പയ്യാവൂർ ശിവക്ഷേത്രം ഊട്ടുത്സവം 12 മുതൽ
പയ്യാവൂർ ശിവക്ഷേത്രം ഊട്ടുത്സവം 12 മുതൽ
ശ്രീകണ്ഠപുരം | പയ്യാവൂർ ശിവ ക്ഷേത്രം ഊട്ടുത്സവം 12 മുതൽ 28 വരെ നടക്കും. 12-ന് രാവിലെ ആറിന് കുടകർ കാളപ്പുറത്ത് അരിയുമായി പയ്യാവൂരിലെത്തും.
വൈകീട്ട് അഞ്ചിന് വാസവപുരം ക്ഷേത്രത്തിൽ നിന്ന് കലവറ നിറയ്ക്കൽ ഘോഷയാത്ര, ആറിന് അരി അളവ്, ഏഴിന് കുഴിയടുപ്പിൽ തീയിടൽ എന്നിവ ഉണ്ടാകും. ദിവസവും വൈകീട്ട് അഞ്ചിന് തിടമ്പ് എഴുന്നള്ളത്തും തിരുനൃത്തവും നടക്കും.
13-ന് രാവിലെ 10-ന് ചൂളിയാട് ദേശവാസികളുടെ ഓലക്കാഴ്ച, വൈകീട്ട് ആറിന് പയ്യാവൂർ, കൈതപ്രം ദേശവാസികളുടെ ഊട്ടുകാഴ്ച, ഏഴിന് ഓട്ടൻ തുള്ളൽ, തുടർന്ന് സംസ്കാരിക സമ്മേളനം, ഗാനമേള.
14-ന് രാത്രി ചാക്യാർകൂത്ത്, നൃത്തനൃത്യങ്ങൾ. 15-ന് രാത്രി ഏഴിന് ഓട്ടൻ തുള്ളൽ, 7.30-ന് നൃത്തനൃത്യങ്ങൾ, 16-ന് ഏഴിന് കലാ പരിപാടികൾ, 17, 18, 19 തീയതികളിൽ രാത്രി കലാ പരിപാടികൾ, 20-ന് 7.30-ന് ഗാനമേള.
21-ന് രാവിലെ അഞ്ചിന് കുടകരുടെ അരി സമർപ്പണം, രാത്രി എട്ടിന് വലിയ തിരുവത്താഴത്തിനുള്ള അരിയളവ്, നാടകം, കുടകരുടെ തുടികൊട്ടിപ്പാട്ട് എന്നിവയുണ്ടാകും.
22-ന് സാംസ്കാരിക സമ്മേളനം, ചിലപ്പതികാരം വിൽക്കലാമേള. ഉത്സവദിനമായ 23-ന് രാവിലെ നാലിന് നെയ്യമൃതുകാരുടെ നെയ്യൊപ്പിക്കൽ.
ഉച്ചക്ക് 12-ന് പ്രസാദ ഊട്ട്, 12.30-ന് ആനപ്പുറത്ത് തിടമ്പ് എഴുന്നള്ളത്തും കോമരത്തച്ചന്റെയും നെയ്യമൃതുകാരുടെയും കുഴിയടുപ്പിൽ നൃത്തം.
വൈകീട്ട് അഞ്ചിന് കുടകരുടെ മടക്കയാത്ര. രാത്രി 7.30-ന് സാംസ്കാരിക സമ്മേളനം 24- ന് രാത്രി 7.30-ന് മിമിക്സ് മെഗാഷോ. 25-ന് 12-ന് ആനപ്പുറത്ത് ആറാട്ട് എഴുന്നള്ളത്ത്, രാത്രി ഏഴിന് ഗാനമേള.
Comments
Post a Comment