Posts

Showing posts from February, 2024

കലായ രാഷ്ട്രീയം നിരോധിക്കണം.നാടിനെ രക്ഷിക്കാൻ സാധിക്കില്ലെങ്കിലും മക്കളെയെങ്കിലും രക്ഷിക്കാം

Image
കലാലയ രാഷ്ട്രീയം നിരോധിക്കണം.നാടിനെ രക്ഷിക്കാൻ സാധിക്കില്ലെങ്കിലും മക്കളെയെങ്കിലും രക്ഷിക്കാം 

ചെമ്പേരി നിർമല യു. പി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും2024 മാർച്ച് 02 വൈകിട്ട് 5 മണിക്ക് നിർമല യു.പിസ്കൂൾ അങ്ക്ണത്തിൽ

Image
ചെമ്പേരി നിർമല യു. പി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും2024 മാർച്ച് 02 വൈകിട്ട് 5 മണിക്ക് നിർമല യു.പിസ്കൂൾ അങ്ക്ണത്തിൽ വിരമിക്കുന്നവർസിസ്റ്റർ ലിസി പോൾസിസ്റ്റർ ഡെയ്‌സമ്മ മാത്യു

പ്രമുഖ വ്യവസായിയും പരിയാരം തുളുവനാനിക്കൽ പൈപ്പ്സ് ഉടമയുമായ മാത്തച്ചൻ തുളുവനാനിക്കൽ കിണറിൽ വീണ് മരിച്ചു

Image
പ്രമുഖ വ്യവസായിയും പരിയാരം തുളുവനാനിക്കൽ പൈപ്പ്സ് ഉടമയുമായ മാത്തച്ചൻ തുളുവനാനിക്കൽ കിണറിൽ വീണ് മരിച്ചു   തളിപ്പറമ്പ : പ്രമുഖ വ്യവസായിയും പരിയാരം തുളുവനാനിക്കൽ പൈപ്പ്സ് ഉടമയുമായ മാത്തച്ചൻ തുളുവനാനിക്കൽ (68) കിണറിൽ വീണ് മരിച്ചു. കാരക്കുണ്ടിലെ തുളുവനാനിക്കൽ പൈപ്പ്സ് ഫാക്ടറിക്ക് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പ് അഗ്നിശമന നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മൃതദേഹംപുറത്തെടുത്തത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.

ഇരുചക്ര വാഹനത്തിലെ ട്രിപ്പിൾ റൈഡിന് ലൈസൻസ് സസ്പെൻഡ് ചെയ്യും

Image
ഇരുചക്ര വാഹനത്തിലെ ട്രിപ്പിൾ റൈഡിന് ലൈസൻസ് സസ്പെൻഡ് ചെയ്യും പൊലീസ് എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ മാത്രം ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യരുതെന്ന് ഗതാഗത കമ്മീഷണറുടെ സർക്കുലർ. എംവിഡി കേസ് അന്വേഷിച്ചിട്ട് വേണം നടപടിയെടുക്കാനെന്ന് എ.ഡി.ജി.പി.എസ് ശ്രീജിത്തിന്റെ നിർദേശം. സ്വഭാവിക നീതി ഉറപ്പാക്കുന്നതിനായാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിൽ മാറ്റം വരുത്തിയിരിക്കുന്നത്. വഹാനപകടങ്ങളിൽ പൊലീസ് തയ്യാറാക്കുന്ന എഫ്ഐആർ അടിസ്ഥാനമാക്കിയാണ് എംവിഡി നടപടിയെടുത്തിരുന്നത്. വാഹന ഉടമകൾക്ക് വേണ്ടത്ര സമയം കൊടുക്കുന്നില്ലേ എന്ന് ഹൈക്കോടതി പല കേസുകളിലും ചോദിച്ചിരുന്നു. ഇനി മുതൽ എംവിഡ‍ി ഉദ്യോഗസ്ഥർ കേസ് പ്രത്യേകം അന്വേഷിച്ച് തയ്യാറാക്കുന്ന റിപ്പോർട്ട് അടിസ്ഥാനമാക്കി വേണം ലൈസൻസ് സസ്പെൻഡ് ചെയ്യേണ്ടത്. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർക്കാണ് ഗതാഗത കമ്മീഷണറുടെ സർക്കുലർ. ഇതുകൂടാതെ മറ്റു ചിലമാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനത്തിലെ ട്രിപ്പിൾ റൈഡിന് ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകടകരമായി വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനം ഇടിച്ചിട്ട് നിർത്താതെ പോകൽ തുടങ്ങിയ കേസുകളിലും ലൈസൻസ് സസ്

കണ്ണൂരിൽ മത്സരിക്കാനില്ലെന്ന് കെ.സുധാകരൻ; വിസമ്മതം നേതൃത്വത്തെ അറിയിച്ചു

Image
കണ്ണൂരിൽ മത്സരിക്കാനില്ലെന്ന് കെ.സുധാകരൻ; വിസമ്മതം നേതൃത്വത്തെ അറിയിച്ചു കണ്ണൂർ സീറ്റിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വിസമ്മതം നേതൃത്വത്തെ അറിയിച്ചു. പകരക്കാരനായി കെ ജയന്തിന്റെ പേര് സുധാകരൻ നിർദേശിച്ചു. കെ. ജയന്തി​ന് പുറമെ യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൽ റഷീദും പകരക്കാരനായി പട്ടികയിലുണ്ട്. അന്തിമ തീരുമാനം ഹൈക്കമാന്ഡിന് വിടാനാണ് സാധ്യത. മത്സരിക്കാനില്ലെന്ന കാര്യം വി.ഡി. സതീശനെയാണ് കെ. സുധാകരൻ ആദ്യം അറിയിച്ചത്. തുടർന്ന് എം.എം. ഹസൻ, രമേശ് ചെന്നിത്തല എന്നിവരോടും ഈ വിവരം പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം. സ്ഥാനാർത്ഥിയാകാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ പാര്‍ട്ടി നിര്‍ബന്ധിക്കുകയാണെങ്കില്‍ കണ്ണൂരില്‍ മല്‍സരിക്കുമെന്നുമായിരുന്നു കെ.സുധാകരന്റെ നേരത്തെയുള്ള പ്രതികരണം.

കോഴിയിറച്ചി വില കുത്തനെ കൂടി

Image
കോഴിയിറച്ചി വില കുത്തനെ കൂടി കോഴിയിറച്ചിക്ക് ഒരു മാസത്തിനിടെ 50 രൂപ വരെയാണ് വര്‍ദ്ധിച്ചത്. കോഴിക്ക് കിലോയ്ക്ക് 140 മുതല്‍160 രൂപ വരെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വില. ഇറച്ചിക്ക് കിലോയ്ക്ക് 220 മുതല്‍240 രൂപയാണ് നിരക്ക്. ഒരു മാസം മുമ്പുവരെ തൂവലോടു കൂടെ 100 രൂപയ്ക്ക് താഴെയും ഇറച്ചിക്ക് 200ല്‍ താഴെയുമായിരുന്നു വില. റംസാന്‍ മാസം അടുത്തതിനാല്‍ വില ഇനിയും കൂടുമെന്ന ആശങ്കയിലാണ് ജനം. ചൂട് കുറഞ്ഞ് കോഴി ഉല്പാദനം വര്‍ദ്ധിക്കുന്നത് വരെ വില ഉയര്‍ന്നു തന്നെ നില്‍ക്കുമെന്ന് കച്ചവടക്കാര്‍ പറയുന്നു. കനത്ത ചൂടില്‍ കോഴി ഉല്പാദനം കുറഞ്ഞതാണ് വില പൊടുന്നനെ ഉയരാന്‍ കാരണം. ഇത് മുതലെടുത്ത് ഇതര സംസ്ഥാന ലോബി കൃത്രിമ ക്ഷാമമുണ്ടാക്കി വില കൂട്ടിയെന്ന് വ്യാപാരികള്‍ പറയുന്നു. ജില്ലയ്ക്കകത്തെ ഫാമുകളില്‍ വേനലില്‍ ഉല്പാദനം പകുതിയോളമായി കുറഞ്ഞു. ചൂട് കാലത്ത് കോഴിക്കുഞ്ഞുങ്ങള്‍ ചത്തു പോകാനുള്ള സാദ്ധ്യത കൂടുതലായതിനാലാണ് ഫാമുടമകള്‍ എണ്ണം കുറച്ചത്. വെള്ളവും മറ്റുമായി വേനല്‍ക്കാലത്ത് ഉല്പാദനച്ചെലവും കൂടും. വില കൂടിയതോടെ കോഴിയിറച്ചിയുടെ വില്പന ഇടിഞ്ഞിട്ടുണ്ട്. റംസാന്‍ ലക്ഷ്യമിട്ട് ഫാമുകളില്‍ ഉല്പാദനം വര്‍ദ്ധിപ്പി

