വാലന്റൈൻസ് ഡേ ;പ്രണയം തുറന്ന്* *പറയാനൊരു ദിനം

വാലന്റൈൻസ് ഡേ ;
പ്രണയം തുറന്ന്* *പറയാനൊരു ദിനം
ലോകമെമ്പാടുമുള്ള പ്രണയിതാക്കള്‍ തമ്മില്‍ പ്രണയം തുറന്നുപറയാനും സമ്മാനങ്ങള്‍ കൈമാറാനുമുള്ള ഒരു ദിനമാണ് വാലന്റൈൻസ് ഡേ. പ്രണയം അറിയിക്കുന്ന ഒരു കാർഡോ റോസാപ്പൂവോ മുതല്‍ ഡയമണ്ടിന്റെ ആഭരണം വരെയാണ് സമ്മാനങ്ങള്‍ നീളുന്നത്. എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളില്‍ വാലൻന്റൈൻ ദിനം അല്ലെങ്കില്‍ പ്രണയ ദിനം ആഘോഷിക്കുന്നത്.

ലോകമെമ്പാടുമുള്ള ആളുകള്‍ തങ്ങള്‍ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തില്‍ സമ്മാനങ്ങള്‍ കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു. അതിനാല്‍ ഫെബ്രുവരി 14 അന്താരാഷ്ട്ര പ്രണയ ദിനമായി ആചരിക്കുന്നു. ഫെബ്രുവരി 7 മുതല്‍ 14 വരെ യുള്ള ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്. ബിഗ് ഡേ ആയ ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊ പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷ ദിനങ്ങളുടെ ക്രമം.

ഫെബ്രുവരി ഏഴിനാണ് റോസ് ഡേ. ഫെബ്രുവരി എട്ടിനാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കാറുള്ളത്. ബിഗ് ഡേ ആയ ഫെബ്രുവരി 14 വാലൻന്റൈൻ ദിനം. ഇന്ത്യയില്‍ പുരാതന കാലത്ത് സ്നേഹത്തിന്റെ നാഥനായ കാമദേവനേയും രതീ ദേവിയെയും ആരാധിക്കുന്ന പാരമ്പര്യം ഉണ്ടായിരുന്നു. താമര ഇതളില്‍ പ്രണയ ലേഖനം എഴുതിയ ശകുന്തളയൊക്കെ നമ്മുടെ പ്രണയ സങ്കല്പങ്ങളില്‍ ഇതള്‍ വിടർത്തി നില്‍ക്കുന്നു.


Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി