പുലിക്കുരുമ്പ-പുറഞ്ഞാൺ റോഡ് നാടിന് സമർപ്പിച്ചു...ബഹു.പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സജീവ് ജോസഫ് MLA അദ്ധ്യക്ഷത വഹിച്ചു....
Get link
Facebook
X
Pinterest
Email
Other Apps
-
പുലിക്കുരുമ്പ-പുറഞാൻ റോഡ് നാടിന് സമർപ്പിച്ചു...
ബഹു.പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സജീവ് ജോസഫ് MLA അദ്ധ്യക്ഷത വഹിച്ചു
പയറ്റുചാൽ സെന്റ് സെബാസ്റ്റ്യൻസ് കുരിശുപള്ളിയിൽ തിരുന്നാൾ ആഘോഷം ചെമ്പേരി ലൂർദ്മാതാ ഫൊറോനാ പള്ളിയുടെ കുരിശുപള്ളിയായ പയറ്റുചാൽ സെൻ്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ ധീര രക്തസാക്ഷിയായ വി.സെബസ്ത്യാനോസിൻ്റെയും, വേളാങ്കണ്ണി മാതാവിൻ്റെയും സംയുക്ത തിരുനാൾ 2024 ജനുവരി 21 ഞായറാഴ്ച ആഘോഷിക്കുന്നു. തിരുനാൾ തിരുക്കർമ്മങ്ങൾ വൈകു 5.30ന് : കൊടിയേറ്റ് : വെരി. റവ.ഫാ. ജോർജ് കാഞ്ഞിരക്കാട്ട് (വികാരി, ലൂർദ്മാതാ ഫൊറോന ചർച്ച്, ചെമ്പേരി) ആഘോഷമായ വിശുദ്ധ കുർബാന : റവ.ഫാ. ഏലിയാസ് കളപ്പുരയ്ക്കൽ CMI (നവവൈദികൻ) രാത്രി 7.00 ന് എന്ന് പള്ളിക്കാര്യത്തിൽ നിന്ന് . പ്രദക്ഷിണം . വാദ്യമേളങ്ങൾ ഗാനമേള ( MTB)
ഇവരുടെ വിധി നാളെ അറിയിക്കും; ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ് ടെൽ അവീവ്: യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ വധിക്കുമെന്ന മുന്നറിയിപ്പുമായി ഹമാസ്. ഇസ്രയേൽ പൗരന്മാരായ മൂന്നു ബന്ദികളുടെ വീഡിയോ പുറത്തുവിട്ടാണ് ഹമാസിന്റെ മുന്നറിയിപ്പ്. 37 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഹമാസിനെതിരായ പോരാട്ടം ഇസ്രായേൽ അവസാനിപ്പിക്കണമെന്നും ബന്ദികളുടെ മോചനത്തിനായി ഇസ്രായേൽ ശ്രമിക്കണമെന്നുമാണ് സർക്കാരിനോട് ബന്ദികൾ ആവശ്യപ്പെടുന്നത്. ഈ മുന്നുപേരുടെയും വിധി നാളെ അറിയിക്കുമെന്ന മുന്നറിയിപ്പും ഹമാസ് നൽകുന്നുണ്ട്. നോവ അർഗമണി (26), യോസി ഷരാബി (53), ഇറ്റായി സ്വിർസ്കി (38) എന്നിവരെയാണ് വീഡിയോയിൽ കാണുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 37 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ എന്നാണ് ചിത്രീകരിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവരുടെ വിധി ഞങ്ങൾ നിങ്ങളെ നാളെ അറിയിക്കുമെന്നും ഹമാസ് ഭീകരർ ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. അതേസമയം ബന്ദികളാക്കപ്പെട്ട ചിലരുമായുള്ള ബന്ധം നഷ്ടമായെന്നും, ഇവർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും ഹമാസ് പറയുന്നുണ്ട്. ഈ വിഷയത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ തങ്ങൾ നടത്തിയ ആക്രമണത്ത...
ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ 65കോടിയുടെ കെട്ടിടസമുച്ചയത്തിനുള്ള പ്രവ്യത്തി ടെണ്ടർ ചെയ്തു ഇരിട്ടി ; ഇരിട്ടി താലൂക്കാശുപത്രിക്ക് ആർദ്രം പദ്ധതിയിൽ നിർമ്മിക്കുന്ന ബഹുനില കെട്ടിട സമുച്ഛയത്തിനുള്ള പ്രവ്യത്തി ടെണ്ടർ ചെയ്തു. കിഫ്ബി ഫണ്ടിൽനിന്നും 64 കോടി രൂപ മുടക്കിയാണ് ആറ് നില കെട്ടിടം നിർമ്മിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തുത്തിരിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ചാൽ രണ്ട് മാസത്തിനകം നിർമ്മാണം ആരംഭിക്കും.കെ.എസ.്ഇ.ബിയാണ് കെട്ടിട നിർമ്മാണത്തിന്റെ കൾസൾട്ടൻസി. ആസ്പത്രിയിലെ പഴകിപ്പൊളിഞ്ഞ സ്റ്റാഫ് ക്വാർടേഴ്സുകൾ നിലനിന്ന സ്ഥലം കൂടി ഉപയോഗപ്പെടുത്തിയാണ് ഹൈടെക്ക് കെട്ടിടം നിർമ്മിക്കുക. പഴയ ക്വാർടേഴ്സുകൾ ഇതിനായി നേരത്തെ പൊളിച്ചു നീക്കി.ആധുനിക നിലവാരത്തിൽ ഉയരുന്ന ആശുപത്രിയിലേക്ക് ഇരിട്ടി നേരമ്പോക്ക് വഴിയുള്ള റോഡ് ആശുപത്രിവരെ വീതി കൂട്ടി വീകരിക്കാനുള്ള പ്രവർത്തനത്തിനും ജനകീയ കർമ്മസമിതി നേതൃത്വത്തിൽ തുടക്കമായി.ആറു നില കെട്ടിടം പൂർത്തിയാവുന്നതോടെ മലയോരത്തെ വിപുലമായ സൗകര്യങ്ങളുള്ള മികച്ച സർക്കാർ ആശുപത്രിയായി ഇരിട്ടി താലൂക്കാശുപത്രിയെ മാറ്റാനാകു...