നീതി മെഡിക്കല്‍*സ്റ്റോറില്‍ വില കുറയും

Image
നീതി മെഡിക്കല്‍* സ്റ്റോറില്‍ വില കുറയും ──────── നീതി മെഡിക്കല്‍ സ്‌കീമിലൂടെ ലഭിക്കുന്ന മരുന്നുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വില കുറയ്ക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ്. മരുന്നുകള്‍ക്ക് 16 മുതല്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ രോഗികള്‍ക്ക് നല്‍കാനാണ് തീരുമാനം. നീതി മെഡിക്കല്‍ സ്‌കീമിന്റെ രജത ജൂബിലിയോട് അനുബന്ധിച്ചാണ് വിലയില്‍ ഉണ്ടാവുന്ന ഇളവ് കണ്‍സ്യൂമര്‍ ഫെഡ് പ്രഖ്യാപിച്ചത്. പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ത്രിവേണി ബ്രാന്‍ഡ് ഉല്‍പന്നങ്ങളുടെ വിപണന ഉദ്ഘാടനവും ഞായറാഴ്ച മുഖ്യമന്ത്രി അങ്കമാലിയില്‍ നിര്‍വഹിക്കും. ──

ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസിൽ തന്നെ: മന്ത്രി വി ശിവൻകുട്ടിz's

Image
ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസിൽ തന്നെ: മന്ത്രി വി ശിവൻകുട്ടി ──────────────────          ────────────────── സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനം അഞ്ച് വയസിൽ തന്നെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി.മൂന്ന് വയസ് മുതൽ കുട്ടികൾ നഴ്സറിയിൽ പോയി തുടങ്ങും. അഞ്ച് വയസ് ആകുമ്പോൾ തന്നെ ഒന്നാം ക്ലാസിൽ പഠിക്കാൻ കുട്ടികൾ പ്രാപ്തരാകും.കേരള പൊതു വിദ്യാഭ്യാസ സമ്പ്രദായം അനുസരിച്ച് അഞ്ച് വയസിൽ എല്ലാ കുട്ടികളെയും സ്കൂളിൽ ചേർക്കും. അത് പോലെയല്ല മറ്റ് സംസ്ഥാനങ്ങളിൽ. നിലവിലുള്ള സംവിധാനത്തെ മാറ്റിയാൽ സാമൂഹിക പ്രശ്നം ഉണ്ടായേക്കും എന്നും മന്ത്രി പറഞ്ഞു. പുതിയ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസ് പ്രവേശന പ്രായപരിധി ആറ് വയസ് ആക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020ലെ നിർദേശമാണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് പൂർത്തിയാകണം എന്നത്. എന്നാലിത് ഈ വർഷം നടപ്പാക്കേണ്ടെന്ന തീരുമാനത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പ്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യത

Image
──────────    കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാര്‍ച്ച് ഒന്നുവരെ സാധാരണയില്‍ നിന്നും രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.

നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...പാത്തൻപാറ കരാമരം തട്ടിലെ മൂലക്കാട്ടിൽ ജോയിസ് സെബാസ്റ്റ്യൻ (43)നാണ് മരിച്ചത്.

Image
നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി... ആലക്കോട് : കൃഷിയിടത്തിന് സമീപത്തെ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാത്തൻപാറ കരാമരം തട്ടിലെ മൂലക്കാട്ടിൽ ജോയിസ് സെബാസ്റ്റ്യൻ (43)നാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കരാമരം തട്ട് റോഡിൽ നിർത്തിയിട്ട കാറിലാണ് മരിച്ച നിലയിൽ കണ്ടത് ജോയിസ് വാഴ കൃഷി നടത്തുന്നുണ്ട്.വീട്ടിൽ നിന്ന് ഇന്നലെ ഉച്ച കഴിഞ്ഞ് കാറിൽ കൃഷിയിടത്തിലേക്ക് പോയതായിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ആളുകൾ അന്വേഷിച്ചു എത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. കരുവൻചാലിലെ ആശുപത്രിയിലെത്തിച്ചതിപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക സൂചന.കൃഷിക്കൊപ്പം മരക്കച്ചവടവും നടത്തി വരികയായിരുന്നു. വൈകുന്നേരം 4.30ന് പാത്തൻപാറയിലെ സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കാരം നടന്നു.

ഏരുവേശ്ശി ഗ്രാമ പഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മറ്റി തിരഞ്ഞെടുപ്പിൽ അട്ടിമറി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നേതൃത്വം അറിയിച്ചു.

Image
പാർട്ടി വിപ്പ് ലംഘിച്ചു വോട്ടു ചെയ്തു: ഇലക്ഷൻ കമ്മീഷൻ അയോഗ്യത കൽപ്പിച്ചാൽ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് കണ്ണൂർ.അരീക്കമല: ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. കോൺഗ്രസ് ഭരിക്കുന്ന ഏരുവേശ്ശി പഞ്ചായത്തിൽ   മൂന്നുവർഷവും രണ്ടുവർഷവും  വീതം പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം എ ഐ ഗ്രൂപ്പുകൾ നടത്തിയ ചർച്ചയിൽ ആദ്യത്തെ മൂന്ന് വർഷം കോൺഗ്രസ് ഐ പ്രതിനിധിയായ ടെസി ഇമ്മാനുവേലും തുടർന്നുള്ള രണ്ടു വർഷം എ ഗ്രൂപ്പിലെ മിനി ഷൈബിക്കും നൽകുവാൻ തീരുമാനിച്ചിരുന്നു. ആ തീരുമാനപ്രകാരം രണ്ടര വർഷത്തിനുശേഷം ജനറൽ ന്യൂസ് കഴിഞ്ഞ ആഴ്ച ഐ ഗ്രൂപ്പ് പ്രതിനിധിയായ മിനിഷൈബി വഹിച്ചിരുന്ന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനം രാജിവച്ച് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത് ചുമതലയേറ്റിരുന്നു. പാർട്ടി തീരുമാനപ്രകാരം പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് രാജിവച്ച ടെസി ഇമ്മാനുവലിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനം നൽകണം എന്നായിരുന്നു തീരുമാനം. ആ തീരുമാനപ്രകാരം ഇന്നു നടന്ന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ  കോൺഗ്രസിൻ്റെ വിമത സ്ഥ

സംസ്ഥാനത്ത് ലൈസൻസ്- ആർ.സി .ബുക്ക് അച്ചടിക്കുള്ള പ്രതിസന്ധിക്ക് പരിഹാരമാകുന്നു. അച്ചടി കമ്പനികള്‍ക്കുള്ള കുടിശിക നൽകാനായി 15 കോടി രൂപ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

Image
സംസ്ഥാനത്ത് ലൈസൻസ്- ആർ.സി .ബുക്ക് അച്ചടിക്കുള്ള പ്രതിസന്ധിക്ക് പരിഹാരമാകുന്നു. അച്ചടി കമ്പനികള്‍ക്കുള്ള കുടിശിക നൽകാനായി 15 കോടി രൂപ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ലൈസൻസ്- ആർ.സി .ബുക്ക് അച്ചടിക്കുള്ള പ്രതിസന്ധിക്ക് പരിഹാരമാകുന്നു. അച്ചടി കമ്പനികള്‍ക്കുള്ള കുടിശിക നൽകാനായി 15 കോടി രൂപ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുടിശിക കാരണം അഞ്ചുമാസമായി സംസ്ഥാനത്ത് ലൈസൻസ് അച്ചടി നിർത്തിവച്ചിരിക്കയായിരുന്നു. ഡ്രൈവിംഗ് പരീക്ഷ ജയിച്ചവർക്ക് ലൈസൻസ് കൈയിൽ കിട്ടാത്തതിനാൽ വാഹനവുമായി പുറത്തിറങ്ങാനാകുന്നില്ല, വാഹനം വാങ്ങിയിട്ടും ആർ.സി ബുക്ക് ലഭിക്കാത്തിനാൽ വണ്ടി നിരത്തിലിറക്കാനാകുന്നില്ലഈ പ്രതിസന്ധി പരിഹരിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ബംഗല്ലൂരു ആസ്ഥാനമായ ഐടിഐ ലിമിറ്റഡ് എന്ന കമ്പനിയുമായാണ് മോട്ടോർ വാഹനവകുപ്പ് അച്ചടിക്ക് കരാർ നൽകിയത്. കരാറിൽ ധനവകുപ്പ് ചില ചോദ്യങ്ങള്‍ ഉന്നയിച്ചതോടെയാണ് പണം തടഞ്ഞുവച്ചത്. അങ്ങനെ കുടിശിക കൂടിയപ്പോള്‍ കമ്പനി അച്ചടിയും നിർത്തിവച്ചു. 9 ലക്ഷത്തി 50,000 അപേക്ഷകളാണ് കെട്ടികിടക്കുന്നത്. കുടിശിക വരുത്തിയതിനാൽ സി-ഡിറ്റ് നൽകിയിരുന്ന ഫെസില

കോൺഗ്രസ് പാർട്ടിയുടെ നട്ടെല്ലാണ് യൂത്ത് കോൺഗ്രസ്‌ - വിജിൽ മോഹനൻ

Image
കോൺഗ്രസ് പാർട്ടിയുടെ നട്ടെല്ലാണ് യൂത്ത് കോൺഗ്രസ്‌ - വിജിൽ മോഹനൻ യൂത്ത് കോൺഗ്രസ്‌ ഏരുവേശ്ശി മണ്ഡലം പ്രസിഡന്റ്‌ ആയി ജിസ്‌മോൻ ജോസഫ് ചാർജ് ഏറ്റെടുത്തു. മുൻ മണ്ഡലം പ്രസിഡന്റ്‌ ശ്രീനാഥ് ന്റെ അധ്യക്ഷതയിൽ ജില്ല പ്രസിഡന്റ്‌ വിജിൽ മോഹനൻ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ പ്രിൻസ് ജോർജ്, വൈസ് പ്രസിഡന്റ്‌ അബിൻ ബിജു, ജനറൽ സെക്രട്ടറി ആൽബിൻ തോമസ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോസ് പരത്തനാൽ, ഏരുവേശ്ശി പഞ്ചായത്ത്‌ പ്രസിഡന്റ് മിനി ഷൈബി, വൈസ് പ്രസിഡന്റ്‌ മധു തൊട്ടിയിൽ,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സോജൻ കാരമയിൽ,പഞ്ചായത്ത്‌ മെമ്പർമാരായ മോഹനൻ മുത്തേടത്ത്, ജയശ്രീ ശ്രീധരൻ,കോൺഗ്രസ്‌ നേതാക്കളായ ഗംഗാധരൻ, ജോയി കുഴുവേലിപുറത്ത്, ബേബി ചെറുകുന്നേൽ,യൂത്ത് കോൺഗ്രസ്‌ നേതാക്കളായജസ്റ്റിസൺ,അൽജിത്, ലിജോ, അബ്രഹാം, ജോബിജിത്, ജിനീഷ്,റോണി, ജിന്റു, ടിറ്റോ, നോയൽ അടക്കമുള്ളവർ പങ്കെടുത്തു. റോബിൻസ് സ്വാഗതവും ജിസ്‌മോൻ നന്ദിയും പറഞ്ഞു

മൊബൈല്‍ ഫോണ്‍ റേഡിയേഷൻ കുട്ടികൾക്ക് ദോഷം ചെയ്യും...

Image
മൊബൈല്‍ ഫോണ്‍ റേഡിയേഷൻ കുട്ടികൾക്ക് ദോഷം ചെയ്യും... . മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് സ്‌ക്രീനുകള്‍ നോക്കിയാണ് മിക്കവരും സമയം ചെലവഴിക്കുന്നത്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്‌, ലോകമെമ്പാടുമുള്ള ഓരോ വ്യക്തിയും മൊബൈലില്‍ ഒരു ദിവസം 18 മുതൽ 19 മണിക്കൂർ വരെ ചെലവഴിക്കുന്നു. മൊബൈല്‍ ഫോണില്‍ സന്ദേശങ്ങള്‍ വായിച്ചാണ് ആളുകള്‍ ദിവസം ആരംഭിക്കുന്നത്. ഇതുമാത്രമല്ല, രാത്രി ഉറങ്ങുന്നതിന് മുമ്പുപോലും ആളുകളുടെ മനസ് മൊബൈലില്‍ മാത്രമായിരിക്കും. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ആരോഗ്യത്തിന് പലവിധത്തില്‍ ഹാനികരമാണ്. ഇതിന്റെ സ്വാധീനം ഗർഭിണികളിലും കാണാം. ഗർഭിണിയായ സ്ത്രീ ദിവസം മുഴുവൻ ഫോണില്‍ തിരക്കിലാണെങ്കില്‍ അത് കുട്ടിക്ക് ദോഷം ചെയ്യും. ഗർഭകാലത്ത് സ്ത്രീകള്‍ അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ അത് ഗർഭപാത്രത്തിലുള്ള കുഞ്ഞിന് ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. അതേസമയം ചെറിയ കുട്ടികളുടെ മുന്നില്‍ മൊബൈല്‍ അമിതമായി ഉപയോഗിച്ചാല്‍ അത് അവരുടെ തലച്ചോറിനെ തകരാറിലാക്കും.  *ഉറക്കക്കുറവ്* ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, കുട്ടികളെ ഉറങ്ങുമ്പോള്‍, ഭക്ഷണം നല്‍കുമ്പോള്‍ അല്ലെങ്ക

ഓടികൊണ്ടിരുന്ന ബസിന്‍റെ ചെയിസിൽ ചാടികയറാൻ ശ്രമിക്കുന്നതിനിടെ ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ് വിദ്യാർഥി ചെയിസിനടിയിൽപെട്ടു മരിച്ചു.

Image
കണ്ണൂർ : ഓടികൊണ്ടിരുന്ന ബസിന്‍റെ ചെയിസിൽ ചാടികയറാൻ ശ്രമിക്കുന്നതിനിടെ എൻജിനീയറിംഗ് വിദ്യാർഥി ചെയിസിനടിയിൽപെട്ടു മരിച്ചു. ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി ചുണ്ടപ്പറമ്പ് കൊടൂർ ഡൊമിനിക്കിന്‍റെ മകൻ ജോയൽ (23) ആണ് കണ്ണൂർ കണ്ണോത്തുംചാലിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞത്.   *ഇന്നലെ മൂന്നുമണിയോടെയാണ് സംഭവം. ചെറുപുഴയിലെ റെസാരിയോ ടൂറിസ്റ്റ് ബസ് ഗ്രൂപ്പിന് എത്തിയ പുതിയ ചെയിസ് കണ്ണൂരിൽ നിന്നും കൊണ്ടുപോകും വഴിയാണ് സംഭവം.. ജോയലും സുഹ്യത്തും ബൈക്കിൽ ബസിന് പിന്നാലെ മൊബൈലിൽ വീഡിയോ എടുത്തു പോകുന്നതിനിടെ കണ്ണോത്തും ചാലിൽ എത്തിയപ്പോൾ ബൈക്കിൽ നിന്നും ഇറങ്ങി ബസ് ചെയ്സിസിൽ കയറുന്നതിനിടെ പിടിവിട്ട് ടയറിനടിയിൽ പെടുകയായിരുന്നു. ഉടൻ തന്നെ*  *മിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഒഴിവുദിനങ്ങളിൽ ജോയൽ ഈ ഗ്രൂപ്പിന്റെ ബസിൽ പോയിരുന്നു. മൃതദേഹം മിംസ് ആശുപത്രി മോർച്ചറിയിൽ. കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.* അമ്മ ലിസമ്മ കരിമ്പം പെരുമത്ര കുടുംബാംഗം. സഹോദരൻ:ലിയോ (കുറുമാത്തൂർ വിഎച്ച്എസ്ഇ സ്കൂൾ വിദ്യാർഥി.) സംസ്കാരം വ്യാഴാഴ്ച ചുണ്ടപ്പറമ്പ് പള്ളി സെമിത്തേരിയിൽ.

തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി ഏർപ്പെടുത്തുന്ന 2023 -24 മാർ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ബെസ്റ്റ് ടീച്ചർ എക്സലൻസ് അവാർഡിന് . ചെമ്പേരി നിർമല യുപി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി പോൾ അവാർഡ് ഏറ്റുവാങ്ങുന്നു

Image

ചെമ്പേരി നിർമ്മല ഹയർ സെക്കന്ററി സ്കൂൾ തലശ്ശേരി കോർപ്പറേറ്റ് മികച്ച NonTeaching staff നുള്ള അവാർഡ് ലഭിച്ച ഷീൻ അവാർഡ് ഏറ്റുവാങ്ങുന്നു

Image

രാഹുൽ വയനാട് ഒഴിഞ്ഞേക്കും; വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കാൻ സാധ്യത

Image
രാഹുൽ വയനാട് ഒഴിഞ്ഞേക്കും; വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കാൻ സാധ്യത തിരുവനന്തപുരം: രാഹുൽഗാന്ധി വയനാട്ടിൽനിന്ന് വീണ്ടും മത്സരിക്കാൻ സാധ്യതകുറയുന്നു. പകരം കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ എവിടെനിന്നെങ്കിലും മത്സരിച്ചേക്കും. പരമ്പരാഗതമായി മത്സരിച്ചുപോരുന്ന അമേഠിയെക്കൂടാതെയാണ് ദക്ഷിണേന്ത്യയിൽനിന്ന് ഏതെങ്കിലും സീറ്റിൽകൂടി മത്സരിക്കുക. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വയനാട് സുരക്ഷിതമണ്ഡലമാണെങ്കിലും പ്രതിപക്ഷകക്ഷികൾ ദേശീയതലത്തിൽ ഇന്ത്യാ മുന്നണിയായി നിൽക്കുകയും കോൺഗ്രസ് അതിന് നേതൃത്വംനൽകുകയും ചെയ്യുമ്പോൾ അതേ മുന്നണിയിലെ കക്ഷിയുമായി രാഹുൽ മത്സരിക്കുന്നത് ഉചിതമാകില്ലെന്ന വിലയിരുത്തലാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളത്. രാഹുൽ ബി.ജെ.പി.യുമായി നേരിട്ടുള്ള മത്സരംനടത്തി വർഗീയവിരുദ്ധ പോരാട്ടത്തിന്റെ സന്ദേശംനൽകണമെന്ന അഭിപ്രായവും നേതൃത്വം കണക്കിലെടുക്കുന്നു. കർണാടക, തെലങ്കാന പി.സി.സി.കൾ രാഹുലിനായി സുരക്ഷിതമണ്ഡലങ്ങൾ ഉറപ്പുനൽകുന്നുമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് വയനാട് ഒഴിവാക്കാനുള്ള ആലോചന നേതൃത്വം പരിഗണിക്കുന്നത്. കെ.സി. വേണുഗോപാൽ ആലപ്പുഴയിൽനിന്ന് വീണ്ടും മത്സരിക്കാനുള്ള സാധ്യതയേറ

തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനമാനമായ ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Image
തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനമാനമായ ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. *പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, വിങ് കമാന്‍ഡര്‍ ശുഭാൻശു ശുക്ല എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിനായി പരിശീലനത്തിലുള്ളവര്‍. തുമ്പ വിഎസ്എസ്‍യിൽ നടന്ന ചടങ്ങില്‍ ഇവര്‍ നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേ‌ർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. ഗഗൻയാൻ യാത്രക്കുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക*

ഓൺലൈൻ വായ്പ കെണിയിൽ വീണ് ശ്രീകണ്ഠാപുരം പരിപ്പായി സ്വദേശിനിക്ക് 67,000 രൂപ നഷ്ടപ്പെട്ടു.

Image
ഓൺലൈൻ വായ്പാ തട്ടിപ്പിൽ 67,000 രൂപ നഷ്ടപ്പെട്ടു... കണ്ണൂർ : ഓൺലൈൻ വായ്പ കെണിയിൽ വീണ് ശ്രീകണ്ഠാപുരം പരിപ്പായി സ്വദേശിനിക്ക് 67,000 രൂപ നഷ്ടപ്പെട്ടു. യുവതി സാമൂഹിക മാധ്യമത്തിൽ കണ്ട പോസ്റ്റർ പ്രകാരം വായ്പ ലഭിക്കാനുള്ള ആപ്പ് ഡൗൺലോഡ് ചെയ്ത് ഒരു ലക്ഷം രൂപ വായ്പക്ക് അപേക്ഷ നൽകി. ഇതോടെ ഫോട്ടോയും ആധാർ കാർഡിന്റെ കോപ്പിയും അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. അത് അയച്ചു കൊടുത്തതോടെ മറ്റൊരു ലിങ്കിൽ കയറാനുള്ള അറിയിപ്പ് ലഭിച്ചു. അതോടെ വായ്പ പാസായെന്നും അത് ലഭിക്കാൻ നടപടിക്രമങ്ങൾക്കുള്ള ഫീസായി 10,000 രൂപയും ഫോട്ടോയും വേണമെന്നായി. അതുപ്രകാരം 10,000 രൂപയും ഫോട്ടോയും നൽകിയതോടെ 30,000 രൂപ ആവശ്യപ്പെട്ടു. നിങ്ങളുടെ ഫോട്ടോയും ആധാർ കാർഡും ഞങ്ങളുടെ കൈവശം ഉണ്ടെന്നും പണം തന്നില്ലെങ്കിൽ അത് ദുരുപയോഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി ആണ് തുക ആവശ്യപ്പെട്ടത്. അതോടെ 30,000 രൂപ നൽകി. പിന്നീട് 27,000 രൂപ കൂടി ആവശ്യപ്പെട്ടായി ഭീഷണി. ആ തുകയും നൽകി. വായ്പയായി പാസായ ഒരു ലക്ഷം രൂപ ലഭിച്ചതുമില്ല. വീണ്ടും പണം തട്ടിയെടുക്കുമെന്ന അവസ്ഥ വന്നതോടെയാണ് ശ്രീകണ്ഠപുരം പോലീസിൽ പരാതി നൽകിയത്. പോലീസ് അന്വേഷണം തുടങ്ങി.

മുഖച്ഛായ മാറാനൊരുങ്ങി കണ്ണൂർ റെയിൽവേ സ്റ്റേഷൻ...

Image
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. രാജ്യത്തെ 550 റെയിൽവേ സ്റ്റേഷനുകളിലെയും കേരളത്തിലെ 35 സ്റ്റേഷനുകളിലെയും പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് നിർവഹിക്കും. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രാവിലെ 10.30-ന് ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുെട കലാപരിപാടികളും ഉണ്ടാകും. മേൽപ്പാലം മുതൽ ആയിരം വാഹനങ്ങൾക്കുള്ള പാർക്കിങ് സ്ഥലം വരെ :കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 31.34 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് റിസർവേഷൻ കൗണ്ടറിനടുത്തുനിന്ന് ബുക്കിങ് ഓഫീസിന് സമീപം വരെ നീളുന്ന ആറ് അടി വീതിയുള്ള പുതിയ മേൽപ്പാലം, എസ്കലേറ്റർ, ലിഫ്റ്റ്, പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായി വാഹനം, ശൗചാലയം, ടിക്കറ്റ് എടുക്കൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, മുഴുവൻ പ്ലാറ്റ്‌ഫോമും മേൽക്കൂര ഇടൽ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നത്. 100 മുതൽ 200 വരെ വാ

മുഖ്യമന്ത്രിക്കെതിരെ ‘ആറ്റംബോംബ്’; സാബുവിന്റെ മനസ്സിലെന്ത്, ട്വന്റി20 നോട്ടമിടുന്നത് ആരുടെ വോട്ട്..??

Image
കൊച്ചി : തന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെയും വൈകാതെ ജയിലിൽ അടയ്ക്കാനുള്ള ആറ്റംബോംബ് കയ്യിൽ ഉണ്ടെന്നുള്ള യുദ്ധപ്രഖ്യാപനമാണ് ട്വന്റി 20 ചീഫ് കോ-ഓർ‍ഡിനേറ്റർ സാബു എം.ജേക്കബ് കഴിഞ്ഞ ദിവസം നടത്തിയത്. അതിനൊപ്പം, രണ്ടു ലോക്സഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പിനൊരുങ്ങുകയാണ് ട്വന്റി 20 പാർട്ടി. ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുമായി കുന്നത്തുനാട്ടിൽ മത്സരിക്കാനിറങ്ങിയെങ്കിലും ജയം ഇടതുപക്ഷത്തിനൊപ്പം നിന്നു.  അന്നു മുതൽ കുന്നത്തുനാട്ടിലെ എംഎൽഎ പി.വി.ശ്രീനിജനും സാബു എം.ജേക്കബുമായി കൊമ്പുകോർക്കുന്നുണ്ട്. വിഷയം പലതവണ കോടതി കയറി. ഇപ്പോഴും അതിന്റെ അലയൊലികൾ സംഭവിക്കുന്നു. എന്താണ് ഈ മത്സരം കൊണ്ട് ട്വന്റി20 ലക്ഷ്യമിടുന്നത്? ശത്രുപക്ഷത്ത് നിർത്തിയിരിക്കുന്നത് ഇടതുപക്ഷത്തെയാണെങ്കിലും ട്വന്റി20 പിടിക്കുന്ന ഭൂരിഭാഗം വോട്ടുകളും കോണ്‍ഗ്രസിന്റേതായിരിക്കും എന്നത് കണക്കാക്കുമ്പോൾ ഇത് പ്രധാനമാണ്.     *∙ ആദ്യ രംഗപ്രവേശം ആം ആദ്മിയുടേത്*  ട്വന്റി 20ക്ക് മുമ്പ് സമാന രൂപഭാവങ്ങളോടെ കേരളത്തിൽ അവതരിച്ച ആം ആദ്മി

