എസ്‌എസ്‌എല്‍സി പരീക്ഷ കഴിഞ്ഞത് ആഘോഷിക്കാന്‍ ഊട്ടിയിലേക്ക്; വഴിയറിയാതെ വന്നെത്തിയത് കണ്ണൂരില്‍: രക്ഷകരായി റെയില്‍വേ പൊലീസ്
എസ്‌എസ്‌എല്‍സി പരീക്ഷ കഴിഞ്ഞത് ആഘോഷിക്കാന്‍ ഊട്ടിയിലേക്ക്; വഴിയറിയാതെ വന്നെത്തിയത് കണ്ണൂരില്‍: രക്ഷകരായി റെയില്‍വേ പൊലീസ്
ചെമ്പേരി :എസ്‌എസ്‌എല്‍സി പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷം ആഘോഷിക്കാന്‍ ഊട്ടിയിലേക്ക് യാത്ര തിരിച്ച കുട്ടികള്‍ക്ക് രക്ഷകരായത് റെയില്‍വേ പൊലീസ്. കൊല്ലം സ്വദേശികളായ അഞ്ച് വിദ്യാര്‍ത്ഥികളാണ് വഴി പോലും അറിയാതെ ഊട്ടിയിലേക്ക് യാത്ര തിരിച്ചത്.
കയ്യിലുണ്ടായിരുന്നതാവട്ടെ 2500 രൂപയും കൊല്ലത്തു നിന്നും ട്രെയിന്‍ കയറിയ കുട്ടികള്‍ ചെന്നെത്തിയത് കണ്ണൂരിലും.
ബുധനാഴ്ച രാത്രി പതിനൊന്നരയോടെ നിസാമുദ്ദീന്‍ എക്സ്‌പ്രസില്‍ നിന്നാണ് ഇവരെ കണ്ടെത്തി റെയില്‍വേ പൊലീസ് കണ്ണൂരില്‍ ഇറക്കിയത്. ഇന്നലെ ചാത്തന്നൂര്‍ പൊലീസ് എത്തി കുട്ടികളെ നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് കോടതിയില്‍ ഹാജരാക്കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിടും.
*❗️പൊലീസ് പറയുന്നത് ഇങ്ങനെ:-*
ബുധനാഴ്ച പരീക്ഷ കഴിഞ്ഞ് യൂണിഫോം മാറി അഞ്ച് പേരും കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തി. കയ്യില്‍ ആകെ 2500 രൂപ മാത്രമാണ് ഉണ്ടായിരുന്നത്.
നേരത്തെ പ്ലാന്‍ ചെയ്തത് പോലെ ഊട്ടിയിലേക്ക് പോകാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ആര്‍ക്കും വഴി അറിയില്ലായിരുന്നു. കണ്ണൂരിലേക്കാണ് ടിക്കറ്റ് എടുത്തത്. ട്രെയിന്‍ പതിനൊന്നരയോടെ കണ്ണൂരില്‍ എത്തിയെങ്കിലും ഇവര്‍ ഇറങ്ങിയില്ല.
ട്രെയിന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നതിനു തൊട്ടുമുന്‍പായി ചാത്തന്നൂര്‍ സ്റ്റേഷനില്‍ നിന്നു വന്ന ഫോണാണു വഴിത്തിരിവായത്.
രാത്രി 11.30-നാണ് വണ്ടി കണ്ണൂരിൽ എത്തിയത്.
വേറൊരു കേസ് അന്വേഷിക്കുന്നതിനിടയിലാണ് റെയിൽവേ പോലീസിന് കൊല്ലത്തുനിന്ന് സന്ദേശം വന്നത്. ഉടൻ ജനറൽ കോച്ചിൽ പരതി കുട്ടികളെ കണ്ടെത്തുകയായിരുന്നു.
Comments
Post a Comment