സോഷ്യൽ മീഡിയ വഴി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കണ്ണൂർ സ്വദേശിയായ യുവതിക്ക് 1,78,700 രൂപ നഷ്ടമായി

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം വഴി ഓൺലൈൻ പാർട്ട് ടൈം ജോബ് വാഗ്ദാനം നൽകി യുവതിയുടെ 1,78,700 രൂപ തട്ടിയെടുത്തു.
ഓൺലൈൻ പാർട്ട്‌ ടൈം ജോബ് ചെയ്താൽ വീട്ടിൽ ഇരുന്നു കൊണ്ട് കൂടുതൽ പണം സമ്പാദിക്കാം എന്ന് പ്രലോഭിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്.

മൊബൈലിലേക്ക് ലിങ്കുകളും മെസ്സേജും അയച്ചാണ് തട്ടിപ്പിന് തുടക്കം.തുടക്കത്തിൽ ചെറിയ ടാസ്കുകൾ നൽകി അത് പൂർത്തീകരച്ചാൽ പണം നൽകിയതിന്റെ ലാഭത്തോടുകൂടി തിരികെ നൽകി വിശ്വാസം നേടിയെടുക്കും പിന്നീട് കൂടുതൽ പണം ടാസ്ക്കിൽ പങ്കെടുക്കാൻ ചോദിക്കുകയും പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതുമാണ് തട്ടിപ്പിന്റെ രീതി. ഇത്തരത്തിലുള്ള മെസ്സേജുകളും ലിങ്കുകളും നിങ്ങൾക്ക് ലഭിക്കുകയാണെകിൽ പൂർണമായും നിരസിക്കുക.

ഇത്തരം ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് കംപ്ലയിന്റ് റജിസ്റ്റർ ചെയ്യാവുന്നതാണ് അല്ലെകിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

*ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുക*

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി