മദ്യപിച്ചു വാഹനമോടിച്ചാൽ പോലീസിന് ഏതെല്ലാം തരത്തിലുള്ള നടപടികളെടുക്കാം

മദ്യപിച്ചു വാഹനമോടിച്ചാൽ പോലീസിന് ഏതെല്ലാം തരത്തിലുള്ള നടപടികളെടുക്കാം 
മദ്യപിച്ചു വാഹനമോടിക്കുന്നത്, സ്വന്തം ജീവനും, മറ്റുള്ളവരുടെ ജീവനും ഒരുപോലെ ആപൽക്കരമാണ്. പോലീസിന്റെ ശ്രദ്ധയും, കൃത്യമായ കർത്തവ്യ നിർവഹണവുമാണ് ഒരു പരിധിവരെ പൊതുജനത്തിന്റെ സുരക്ഷ....

 മോട്ടോർ വെഹിക്കിൾസ് ആക്ട് സെക്ഷൻ 184 & 185 പ്രകാരം, ഒരു വ്യക്തി മദ്യലഹരിയിൽ, മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന രീതിയിൽ പൊതു സ്ഥലത്ത് വാഹനമോടിക്കുന്നതായി പോലീസ് ഓഫീസറുടെ ശ്രദ്ധയിൽപ്പെട്ടാൽ MV act section 202 & 203(3) പ്രകാരം ടി വ്യക്തിയെ Breath analyser ടെസ്റ്റിന് വിധേയമാക്കിയതിനുശേഷം വാറന്റ് ഇല്ലാതെതന്നെ പോലീസിന് അറസ്റ്റ് ചെയ്യാവുന്നതാണ്.

 അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയെ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതതാണ്. രണ്ടുമണിക്കൂറിനുള്ളിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയില്ലെങ്കിൽ ഡ്രൈവറെ സ്വതന്ത്രനാക്കേണ്ടതാണ്. 100 ml രക്തത്തിൽ 30 mg ൽ കൂടുതൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ടെങ്കിൽ മാത്രമേ സെക്ഷൻ 185 പ്രകാരമുള്ള കുറ്റം ചെയ്തതായി കണക്കാക്കുകയുള്ളൂ. വൈദ്യ പരിശോധനയ്ക്ക്ശേഷം പോലീസ് സ്റ്റേഷനിൽ നിന്നു തന്നെ ജാമ്യം നൽകേണ്ടതാണ്. ഈ വിഷയത്തിൽ പോലീസിന് Non cognizable offence മാത്രമേ രജിസ്റ്റർ ചെയ്യുവാൻ സാധിക്കുകയുള്ളൂ. വാഹന പരിശോധന നടത്തുമ്പോൾ ഡ്രൈവർക്ക് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന ആരോപണത്തിൽ കുറ്റം ചെയ്തതായി കണക്കാക്കുവാൻ പാടുള്ളതല്ല. മദ്യപിച്ച വ്യക്തി തന്റെ പേരും മേൽവിലാസവും വ്യക്തമാക്കിയില്ലെങ്കിലും പോലീസിന് ടി വ്യക്തിയെ അറസ്റ്റ് ചെയ്യാം .
ഈ കേസിൽ കൂടുതൽ അന്വേഷണം ആവശ്യമാണെങ്കിൽ സ്ഥലത്തെ മജിസ്‌ട്രേറ്റിന്റെ CrPC 155(2) പ്രകാരമുള്ള അനുമതി അത്യാവശ്യമാണ്. അങ്ങനെ അനുമതി ലഭിക്കാതെയുള്ള REGISTRATION OF FIR, INVESTIGATION, FILING OF CHARGESHEET എന്നിവ ചട്ട വിരുദ്ധമാണ്.

മേൽ വിവരിച്ച നടപടിക്രമങ്ങളിൽ അപര്യാപ്തത ഉണ്ടായാൽ, പൊതുജനത്തിന് നേരിട്ടുതന്നെ പ്രശ്നപരിഹാരത്തിനായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണ്.


Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി