കണ്ണൂരിൽ മത്സരിക്കാനില്ലെന്ന് കെ.സുധാകരൻ; വിസമ്മതം നേതൃത്വത്തെ അറിയിച്ചു

കണ്ണൂരിൽ മത്സരിക്കാനില്ലെന്ന് കെ.സുധാകരൻ; വിസമ്മതം നേതൃത്വത്തെ അറിയിച്ചു

കണ്ണൂർ സീറ്റിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വിസമ്മതം നേതൃത്വത്തെ അറിയിച്ചു. പകരക്കാരനായി കെ ജയന്തിന്റെ പേര് സുധാകരൻ നിർദേശിച്ചു. കെ. ജയന്തി​ന് പുറമെ യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൽ റഷീദും പകരക്കാരനായി പട്ടികയിലുണ്ട്. അന്തിമ തീരുമാനം ഹൈക്കമാന്ഡിന് വിടാനാണ് സാധ്യത. മത്സരിക്കാനില്ലെന്ന കാര്യം വി.ഡി. സതീശനെയാണ് കെ. സുധാകരൻ ആദ്യം അറിയിച്ചത്. തുടർന്ന് എം.എം. ഹസൻ, രമേശ് ചെന്നിത്തല എന്നിവരോടും ഈ വിവരം പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം. സ്ഥാനാർത്ഥിയാകാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ പാര്‍ട്ടി നിര്‍ബന്ധിക്കുകയാണെങ്കില്‍ കണ്ണൂരില്‍ മല്‍സരിക്കുമെന്നുമായിരുന്നു കെ.സുധാകരന്റെ നേരത്തെയുള്ള പ്രതികരണം.

Comments

Popular posts from this blog

ഇന്ത്യയിലെ മള്‍ട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പി.വി.ആറും മലയാള സിനിമാ സംഘടന

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും*

കോഴിവില റെക്കോഡിലേക്ക്; ലോബികൾക്ക് കടുംപിടിത്തം, വില നിർണയിക്കുന്നത് തമിഴ്നാട്-കർണാടക ലോബി‍

വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടി

പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാല്; ഫലമറിയാന്‍ 39 ദിവസത്തെ കാത്തിരിപ്പ്.