ചോദ്യപേപ്പർ അച്ചടിക്കാൻ 10 രൂപ നൽകണം ; വിദ്യാർഥികളിൽ നിന്ന് പണം പിരിക്കാൻ സർക്കാർ തിരുവനന്തപുരം: എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും പണംപിരിക്കാൻ തീരുമാനം. ചോദ്യപേപ്പർ അച്ചടിക്കാൻ 10 രൂപ പിരിക്കാൻ ആണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കുട്ടികളിൽ നിന്ന് ചോദ്യപേപ്പറിന് പണം ഈടാക്കുന്നത് ഇതാദ്യമായാണ്. എസ്സി - എസ്ടി, ഒഇസി വിദ്യാർഥികൾ പണം അടക്കേണ്ടതില്ല. മറ്റുള്ള വിദ്യാർഥികൾ ഹെഡ്മാസ്റ്റർ മുഖേന കൃത്യമായി തുക അടക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. വിദ്യാർത്ഥികളിൽ നിന്ന് ശേഖരിക്കുന്ന തുകയിൽ നിന്ന് ചോദ്യപേപ്പർ അച്ചടിക്കുന്ന വകയിൽ ചെലവാകുന്ന തുക ഒഴിച്ച് ബാക്കി വിദ്യാഭ്യാസ ഉപഡയറക്ടർ എന്ന പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിക്കണമെന്നും നിർദേശമുണ്ട്. ഫെബ്രുവരി 19 മുതൽ 23 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷ നടക്കുക. സർക്കുലർ ഇറങ്ങിയതിന് പിന്നാലെ പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പോക്കറ്റടിക്കുന്ന സര്‍ക്കാര്‍ എന്നാണ് കെഎസ്യു നടപടി വിശേഷിപ്പിച്ചത്. ഈ നീക്കം തടയുമെന്നും കെഎസ്യു വ്യക്തമാ...
തെങ്ങുകയറ്റ യന്ത്രം മുതല്‍ കൊതുക് നശീകരണ ലായനി വരെ ഒരു ഡസനോളം കണ്ടു പിടുത്തങ്ങളുടെ ഉടമയായിരുന്നു ചെമ്പേരി പുറഞ്ഞാണില്‍ നിര്യാതനായ മുതുകുളത്തില്‍ ജോസഫ് (കുഞ്ഞേട്ടന്). കുഞ്ഞേട്ടന് എന്ന ശാസ്ത്ര പ്രതിഭയെ പ്രശസ്തനാക്കിയത് തെങ്ങുകയറ്റ യന്ത്രത്തിന്റെ കണ്ടുപിടുത്തമാണ്. അക്കാദമിക്ക് അറിവോ ശാസ്ത്ര വിദ്യാഭ്യാസമോ ഇല്ലാത്ത ഈ കുടിയേറ്റ കര്‍ഷകനെ കാര്‍ഷിക വൃത്തി അനായാസമാക്കാനുള്ള പരിശ്രമമാണ് കാര്‍ഷികോപകരണ കണ്ടുപിടുത്തങ്ങളുടെ കാരണവരാക്കിയത്. 1976 ലാണ് തെങ്ങുകയറ്റുയന്ത്രം കണ്ടുപിടിച്ചത് . കാസര്‍ഗോഡ് സി പി സി ആര് ഐ കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനം നടത്തിയപ്പോള്‍ കമ്പിയും കയറും ഉപയോഗിച്ച് നിര്‍മ്മിച്ച് കുഞ്ഞേട്ടന് കൊണ്ടു പോയ തെങ്ങുകയറ്റ യന്ത്രത്തിന് പ്രോത്സാഹന സമ്മാനം ലഭിച്ചു . അതോടെ കുഞ്ഞേട്ടന് ജീവിതം കണ്ടു പിടുത്തങ്ങള്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു. വീടിനോട് ചേര്‍ന്ന് സെന്റ്മേരീസ് ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ പരീക്ഷണ ശാല നിര്‍മ്മിച്ച് പരീക്ഷണം തുടര്‍ന്നു. യന്ത്രത്തില്‍ കയറിനു പകരം കമ്പി ഉപയോഗിച്ച് പരിഷ്കരിച്ചു. ഈ യന്ത്രമാണ് ലോകം ശ്രദ്ധിച്ചത്. 1985 ല്‍ ഗ്രാമീണ കണ്ടു പിടുത്ത...
Comments
Post a Comment