സ്കൂളുകളിൽ സഞ്ചയികക്കു പകരം സ്റ്റുഡന്റ്റ്സ് സേവിങ് സ്കീം വരുന്നു
സ്കൂളുകളിൽ സഞ്ചയികക്കു പകരം സ്റ്റുഡന്റ്റ്സ് സേവിങ് സ്കീം വരുന്നു
_തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ധനകാര്യ വകുപ്പിന്റെ സഹകരണത്തോടെ സ്റ്റുഡന്റസ് സേവിങ് സ്കീം നടപ്പാക്കും. ഇതിന്റെ നടപടി ക്രമങ്ങൾ തുടങ്ങി_.
_കേന്ദ്ര സര്‍ക്കാര്‍ സഞ്ചയിക സമ്പാദ്യ പദ്ധതി നിര്‍ത്തലാക്കിയ സാഹചര്യത്തിലാണിത്_
_സഞ്ചയിക സമ്പാദ്യ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരുന്ന അതേ മാനദണ്ഡങ്ങള്‍ നിലനിര്‍ത്തി, സ്റ്റുഡന്‍സ് സേവിംഗ് സ്കീം എന്ന പേരില്‍ പുന: നാമകരണം ചെയ്തു കൊണ്ടു ധനകാര്യ വകുപ്പ് ഉത്തരവായിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചു_.
_ഇത് സ്കൂള്‍ തലത്തില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഭരണപരമായ ചില കാര്യങ്ങളും മാര്‍ഗ്ഗ നിദ്ദേശത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നു മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ ജോബ് മൈക്കളിനെ അറിയിച്ചു_.
_സമ്പാദ്യ പദ്ധതി ആരംഭിക്കുന്നതിനായി സ്കൂളില്‍ ട്രസ്റ്റ് രൂപീകരിക്കണമെന്നും പദ്ധതി നടത്തിപ്പിന്റെ ഉത്തരവാദിത്വം ഉള്ള അധ്യാപകന് ഇൻസെന്റീവ് നല്‍കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ മാര്‍ഗ്ഗ നിദ്ദേശത്തില്‍ ഉത്തരവായിട്ടുണ്ട്_.
_വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിന് വേണ്ടി ആരംഭിച്ച സ്റ്റുഡന്റ് സേവിംഗ്സ് സ്കീം എന്ന പേരില്‍ ഉള്ള ഈ സമ്പാദ്യ പദ്ധതി സ്കൂളുകളില്‍ നല്ല രീതിയില്‍ നടപ്പിലാക്കുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സമ്പാദ്യ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ച് വരികയാണ് ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെ സമ്പാദ്യ പദ്ധതി കൂടുതല്‍ ആകര്‍ഷമണീയവും കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും ഉറപ്പ് വരുത്തുന്നതിനായി പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് തുടർ നടപടികള്‍ സ്വീകരക്കുന്നതാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു_.
Comments
Post a Comment