ഇപ്പോൾതന്നെ 12 രൂപയുടെ വ്യത്യാസം; ശനിയാഴ്ച മുതൽ 14 ആകും; മാഹി പെട്രോളിന് ഇനിയും ആളുകൂടും

ഇപ്പോൾതന്നെ 12 രൂപയുടെ വ്യത്യാസം; ശനിയാഴ്ച മുതൽ 14 ആകും; മാഹി പെട്രോളിന് ഇനിയും ആളുകൂടും
കണ്ണൂർ : രണ്ടുദിവസം കൂടിക്കഴിഞ്ഞാൽ മാഹി പെട്രോളിനും ഡീസലിനും ‘പ്രിയം കൂടും’. ഇപ്പോൾത്തന്നെ ഇന്ധനവിലയിൽ കേരളവും മാഹിയും തമ്മിൽ 12 രൂപ വ്യത്യാസമുണ്ട്.

ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്ത് രണ്ടു രൂപ ഇന്ധന സെസ് പ്രാബല്യത്തിൽ വരുന്നതോടെ മാഹിയിലെയും സംസ്ഥാനത്തെയും പെട്രോൾ, ഡീസൽ വിലവ്യത്യാസം 14 രൂപ കടക്കും. ഇതാണ് മാഹിയെ ആകർഷകമാക്കുന്നത്. 2022 മേയിൽ കേന്ദ്രസർക്കാർ ഇന്ധനവിലയിലെ എക്സൈസ് തീരുവ കുറച്ചശേഷം എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിട്ടില്ല. എന്നാൽ കേരളത്തിലെ വില്പനനികുതിയിൽ കുറവുണ്ടായില്ല. കേന്ദ്രഭരണപ്രദേശമായ മാഹിയിൽ പുതുച്ചേരിസർക്കാർ നികുതി കുറച്ചിരുന്നു. ഇതോടെ മാഹിയിൽ ഇന്ധനം നിറയ്ക്കാൻ എത്തുന്നവരുടെ എണ്ണം വലിയ തോതിൽ കൂടി.

‌‍മാഹിയിൽ നിലവിലെ പെട്രോൾവില 93.80 രൂപയും ഡീസലിന് 83.72 രൂപയുമാണ്. കണ്ണൂരിൽ പെട്രോളിന് ലിറ്ററിന് 105.80 രൂപയും ഡീസലിന് 94.80 രൂപയും. അധികസെസ് ചുമത്തുന്നതോടെ കണ്ണൂരിലെ പെട്രോൾ വില 108 രൂപയോളമാകും.


Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി