കും.
ട്രാഫിക് നിയമലംഘനങ്ങള്‍ പിടിക്കാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സ്ഥാപിക്കാനിരുന്ന എഐ കാമറകളുടെ ഫയല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുകയായിരുന്നു.

225 കോടി രൂപ മുടക്കിയാണ് മോട്ടോര്‍ വാഹന വകുപ്പ് കാമറ സ്ഥാപിക്കുന്നത്.അമിത വേഗതയിലും സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റും എന്നിവ ധരിക്കാതെയും യാത്ര ചെയ്യുവര്‍ക്ക് ഇനി മുതല്‍ പിടിവീഴും.

നിയമ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ എഐ കാമറകള്‍ ഫോട്ടാ ഉള്‍പ്പടെ മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും.

നിയമം ലംഘിച്ച വാഹന ഉടമകള്‍ക്ക് കണ്‍ട്രോള്‍ റൂമില് നിന്ന് നോട്ടീസ് അയയ്ക്കും.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി