ഡ്രൈവിങ് ടെസ്റ്റിലെ പല നിര്‍ദേശങ്ങളും നിയമ വിരുദ്ധമെന്ന് നിയമ വിദഗ്ധർ

ഡ്രൈവിങ് ടെസ്റ്റിലെ പല നിര്‍ദേശങ്ങളും നിയമ വിരുദ്ധമെന്ന് നിയമ വിദഗ്ധർ

കോഴിക്കോട് 
പുതിയതായി നടപ്പാക്കുന്ന ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്കാരങ്ങളില്‍ ഭൂരിഭാഗവും നിയമവിരുദ്ധം. കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടാല്‍ റദ്ദാക്കാൻ സാധ്യതയുള്ള വ്യവസ്ഥകളാണ് ഉത്തരവിലുള്ളതെന്ന് നിയമവിദഗ്ധർ പറയുന്നു.

ഡ്രൈവിങ് ടെസ്റ്റ് നിർവചിക്കുന്ന കേന്ദ്രമോട്ടോർ വാഹനചട്ടം 15-ല്‍ വാഹനത്തിന്റെ വേഗമനുസരിച്ച്‌ ഗിയർ മാറ്റണമെന്ന് മാത്രമാണുള്ളത്. സ്ഥാനം പ്രസക്തമല്ല. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമാണ് വാഹനങ്ങളുടെ ഗിയർ സംവിധാനം ക്രമീകരിക്കുന്നത്. ഇത് പരിശോധിച്ചശേഷമാണ് ഓട്ടോമോട്ടീവ് റിസർച്ച്‌ അസോസിയേഷൻ ഓഫ് ഇന്ത്യ വാഹനങ്ങള്‍ക്ക് അനുമതിനല്‍കുന്നത്. നിയന്ത്രണമേർപ്പെടുത്താൻ സംസ്ഥാനത്തിന് അധികാരമില്ല.
വേഗത്തിനനുസരിച്ച്‌ ഗിയർമാറ്റണമെന്ന് ചട്ടത്തില്‍ പറയുന്നുണ്ടെങ്കിലും ഇ-വാഹനങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ട്രാൻസ്മിഷൻ (ഗിയർസിസ്റ്റം), ഇന്ധനം എന്നിവ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവർഷം സംസ്ഥാനസർക്കാരിന് ഇതുസംബന്ധിച്ച്‌ കത്തും നല്‍കി.
അപേക്ഷകർക്ക് സ്വന്തം വാഹനം ടെസ്റ്റിന് ഉപയോഗിക്കാം. വാഹനത്തില്‍ ജി.പി.എസ്., നിരീക്ഷണക്യാമറ എന്നിവ നിർബന്ധമല്ല.
ഡ്രൈവിങ് പരീക്ഷയ്ക്ക് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്കുകള്‍ വേണം
*സർക്കുലറിലുള്ളത്*

ഡ്രെവിങ് ടെസ്റ്റിന് കാലില്‍ ഗിയറുള്ള ഇരുചക്രവാഹനങ്ങള്‍ മാത്രം.
കാറുകളുടെ (ലൈറ്റ് മോട്ടോർ വെഹിക്കിള്‍) ടെസ്റ്റിന് ഗിയർവാഹനങ്ങള്‍ നിർബന്ധം.
ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങളില്‍ നിരീക്ഷണക്യാമറയും, ജി.പി.എസും വേണം (സ്വകാര്യ വാഹനങ്ങളുടെ കാര്യത്തില്‍ വ്യക്തതയില്ല).സംസ്ഥാനം പുതുതായി നടപ്പാക്കുന്ന ഡ്രൈവിങ് ടെസ്റ്റിലെ കേന്ദ്രനിർദേശത്തിന് വിരുദ്ധമായ വ്യവസ്ഥകള്ളാണ് മുകളിൽ സൂചിപ്പിച്ചത്

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി