നവീകരിച്ച പുലിക്കുരുമ്പ - പുറഞ്ഞാൺ റോഡ് നാളെ 20-02-24 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് ബഹു.പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

സ്നേഹമുള്ളവരെ,
നമ്മുടെ നാടിന്റെ മുഖച്ഛായക്കും വികസനത്തിനും വഴി തുറന്നു കൊണ്ട്, നവീകരിച്ച പുലിക്കുരുമ്പ - പുറഞ്ഞാൺ റോഡ് നാളെ 20-02-24 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് ബഹു.പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുന്ന വിവരം ഇതിനാൽ നിങ്ങൾ അറിഞ്ഞു കാണുമല്ലോ.നാടിൻറെ ഉത്സവമായ ഈ ഉദ്ഘാടന വേളയിൽ നാടിൻറെ സന്തോഷവും കൂട്ടായ്മയും വിളിച്ചോതുന്ന ഒരു ബൈക്ക് റാലി പുറഞ്ഞാണിൽ നിന്ന് ഉച്ച കഴിഞ്ഞ് പുലിക്കുരുമ്പയിലേക്ക് സംഘടിപ്പിക്കുന്നു.നാടിൻറെ ഉത്സവ ആഘോഷത്തിന് മാറ്റു കൂട്ടുന്നതിനും മനോഹരമായ ഈ റോഡിന്റെ അനുമതിക്കും പ്രവൃത്തികൾക്കുമായി പരിശ്രമിച്ച ജനപ്രിതിനിധികൾക്കുള്ള നന്ദി പ്രകടിപ്പിക്കുവാനുള്ള അവസരമായി ഈ ബൈക്ക് റാലിയെ കണ്ട് കൊണ്ട് , ജാതി മത കക്ഷി രാഷ്ട്രിയത്തിനു അധീതമായി നാടിൻ്റെ ഒരു പ്രത്യേക ആഘോഷാമായി കണ്ടു കൊണ്ട് മന്ത്രിയെയും ജനപ്രതിനിധികളെയും പുറഞ്ഞാണിൽ നിന്ന് പുലിക്കുരുമ്പയിലേക്ക് സ്വീകരിച്ച് ആനയിക്കുന്ന ഈ ബൈക്ക് റാലിയിൽ ഇരുചക്ര വാഹനമുള്ള ഈ നാടിനെ സ്നേഹിക്കുന്ന എല്ലാ നാട്ടുകാരും കൃത്യം 2.30നു പുറഞ്ഞാണിൽ എത്തി ചേർന്ന് കൊണ്ട് ഈ സന്തോഷ വേളയിൽ പങ്കെടുത്തു കൊണ്ട് ഈ ഘോഷയാത്ര വൻവിജയമാക്കാൻ ഏവരെയും സാദരം ക്ഷണിക്കുന്നു.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി