സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 1 മുതല്‍; എസ്.എസ്.എല്‍.സി പരീക്ഷകളില്‍ മാറ്റമില്ല

സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യൂ.ഐ.പി യോഗത്തില്‍ തീരുമാനം. പ്രൈമറി, ഹൈസ്‌കൂള്‍ എന്നിവ ഒന്നിച്ചുള്ള സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ 27 വരെയായിരിക്കും പരീക്ഷ.

എസ്.എസ്.എല്‍.സി പരീക്ഷ ദിവസങ്ങളില്‍ ഇവിടെ മറ്റ് ക്ലാസുകള്‍ക്ക് പരീക്ഷയുണ്ടാകില്ല. എന്നാല്‍ തനിച്ചുള്ള പ്രൈമറി സ്‌കൂളുകളില്‍ മാര്‍ച്ച് 18 മുതല്‍ 26 വരെയായിരിക്കും വാര്‍ഷിക പരീക്ഷ.
മുസ് ലിം കലണ്ടര്‍ പിന്തുടരുന്ന സ്‌കൂളുകള്‍ക്ക് റമദാന്‍ വ്രതത്തിന് ശേഷം പരീക്ഷ നടത്താനാണ് ധാരണ. വിശദമായ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി