ചെമ്പേരിയിലെ സ്കൂളിനും ആശുപത്രിയ്ക്കും കനത്ത പിഴ.

ചെമ്പേരിയിലെ സ്കൂളിനും ആശുപത്രിയ്ക്കും കനത്ത പിഴ.
ചെമ്പേരി :മാലിന്യം സംസ്കരിക്കാതെ പുറംതള്ളിയതിന് ചെമ്പേരിയിൽ ആശുപത്രിക്കും സ്കൂളിനും പിഴച്ചുമത്തി. മലിനജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കി വിട്ടതിന് ചെമ്പേരിയിലെ വിമല ആശുപത്രിക്കും നിർമ്മല ഹയർ സെക്കൻഡറി സ്കൂളിനും 10,000 രൂപ വീതം പിഴ ചുമത്തി. മാലിന്യ പരിപാലന നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് നടപടി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടതിനും മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും ചെമ്പേരിയില അമല ഓഡിറ്റോറിയത്തിന് 5000 രൂപ പിഴ ചുമത്താൻ പഞ്ചായത്തിന് നിർദ്ദേശം നൽകി. സ്ക്വാഡ് ടീം ലീഡർ പി പി. അഷറഫ്. അംഗങ്ങളായ നിതിൻ വത്സൻ. അമൽ ജോർജ്. ഹെൽത്ത് ഇൻസ്പെക്ടർ ജിമ്മി എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്

Comments

Popular posts from this blog

ഇന്ത്യയിലെ മള്‍ട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പി.വി.ആറും മലയാള സിനിമാ സംഘടന

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും*

കോഴിവില റെക്കോഡിലേക്ക്; ലോബികൾക്ക് കടുംപിടിത്തം, വില നിർണയിക്കുന്നത് തമിഴ്നാട്-കർണാടക ലോബി‍

വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടി

പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാല്; ഫലമറിയാന്‍ 39 ദിവസത്തെ കാത്തിരിപ്പ്.