എൽ.ഡി എഫ് സ്ഥാനാർത്ഥി സ: എം.വി ജയരാജൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൻ്റെ ഭാഗമായി എൽ.ഡി.എഫ് ആഭിമുഖ്യത്തിൽ ചളിമ്പറമ്പിൽ നടന്ന വിളംബര റാലി💪🚩

Image
എൽ.ഡി എഫ് സ്ഥാനാർത്ഥി സ: എം.വി ജയരാജൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൻ്റെ ഭാഗമായി എൽ.ഡി.എഫ് ആഭിമുഖ്യത്തിൽ ചളിമ്പറമ്പിൽ നടന്ന വിളംബര റാലി💪🚩

മലയാള സിനിമകളുടെ റിലീസ് തുടരും

Image
മലയാള സിനിമകളുടെ റിലീസ് തുടരും

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്

Image
*സി.പി.എം ലോക്സഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു* തിരുവനന്തപുരം: സി.പി.എമ്മിന്റെ ലോക്സഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എല്ലാവരും പാർട്ടി ചിഹ്നത്തിലായിരിക്കും മത്സരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറ്റിങ്ങൽ -വി ജോയ് , കൊല്ലം – എം മുകേഷ് , പത്തനംതിട്ട – ഡോ. ടി.എം തോമസ് ഐസക്, ആലപ്പുഴ- എ.എം ആരിഫ്,എറണാകുളം -കെ​.ജെ ഷൈൻ ടീച്ചർ, ഇടുക്കി- ജോയ്സ് ജോർജ്ജ്, ചാലക്കുടി – പ്രൊഫ.സി രവീന്ദ്രനാഥ്. ആലത്തൂർ -കെ.രാധാകൃഷ്ണൻ, മലപ്പുറം – വി. വസീഫ് , പൊന്നാനി – കെ.എസ് ഹംസ, കോഴിക്കോട് -എളമരം കരീം, വടകര – കെ.കെ ശൈലജ, പാലക്കാട് -എ വിജയരാഘവൻ. കണ്ണൂർ – എം.വി ജയരാജൻ, കാസർകോട് – എം.വി ബാലകൃഷ്ണൻ എന്നിവരെയാണ് പ്രഖ്യാപിച്ചത്. ബി ജെ പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുകയാണ് ലക്ഷ്യമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. മൂന്നിടത്ത് താൽക്കാലിക സെക്രട്ടറിമാരെ എടുക്കും. തിരുവനന്തപുരം, കണ്ണൂർ കാസർഗോഡ് എന്നിവിടങ്ങളിലാണ് താൽക്കാലിക സെക്രട്ടറിമാരെ നിയമിക്കുക. ഹംസ പൊന്നാനിക്ക് പറ്റിയ സ്ഥാനാർഥിയാണ്സ മസ്തയുടെ ആളായിട്ടല്ല അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്ക

റബറിന് വിദേശത്ത് കുതിപ്പ്; കേരളത്തില്‍ അവഗണന

Image
ജപ്പാൻ റബർ അവധി വ്യാപാരത്തില്‍ നിക്ഷേപകർ കാണിച്ച ഉത്സാഹം ഏഴു വർഷത്തെ ഉയർന്നതലത്തിലേക്ക് റബറിനെ കൈപിടിച്ചുയർത്തി. മുഖ്യ ഉല്‍പാദന രാജ്യങ്ങളിലെ ഷീറ്റ്‌ ക്ഷാമം അവസരമാക്കി ഫണ്ടുകളും നിക്ഷേപകരായതിനിടയില്‍ ഊഹക്കച്ചവക്കാരും രംഗത്ത്‌ അണിനിരന്നു. ഇതോടെ റബർ കിലോ 303 യെൻവരെ കയറി, 2017 ന്‌ ശേഷം റബർ ആദ്യമായാണ്‌ 300 യെന്നിന്‌ മുകളില്‍ ഇടംപിടിക്കുന്നത്‌. മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കില്‍ നാലാം ഗ്രേഡിന്‌ തുല്യമായ ഷീറ്റ്‌ വില 18,100 രൂപയില്‍നിന്ന് 19,000 ലേക്ക് മുന്നേറി. വിദേശ വിപണികളില്‍നിന്നുള്ള അനുകൂല വാർത്തകള്‍ കേരളത്തില്‍ റബർ വിലയില്‍ പ്രതിഫലിക്കുമെന്ന നിഗമനത്തിലാണ്‌ ഉല്‍പാദകരും വ്യാപാരികളും. എന്നാല്‍, മുൻവാരത്തിലെ 16,500 രൂപയില്‍നിന്ന് നാലാം ഗ്രേഡിന്‌ നൂറുരൂപ മാത്രമേ ഉയരാനായുള്ളൂ. 16,600 ല്‍ കൂടിയ നിരക്കില്‍ ക്വട്ടേഷൻ ഇറക്കാൻ ടയർ കമ്ബനികള്‍ തയാറായില്ല. സ്‌റ്റോക്കിസ്‌റ്റുകള്‍ വില കിലോ 190 രൂപയിലേക്ക് ഉയരുമെന്ന പ്രതീക്ഷയില്‍ ചരക്ക്‌ പിടിക്കുകയാണ്‌. പകല്‍ താപനില ഉയർന്നതോടെ ഒട്ടുമിക്ക ഭാഗങ്ങളിലും ടാപ്പിങ്‌ സ്‌തംഭിച്ചു. ഇനി വേനല്‍മഴയുടെ വരവിന്‌ ശേഷമേ വെട്ട്‌ പുനരാരംഭിക്കൂ. കാർഷിക മേഖല

ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു

Image
ആലപ്പുഴ:ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവര്‍ക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ 17 നാണ് പ്രജിത്ത് ഏന്ന ഏഴാം ക്ലാസുകാരന്‍ വീട്ടില്‍ സ്‌കൂള്‍ യൂണിഫോമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അന്ന് ക്ലാസിലെ അവസാന പീരിയഡില്‍ പ്രജിത്തിനെയും സഹപാഠിയായ അജയനെയും ക്ലാസില്‍ കണ്ടില്ല. സ്‌കൂള്‍ കോമ്പൗണ്ട് മുഴുവന്‍ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. വൈസ് പ്രിന്‍സിപ്പല്‍ മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് നടത്തിയതിനെതുടര്‍ന്നാണ് ഇവര്‍ പ്രിന്‍സിപ്പലിന്റെ മുറിയിലെത്തുന്നത്. അജയന്‍ തലകറങ്ങി വീണതിനെ തുടര്‍ന്ന് വെള്ളമെടുത്തു കൊടുക്കാന്‍ പോയതാണെന്നും, തുടര്‍ന്ന് സ്‌കൂളിലെ മുകള്‍ നിലയില്‍ വിശ്രമിക്കുകയായിരുന്നു എന്നുമാണ് പ്രജിത്ത് അധ്യാപകരോട് പറഞ്ഞത്. എന്നാല്‍ ഇതു കണക്കിലെടുക്കാതെ, മറ്റ് അധ്യാപകര്‍ക്കും കുട്ടികള്‍ക്കു മുമ്പില്‍ വെച്ച് ഇവരെ ക്രിസ്തുദാസ് ചൂരല്‍ കൊണ്ട് തല്ലുകയും ശരീരം മുഴുവന്‍ പരിശോധിക്കുകയും ചെയ്തു. കഞ്ചാവ് വലിക്കാന്‍

തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളെ ജയിലിലാക്കുന്ന ആറ്റംബോംബ് പൊട്ടിക്കും; ഭീഷണി മുഴക്കി സാബു എം ജേക്കബ്...

