നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...പാത്തൻപാറ കരാമരം തട്ടിലെ മൂലക്കാട്ടിൽ ജോയിസ് സെബാസ്റ്റ്യൻ (43)നാണ് മരിച്ചത്.

നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...

ആലക്കോട് : കൃഷിയിടത്തിന് സമീപത്തെ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാത്തൻപാറ കരാമരം തട്ടിലെ മൂലക്കാട്ടിൽ ജോയിസ് സെബാസ്റ്റ്യൻ (43)നാണ് മരിച്ചത്. ഇന്നലെ രാത്രി
പതിനൊന്ന് മണിയോടെ കരാമരം തട്ട് റോഡിൽ നിർത്തിയിട്ട കാറിലാണ് മരിച്ച നിലയിൽ കണ്ടത് ജോയിസ് വാഴ കൃഷി നടത്തുന്നുണ്ട്.വീട്ടിൽ നിന്ന് ഇന്നലെ ഉച്ച കഴിഞ്ഞ് കാറിൽ കൃഷിയിടത്തിലേക്ക് പോയതായിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ആളുകൾ അന്വേഷിച്ചു എത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. കരുവൻചാലിലെ ആശുപത്രിയിലെത്തിച്ചതിപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതമാണെന്നാണ്
പ്രാഥമിക സൂചന.കൃഷിക്കൊപ്പം മരക്കച്ചവടവും
നടത്തി വരികയായിരുന്നു. വൈകുന്നേരം 4.30ന് പാത്തൻപാറയിലെ സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കാരം നടന്നു.

Comments

Popular posts from this blog

ഇന്ത്യയിലെ മള്‍ട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പി.വി.ആറും മലയാള സിനിമാ സംഘടന

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും*

കോഴിവില റെക്കോഡിലേക്ക്; ലോബികൾക്ക് കടുംപിടിത്തം, വില നിർണയിക്കുന്നത് തമിഴ്നാട്-കർണാടക ലോബി‍

വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടി

സംസ്ഥാനത്ത് വൃദ്ധ സദനങ്ങള്‍ വര്‍ധിക്കുന്നു; നാലു വര്‍ഷം കൊണ്ട് കൂടിയത് 96 എണ്ണം