മാർച്ചിൽ ഏറ്റവും കൂടിയ ചൂട് കണ്ണൂരിൽ 💥

*സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരും❗️ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ് 
മാർച്ചിൽ ഏറ്റവും കൂടിയ ചൂട് കണ്ണൂരിൽ 💥*
31 മാർച്ച്‌ 2023

ചെമ്പേരി :സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. വിവിധ ഭാഗങ്ങളിൽ വേനൽ മഴ എത്തിയിട്ടും ചൂട് തുടരാനാണ് സാധ്യത. ഏപ്രിൽ 20 വരെ ചൂട് രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടിയേക്കും.

ഏപ്രിൽ 20-ന് ശേഷം വേനൽ മഴ ശക്തമാകും എന്നാണ് കാലാവസ്ഥ അറിയിച്ചിരിക്കുന്നത്. അതേസമയം, മെയ് മുതൽ താപനില 32 ഡിഗ്രി സെൽഷ്യസ് വരെ കുറയുന്നതാണ്.

ഇത്തവണ മാർച്ച് മാസത്തിൽ ലഭിക്കേണ്ട വേനൽ മഴയുടെ അളവിൽ കുറവ് ഉണ്ടായിട്ടുണ്ട്. മാർച്ചിൽ 32.4 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത്, 29.4 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.

വേനൽ മഴയിലെ കുറവും, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും, കാലാവസ്ഥാ വ്യതിയാനവും ചൂട് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. നിലവിൽ സൂര്യാഘാതത്തിന് സാധ്യത ഇല്ലെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

എന്നാൽ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടേക്കാം എന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ധർ നൽകുന്നുണ്ട്. മാർച്ചിൽ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിലാണ്.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി