തളിപ്പറമ്പിൽ നിന്നും കുടിയാന്മലയിലേക്ക് സർവീസ് കെഎസ്ആർടിസി ബസ്സിൽ കൂട്ടത്തല്ല്.

 തളിപ്പറമ്പിൽ നിന്നും കുടിയാന്മലയിലേക്ക് സർവീസ്   കെഎസ്ആർടിസി ബസ്സിൽ കൂട്ടത്തല്ല്.
നടുവിൽ:കഴിഞ്ഞദിവസം രാത്രി ഒൻപത് മണിയോടുകൂടിയാണ് തളിപ്പറമ്പിൽ നിന്നും കുടിയാന്മലയിലേക്ക് സർവീസ് നടത്തുകയായിരുന്നു ബസ്സിൽ വച്ചാണ് സംഭവം. തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് പുറപ്പെട്ടപ്പോൾ മുതൽ ഒരു സംഘം ആളുകൾ ചേരിതിരിഞ്ഞ് രാഷ്ട്രീയ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ചില നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തിൽ ചർച്ചകൾ വഴി മാറിയതോടെയാണ് സംഘടനത്തിലേക്ക് കലാശിച്ചത്. നാടുകാണിപ്പാറ എത്തിയതോടെ ബസ്സിനുള്ളിൽ കൂട്ടത്തല്ല് അരങ്ങേറുകയായിരുന്നു. ഒരു പ്രമുഖ നേതാവിനെ ചീത്ത വിളിച്ച് സംസാരിക്കുകയായിരുന്ന മധ്യവയസ്കനെ ഒരു സംഘം ബസ്സിനുള്ളിലിട്ട് പോതിരെ തല്ലുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ ബസ് റോഡരികിൽ നിർത്തിയിട്ടു. ഇതിനിടെ ബസ്സിൽ നിന്നും പുറത്തിറങ്ങിയ സംഘങ്ങൾ നടുറോഡിലും രാത്രിയിൽ ഏറ്റുമുട്ടി. തുടർന്ന് റോഡിലും ബസ്സിനുള്ളിലുമായി പോർവിളികളുമായി സംഘാംഗങ്ങൾ നിലയുറപ്പിച്ചതോടെ സ്ത്രീകളടക്കമുള്ള യാത്രക്കാർ ഭീതിയിലായി. സംഘർഷം അതി രൂക്ഷമായതോടെ കൂട്ടത്തല്ലിൽ ഏർപ്പെട്ടവരെ ഒഴിവാക്കിയാണ് ബസ് കുടിയാന്മലയിലെക്ക് സർവീസ് തുടർന്നത് ഏറ്റുമുട്ടിയ ചിലർ മദ്യലഹരിയിലായിരുന്നത്ര. ഇത്തരം സംഘങ്ങളുടെ അഴിഞ്ഞാട്ടം രാത്രികാലങ്ങളിൽ ബസ്സുകളിൽ വർദ്ധിച്ചു വരുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു.

Comments

Popular posts from this blog

പയറ്റുചാൽ സെന്റ് സെബാസ്റ്റ്യൻസ് കുരിശുപള്ളിയിൽ തിരുന്നാൾ ആഘോഷം

ഇവരുടെ വിധി നാളെ അറിയിക്കും; ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ 65കോടിയുടെ കെട്ടിടസമുച്ചയത്തിനുള്ള പ്രവ്യത്തി ടെണ്ടർ ചെയ്തു

ചോദ്യപേപ്പർ അച്ചടിക്കാൻ 10 രൂപ നൽകണം ; വിദ്യാർഥികളിൽ നിന്ന് പണം പിരിക്കാൻ സർക്കാർ

കര്‍ഷകന്റെ കണ്ടുപിടിത്തങ്ങള്‍ മുതുകുളത്തില്‍ ജോസഫ് (കുഞ്ഞേട്ടന്‍)