ഫ്രാന്‍സിസ് പാപ്പ നാളെ ആശുപത്രി വിട്ടേക്കും; പ്രാര്‍ത്ഥന അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും
ഫ്രാന്‍സിസ് പാപ്പ നാളെ ആശുപത്രി വിട്ടേക്കും; പ്രാര്‍ത്ഥന അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധയെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനിലയില്‍ കാര്യമായി പുരോഗതിയുണ്ടെന്നും നാളെ ആശുപത്രി വിട്ടേക്കുമെന്നും വത്തിക്കാന്‍. ഇന്ന് രാവിലെ നടന്ന പരിശോധനകളുടെ ഫലമായി, പാപ്പ നാളെ പേപ്പല്‍ വസതിയായ സാന്താ മാർത്തയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്‍ വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടെയും കർമ്മനിരതനായ പാപ്പ. ശ്വാസകോശത്തിൽ ഉണ്ടായ അണുബാധയെ തുടർന്ന് റോമിലെ ജെമല്ലി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പ, ഇന്ന് (മാർച്ച് 31, 2023) പീഡിയാട്രിക് ഓങ്കോളജി വാർഡിൽ സന്ദർശനം നടത്തി കുഞ്ഞിന് മാമ്മോദീസ നൽകുന്ന ഏറെ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ. മിഗ്വേൽ എയ്ഞ്ചൽ എന്നാണ് കുഞ്ഞിന്റെ പേര്. ഈ കുഞ്ഞിന് വേണ്ടി നമ്മുക്കും പ്രാർത്ഥിക്കാം. നേരത്തെ പീഡിയാട്രിക് ഓങ്കോളജി ഡിപ്പാർട്ട്‌മെന്റിലേക്ക് ജപമാലകളും ചോക്കലേറ്റും പുസ്തകങ്ങളും സഹിതമാണ് പാപ്പ എത്തിയത്. ഏപ്രിൽ 2 ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