Image
തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളെ ജയിലിലാക്കുന്ന ആറ്റംബോംബ് പൊട്ടിക്കും; ഭീഷണി മുഴക്കി സാബു എം ജേക്കബ്... കൊച്ചി : തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്നും അതിനുള്ള ആറ്റം ബോംബ് തന്റെ കൈയ്യിലുണ്ടെന്നും ഭീഷണിമുഴക്കി ട്വന്റി 20 പാര്‍ട്ടി നേതാവ് സാബു എം ജേക്കബ്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ട്വന്റി 20 നിലപാട് വ്യക്തമാക്കാന്‍ കിഴക്കമ്പലത്ത് വിളിച്ചുചേര്‍ത്ത സമ്മളനത്തിലാണ് പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബിന്റെ ഭീഷണി. അധികാരമോ പദവികളോ ആഗ്രഹിച്ചിട്ടില്ലെന്നും തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം വന്നിട്ടുണ്ടെന്നും സാബു പറഞ്ഞു. ബി ജെ പി ബന്ധത്തിന്റെ കാര്യത്തില്‍ സാബു നിലപാട് വ്യക്തമാക്കിയില്ല. കെ സുരേന്ദ്രനെ കണ്ടിട്ടില്ലെന്നും പറഞ്ഞു. തന്നെ സംഘിയാക്കുന്നത് ജന പിന്തുണ കണ്ട് ഭയന്നിട്ടാണെന്നും സാബു പറഞ്ഞു.

ഡ്രൈവിങ് ടെസ്റ്റിലെ പല നിര്‍ദേശങ്ങളും നിയമ വിരുദ്ധമെന്ന് നിയമ വിദഗ്ധർ

Image
ഡ്രൈവിങ് ടെസ്റ്റിലെ പല നിര്‍ദേശങ്ങളും നിയമ വിരുദ്ധമെന്ന് നിയമ വിദഗ്ധർ കോഴിക്കോട്  പുതിയതായി നടപ്പാക്കുന്ന ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്കാരങ്ങളില്‍ ഭൂരിഭാഗവും നിയമവിരുദ്ധം. കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടാല്‍ റദ്ദാക്കാൻ സാധ്യതയുള്ള വ്യവസ്ഥകളാണ് ഉത്തരവിലുള്ളതെന്ന് നിയമവിദഗ്ധർ പറയുന്നു. ഡ്രൈവിങ് ടെസ്റ്റ് നിർവചിക്കുന്ന കേന്ദ്രമോട്ടോർ വാഹനചട്ടം 15-ല്‍ വാഹനത്തിന്റെ വേഗമനുസരിച്ച്‌ ഗിയർ മാറ്റണമെന്ന് മാത്രമാണുള്ളത്. സ്ഥാനം പ്രസക്തമല്ല. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമാണ് വാഹനങ്ങളുടെ ഗിയർ സംവിധാനം ക്രമീകരിക്കുന്നത്. ഇത് പരിശോധിച്ചശേഷമാണ് ഓട്ടോമോട്ടീവ് റിസർച്ച്‌ അസോസിയേഷൻ ഓഫ് ഇന്ത്യ വാഹനങ്ങള്‍ക്ക് അനുമതിനല്‍കുന്നത്. നിയന്ത്രണമേർപ്പെടുത്താൻ സംസ്ഥാനത്തിന് അധികാരമില്ല. വേഗത്തിനനുസരിച്ച്‌ ഗിയർമാറ്റണമെന്ന് ചട്ടത്തില്‍ പറയുന്നുണ്ടെങ്കിലും ഇ-വാഹനങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ട്രാൻസ്മിഷൻ (ഗിയർസിസ്റ്റം), ഇന്ധനം എന്നിവ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവർഷം സംസ്ഥാനസർക്കാരിന് ഇതുസംബന്ധിച്ച്‌ ക

മേയ് മാസം മുതല്‍ പുതിയ ടെസ്റ്റ്; പരിഷ്‌കരണത്തിനു മുന്‍പേ ഡ്രൈവിങ്ങ് ലൈസന്‍സെടുക്കാന്‍ നെട്ടോട്ടം

Image
മേയ് മാസം മുതല്‍ പുതിയ ടെസ്റ്റ്; പരിഷ്‌കരണത്തിനു മുന്‍പേ ഡ്രൈവിങ്ങ് ലൈസന്‍സെടുക്കാന്‍ നെട്ടോട്ടം _ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കും മുന്‍പ് ലൈസന്‍സെടുക്കാന്‍ അപേക്ഷകരുടെ നെട്ടോട്ടം. മേയ് ആദ്യവാരം മുതല്‍ പുതിയരീതി നടപ്പാക്കുമെന്നാണു മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിനു മുന്‍പ് പഴയ രീതിയില്‍ എങ്ങനെയെങ്കിലും ലൈസന്‍സ് എടുക്കാനുള്ള ഓട്ടത്തിലാണ് ആളുകൾ._ _പുതിയ രീതിയിലെ ഡ്രൈവിങ് ടെസ്റ്റിന് ഒട്ടേറെ കടമ്പകളുണ്ട്. കൂടുതല്‍ പരിശീലനം വേണ്ടിവരും. പഠനച്ചെലവും കൂടും. മേയ് ഒന്നുവരെ പഴയ മാതൃകയിലാകും ടെസ്റ്റ്. അതിനാല്‍, ഉടന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പെട്ടെന്നു പഠിച്ച് ലൈസന്‍സ് എടുക്കാമെന്നാണു പലരും കരുതുന്നത്._ _എന്നാല്‍, അത്രവേഗം ലൈസന്‍സ് എടുക്കാനാകില്ല. ടെസ്റ്റിനു ഹാജരാകുന്നതിനു മുന്‍പ് ടെസ്റ്റ് തീയതിയെടുക്കണം. നിശ്ചിത എണ്ണം ടെസ്റ്റുകളേ ഒരു ദിവസം അനുവദിക്കൂ. ഇപ്പോള്‍ പഠിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് ടെസ്റ്റ് തീയതി ലഭിക്കാനുണ്ട്. അതിനിടെ കൂടുതല്‍ അപേക്ഷകളെത്തിയാല്‍ തീയതി ലഭിക്കാന്‍ ബുദ്ധിമുട്ടാകും._ _അപേക്ഷകളെല്ലാം ഇപ്പോള്‍ ഓണ്‍ലൈനായാണ്. സോഫ്റ്റ്വേര്‍ ഇടയ്ക്കിടെ തകരാറാകുന്ന

ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Image
ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. വിദ്യാഭ്യാസ മന്ത്രാലയം ഈ ആശയം നേരത്തെ മുന്നോട്ടുവച്ചിരുന്നു. 2024-25 അധ്യയന വര്‍ഷം മുതല്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. 2023ലാണ് ആദ്യമായി ഈ നിര്‍ദേശം വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിക്കുന്നത്. അടുത്ത സ്‌കൂള്‍ പ്രവേശനത്തില്‍ കുട്ടികളുടെ കുറഞ്ഞ പ്രായം ആറോ അതില്‍ കൂടുതലോ ആണെന്ന് ഉറപ്പ് വരുത്തണമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് ജോയിന്റ് സെക്രട്ടറി അര്‍ച്ചന ശര്‍മ വ്യക്തമാക്കി. ഒരു കുട്ടിയുടെ തലച്ചോറിന്റെ തൊണ്ണൂറ് ശതമാനവും ആറ് വയസ് ആകുമ്പോഴേക്കും വികസിക്കും എന്ന ശാസ്ത്രീയ പഠനത്തെ അടിസ്ഥാനമാക്കി ആണ് നിര്‍ദേശം. കുട്ടിയുടെ സാമൂഹിക വൈകാരിക പഠനം, സംഖ്യാ ശാസ്ത്രം, സാക്ഷരത, കല, വൈകാരിക നിയന്ത്രണം, സമപ്രായക്കാരുമായുള്ള ഇടപെടല്‍ എന്നിവയെസ്സാം ആറ് വയസ് ആകുമ്പോഴേക്കും വികസിക്കും.

വിമൽജ്യോതി; മലയോര മണ്ണിൽനിന്ന് കുതിച്ചുയർന്ന സാങ്കേതിക വിദ്യാകേന്ദ്രംചെമ്പേരി: പശ്ചിമഘട്ട മലനിരകനിസ്‌തുല സേവനവും വിമൽ ജ്യോതിയെ അനുദിനം പുരോഗതിയിലേക്ക് നയിക്കുന്നു.

Image

തലശ്ശേരി – മാഹി ബൈപാസ് കടക്കാൻ കാറിന് ടോൾ 65; ബസ്, ലോറി 225 രൂപ

Image
തലശ്ശേരി – മാഹി ബൈപാസ് കടക്കാൻ കാറിന് ടോൾ 65; ബസ്, ലോറി 225 രൂപ                                                                                           *തലശ്ശേരി:* തലശ്ശേരി – മാഹി ബൈപാസിലൂടെയുള്ള യാത്രയ്ക്കു വാഹനങ്ങൾ നൽകേണ്ട ടോൾ ‍നിരക്കുകൾ ദേശീയപാതാ അതോറിറ്റി നിശ്ചയിച്ചു.  🚗ബൈപാസ് കടക്കാൻ കാർ, ജീപ്പ്, വാൻ തുടങ്ങിയ ചെറു സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപയാണു നിരക്ക്. 🛑ഇരുവശത്തേക്കും ഒരേ ദിവസം യാത്ര ചെയ്യുകയാണെങ്കിൽ 100 രൂപ മതിയാകും. 🛑50 യാത്രകൾക്ക് 2195 രൂപ എന്ന തരത്തിൽ പ്രതിമാസ നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്. 🛑ജില്ലയിൽ റജിസ്റ്റർ ചെയ്ത ടാക്സി വാഹനങ്ങൾക്ക് 35 രൂപയാണ് ഒരു യാത്രയ്ക്കുള്ള നിരക്ക്.  🛑മിനി ബസുകൾക്കും ചെറു വാണിജ്യ വാഹനങ്ങൾക്കും ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 105 രൂപയും 🛑ഒരേ ദിവസം ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് 160 രൂപയുമാണു നിരക്ക്. 🛑ബസുകൾക്കും ലോറിക്കും (2 ആക്സിൽ) ഒരു വശത്തേക്ക് 225 രൂപയും 🛑ഒരേ ദിവസം ഇരുവശത്തേക്കും യാത്ര ചെയ്യാൻ 335 രൂപയും നൽകണം. 🛑8105 രൂപയ്ക്കു പ്രതിമാസ പാസും ലഭ്യമാണ്. 🛑3 ആക്സിൽ വാഹനങ്ങൾക്ക് 245 രൂപയും ഇരുവശത്തേക്കും 355 രൂപയും 🛑4 മുതൽ 6

SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ്‌ക്ക്..; ഉത്തരക്കടലാസ് മാറുന്നു

Image
SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ്‌ക്ക്..; ഉത്തരക്കടലാസ് മാറുന്നു * മാർച്ച് നാലിന് ആരംഭിക്കാനിരിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസിൽ മാറ്റം വരുമെന്ന് റിപ്പോർട്ട്. ഇനിമുതൽ വരയിട്ട പേപ്പറായിരിക്കും നൽകുക. ഓരോ പുറത്തിലും 25 വരികളുണ്ടാകും. വരയില്ലാത്ത പേജാകുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നത് പതിവാണ്. വരയിട്ട് നൽകുന്നതോടെ സ്ഥലം നഷ്ടപ്പെടുത്താതെ എഴുതാൻ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. മെയിൻ ഷീറ്റിന് എട്ട് പുറങ്ങളുണ്ടാകും. ഇതിലാണ് വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തുക. നേരത്തെ ആൻസർ ബുക്ക്ലെറ്റിൽ (മെയിൻ ഷീറ്റ്) ഒരു പേജ് മാത്രമാണ് അഡീഷണൽ ഉത്തരക്കടലാസായി ഉണ്ടായിരുന്നത്. ഇനിമുതൽ മെയിൻ ഷീറ്റിലെ ബുക്ക്ലെറ്റിൽ ആറ് പുറങ്ങൾ ഉത്തരമെഴുതാൻ ഉണ്ടാകുന്നതാണ്. കൂടുതലായി ആവശ്യപ്പെടുന്ന ഉത്തരക്കടലാസുകൾക്ക് രണ്ട് പുറമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഇനിമുതൽ വരയിട്ട ഡബിൾ ഷീറ്റായിരിക്കും ഇത്. അതേസമയം കണക്ക് ഉൾപ്പടെയുള്ള വിഷയങ്ങൾക്ക് വരയിട്ട പേപ്പറുകൾ നൽകുന്നത് അനുചിതമാകുമെന്നതിനാൽ അത്തരം വിഷയങ്ങൾക്ക് മാത്രം പഴയ മോഡൽ ഉത്തരക്കടലാസ് നൽകാനാണ

സംസ്ഥാനത്ത് കനത്തചൂട് തുടരുന്നു, കരുതിയിരിക്കണം മഞ്ഞപ്പിത്തവും ചിക്കൻപോക്‌സും

Image
സംസ്ഥാനത്ത് പതിവിലുംനേരത്തേ ചൂട്‌ കൂടിത്തുടങ്ങി. കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.  കഴിഞ്ഞദിവസങ്ങളിലും പല ജില്ലകളിലും ചൂട് കൂടുതലായിരുന്നു. ഇത്തരത്തിൽ ചൂട് കൂടുമ്പോൾ ആരോഗ്യത്തിലും ശ്രദ്ധവേണം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ശരീരത്തെ ബാധിക്കും. ശുദ്ധമല്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗംപടരാനും സാധ്യതകൂടുതലാണ്. പനിക്ക് പുറമെ മഞ്ഞപ്പിത്തം, വയറിളക്കം, ചിക്കൻപോക്സ് പോലുള്ള രോഗങ്ങളെല്ലാം കൂടാം. ഹെപ്പറ്റെെറ്റിസ് എ വെെറസ് കരളിനെ ബാധിക്കുന്നതുമൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. മഞ്ഞപ്പിത്തം(വൈറൽ ഹെപ്പറ്റൈറ്റിസ്-എ) പലപ്പോഴും മലിനമായ വെള്ളത്തിലൂടെയാണ് പകരുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലൂടെ പുറത്തുവരുന്ന വെെറസുകൾ വെള്ളത്തിലോ ഭക്ഷണത്തിലോ കലർന്നാണ് മറ്റുള്ളവരിലേക്കെത്തുന്നത്. പനി, ഛർദി, ക്ഷീണം, കണ്ണുകളിലും മൂത്രത്തിലും മഞ്ഞനിറം എന്നിവയാണ് ലക്ഷണങ്ങൾ. വയറിളക്കമാണെങ്കിലും ശുദ്ധമല്ലാത്ത ഭക്ഷണം-വെള്ളം എന്നിവയിലൂടെ പിടിപെടും. ചൂടുകൂടുന്നതിനനുസരിച്ച് കിണറുൾപ്പെടെയുള്ള ജലസ്രോതസ്സുകളിലെ വെള്ളം കുറയാൻതുടങ്ങും. പലയിടത്തും വെള്ളം മലിനമാകും. വലിയ ആഘോഷങ്ങള

ലയൺസ് ഡിസ്ട്രിക്ട് 318 ഇ ദൃശ്യ വാർത്താ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു: മിതോഷ് ജോസഫിനും,അനീഷ് പാതിരയാടിനും,കെ നയൻതാരക്കും അവാർഡ്

Image
ലയൺസ് ഡിസ്ട്രിക്ട് 318 ഇ ദൃശ്യ വാർത്താ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു: മിതോഷ് ജോസഫിനും,അനീഷ് പാതിരയാടിനും,കെ നയൻതാരക്കും അവാർഡ് പുലിക്കുരുമ്പ: ശ്രീ.മിതോഷ് ജോസഫിനു ലയൺസ് ഡിസ്ട്രിക്ട് 318 ഇ ദൃശ്യ വാർത്താ മാധ്യമ പുരസ്കാരം.കുടിയേറ്റ കർഷകർ തങ്ങളുടെ സ്വത്തും കൃഷിയും ഉപേക്ഷിച്ച് നാടുവിടുന്ന അവസ്ഥയെക്കുറിച്ച് എഴുതിയ നിരന്തരമായ ലേഖന പരമ്പരകളാണ് ശ്രീ. മിതോഷ് ജോസഫിനെ ലയൺസ് മീഡിയ ഐക്കൺ അവാർഡിന്ന് അർഹനാക്കിയത്... ജനങ്ങളുടെ കഷ്ടപ്പാടും ദുരിതവും സമൂഹ മനസ്സാക്ഷികളെ പിടിച്ച് കുലുക്കുവാനും അധികാരികളുടെ കണ്ണു തുറപ്പിപ്പിക്കാനും ഈ ലേഖനത്തിന് സാധിച്ചു എന്നതാണ് അവാർഡിന്ന് അർഹനാക്കിയത്.10000 രൂപയും പുരസ്കാരവും ആണ് അവാർഡ് ജേതാക്കൾക്ക് ലഭിക്കുക. *അഭിനന്ദനങ്ങൾ മിതോഷ് ജോസഫ്*💐💐

നിര്യാതനായി: പുലിക്കുരുമ്പയിലെ വടക്കേമുറിയിൽ മാത്യു (67 വയസ്സ്) നിര്യാതനായി.

Image
നിര്യാതനായി: പുലിക്കുരുമ്പയിലെ വടക്കേമുറിയിൽ മാത്യു (67 വയസ്സ്) നിര്യാതനായി. സംസ്കാരം 26-02-24ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30 ന് പുലിക്കുരുമ്പ സെൻ്റ് അഗസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.  ആദരാഞ്ജലികൾ🌷🌷🌷🌷🌷🌷

കണ്ണൂരിൽ എം.വി.ജയരാജന്‍, വടകരയിൽ കെ.കെ.ശൈലജ സിപിഎം സ്ഥാനാർത്ഥി പട്ടിക

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികക്ക് സിപിഎം അന്തിമ രൂപം നല്‍കി. സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റി യോഗമാണ് പട്ടികക്ക് അന്തിമ രൂപം നല്‍കിയത്. ഒരു പൊളിറ്റ് ബ്യൂറോ അംഗവും മൂന്ന് ജില്ലാ സെക്രട്ടറിമാരും 4 കേന്ദ്രകമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടതാണ് സിപിഎം പാനല്‍. സംസ്ഥാനത്ത് ആകെയുള്ള 20 സീറ്റില്‍ 15 ഇടത്താണ് സിപിഎം. മത്സരിക്കുക. ഈ മാസം 27-ന് ചേരുന്ന പി.ബി യോഗത്തിന് ശേഷമാകും സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുക. 🔹ആറ്റിങ്ങല്‍:       വി.ജോയ് 🔹കൊല്ലം:       എം.മുകേഷ് 🔹പത്തനംതിട്ട:       ടി.എം.തോമസ് ഐസക് 🔹ആലപ്പുഴ:       എ.എം.ആരിഫ് 🔹ഇടുക്കി:       ജോയ്‌സ് ജോര്‍ജ് 🔹എറണാകുളം:       കെ.ജെ.ഷൈന്‍ 🔹ചാലക്കുടി:       സി.രവീന്ദ്രനാഥ് 🔹പാലക്കാട്:       എ.വിജയരാഘവന്‍ 🔹ആലത്തൂര്‍:       കെ.രാധാകൃഷ്ണന്‍ 🔹പൊന്നാനി:      കെ.എസ്.ഹംസ 🔹മലപ്പുറം:       വി.വസീഫ് 🔹കോഴിക്കോട്:       എളമരം കരീം 🔹വടകര:      കെ.കെ.ശൈലജ 🔹കണ്ണൂര്‍:       എം.വി.ജയരാജന്‍ 🔹കാസര്‍കോട്:       എം.വി.ബാലകൃഷ്ണന്‍

23/03/2024 രാവിലെ 9 മണി മുതൽ ചെമ്പേരി ടൌൺ കുരിശുപള്ളിക് സമീപം ഇൻഷുറൻസ് ക്യാമ്പയിൻ നടത്തുന്നു. താല്‌പര്യം ഉള്ളവർ ആധാർ കാർഡും, മൊബൈൽ ഫോൺ, നോമിനിയുടെ വിവരങ്ങളുമായി എത്തി ചേരേണ്ടത് ആണ് .

Image
ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്‌മെന്റും കേന്ദ്ര ഗവൺമെന്റും ചേർന്ന് പൊതുജനത്തിനായി മഹാ സുരക്ഷാ ഡ്രൈവ് എന്ന പേരിൽ ചുരുങ്ങിയ തുകക്ക് അപകട ഇൻഷുറൻസ് പോളിസി നൽകുന്ന വിവരം സമൂഹ മാധ്യമങ്ങൾ വഴി അറിഞ്ഞു കാണുമല്ലോ. 23/03/2024 രാവിലെ 9 മണി മുതൽ ചെമ്പേരി ടൌൺ കുരിശുപള്ളിക് സമീപം ഇൻഷുറൻസ് ക്യാമ്പയിൻ നടത്തുന്നു. താല്‌പര്യം ഉള്ളവർ ആധാർ കാർഡും, മൊബൈൽ ഫോൺ, നോമിനിയുടെ വിവരങ്ങളുമായി എത്തി ചേരേണ്ടത് ആണ് .

തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി ഏർപ്പെടുത്തുന്ന 2023 -24 മാർ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ബെസ്റ്റ് ടീച്ചർ എക്സലൻസ് അവാർഡിന് . ചെമ്പേരി നിർമല യുപി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി പോൾ അർഹയായി. സിസ്റ്ററിന് അഭിനന്ദനങ്ങൾ

Image
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി ഏർപ്പെടുത്തുന്ന 2023 -24 മാർ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ബെസ്റ്റ് ടീച്ചർ എക്സലൻസ് അവാർഡിന് . ചെമ്പേരി നിർമല യുപി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി പോൾ അർഹയായി. സിസ്റ്ററിന് അഭിനന്ദനങ്ങൾ 

ലൈസൻസിന് ഇനി H എടുത്താൽ മതിയാവില്ല! .തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ഉത്തരവിറങ്ങി. മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രബല്യത്തില്‍ വരും. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ്...

Image
ലൈസൻസിന് ഇനി H എടുത്താൽ മതിയാവില്ല! .തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ഉത്തരവിറങ്ങി. മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രബല്യത്തില്‍ വരും. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ്...

തലശ്ശേരി കോർപ്പറേറ്റ് മികച്ച NonTeaching staff നുള്ള അവാർഡ് ലഭിച്ച ഷീൻ സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

Image
തലശ്ശേരി കോർപ്പറേറ്റ് മികച്ച NonTeaching staff നുള്ള അവാർഡ് ലഭിച്ച ഷീൻ സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

കുവൈറ്റിൽ മലയാളി യുവതി റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ച് മരണമടഞ്ഞു.

Image
*കുവൈറ്റ്‌ സിറ്റി : അൽ സലാം ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്ത് വന്ന കണ്ണൂർ ഇരട്ടി സ്വദേശിനി കച്ചേരിക്കടവ് ചക്കാനിക്കുന്നേൽ ശ്രീ മാത്യുവിന്റെയും ശ്രീമതി ഷൈനി മാത്യുവിന്റയും മകൾ ശ്രീമതി ദീപ്തി ജോമേഷാണ് (33 വയസ്സ്) ഫെബ്രുവരി 19 തിങ്കളാഴ്ച്ച വൈകിട്ട് ഹോസ്പിറ്റലിന്റെ താമസ സ്ഥലത്തിന് അടുത്തുള്ള റോഡ് മുറിച്ച് കടക്കവേ വാഹനം ഇടിച്ച് മരണമടഞ്ഞത്.* *ഭർത്താവ് : ശ്രീ ജോമേഷ് വെളിയത്ത് ജോസഫ് (ഓൾഡ് ഏജ്, സോഷ്യൽ അഫൈർസ് കുവൈറ്റ്‌ ജീവനക്കാരൻ). സഹോദരൻ : ദീക്ഷിത്ത് (ഓൾഡ് ഏജ്, സോഷ്യൽ അഫൈർസ് കുവൈറ്റ്‌ ജീവനക്കാരൻ).* മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരുന്നു. 

ചെമ്പേരിയിലെ സ്കൂളിനും ആശുപത്രിയ്ക്കും കനത്ത പിഴ.

Image
ചെമ്പേരിയിലെ സ്കൂളിനും ആശുപത്രിയ്ക്കും കനത്ത പിഴ. ചെമ്പേരി :മാലിന്യം സംസ്കരിക്കാതെ പുറംതള്ളിയതിന് ചെമ്പേരിയിൽ ആശുപത്രിക്കും സ്കൂളിനും പിഴച്ചുമത്തി. മലിനജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കി വിട്ടതിന് ചെമ്പേരിയിലെ വിമല ആശുപത്രിക്കും നിർമ്മല ഹയർ സെക്കൻഡറി സ്കൂളിനും 10,000 രൂപ വീതം പിഴ ചുമത്തി. മാലിന്യ പരിപാലന നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് നടപടി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടതിനും മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും ചെമ്പേരിയില അമല ഓഡിറ്റോറിയത്തിന് 5000 രൂപ പിഴ ചുമത്താൻ പഞ്ചായത്തിന് നിർദ്ദേശം നൽകി. സ്ക്വാഡ് ടീം ലീഡർ പി പി. അഷറഫ്. അംഗങ്ങളായ നിതിൻ വത്സൻ. അമൽ ജോർജ്. ഹെൽത്ത് ഇൻസ്പെക്ടർ ജിമ്മി എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്