സംസ്ഥാനത്ത് ലൈസൻസ്- ആർ.സി .ബുക്ക് അച്ചടിക്കുള്ള പ്രതിസന്ധിക്ക് പരിഹാരമാകുന്നു. അച്ചടി കമ്പനികള്‍ക്കുള്ള കുടിശിക നൽകാനായി 15 കോടി രൂപ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു
സംസ്ഥാനത്ത് ലൈസൻസ്- ആർ.സി .ബുക്ക് അച്ചടിക്കുള്ള പ്രതിസന്ധിക്ക് പരിഹാരമാകുന്നു. അച്ചടി കമ്പനികള്‍ക്കുള്ള കുടിശിക നൽകാനായി 15 കോടി രൂപ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ലൈസൻസ്- ആർ.സി .ബുക്ക് അച്ചടിക്കുള്ള പ്രതിസന്ധിക്ക് പരിഹാരമാകുന്നു. അച്ചടി കമ്പനികള്‍ക്കുള്ള കുടിശിക നൽകാനായി 15 കോടി രൂപ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുടിശിക കാരണം അഞ്ചുമാസമായി സംസ്ഥാനത്ത് ലൈസൻസ് അച്ചടി നിർത്തിവച്ചിരിക്കയായിരുന്നു. ഡ്രൈവിംഗ് പരീക്ഷ ജയിച്ചവർക്ക് ലൈസൻസ് കൈയിൽ കിട്ടാത്തതിനാൽ വാഹനവുമായി പുറത്തിറങ്ങാനാകുന്നില്ല, വാഹനം വാങ്ങിയിട്ടും ആർ.സി ബുക്ക് ലഭിക്കാത്തിനാൽ വണ്ടി നിരത്തിലിറക്കാനാകുന്നില്ലഈ പ്രതിസന്ധി പരിഹരിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ബംഗല്ലൂരു ആസ്ഥാനമായ ഐടിഐ ലിമിറ്റഡ് എന്ന കമ്പനിയുമായാണ് മോട്ടോർ വാഹനവകുപ്പ് അച്ചടിക്ക് കരാർ നൽകിയത്. കരാറിൽ ധനവകുപ്പ് ചില ചോദ്യങ്ങള്‍ ഉന്നയിച്ചതോടെയാണ് പണം തടഞ്ഞുവച്ചത്. അങ്ങനെ കുടിശിക കൂടിയപ്പോള്‍ കമ്പനി അച്ചടിയും നിർത്തിവച്ചു. 9 ലക്ഷത്തി 50,000 അപേക്ഷകളാണ് കെട്ടികിടക്കുന്നത്. കുടിശിക വരുത്തിയതിനാൽ സി-ഡിറ്റ് നൽകിയിരുന്ന ഫെസിലിറ്റി മാനേജുമെന്‍റ് സർവ്വീസുകളും നിർത്തി. ഇതിനെല്ലാം പുറമേ രേഖകള്‍ തപാൽ മാർഗം അയച്ചതിൽ ആറു കോടി പോസ്റ്റൽ വകുപ്പിനും നൽകാനുണ്ട്.
പ്രതിസന്ധി പരിഹരിക്കാൻ 15 കോടി അനുവദിക്കണമെന്ന ഗതാഗതവകുപ്പിന്‍റെ ആവശ്യം പരിഗണിച്ചാണ് പണംഅനുവദിച്ചത്. കരാറിനെ കുറിച്ച് ധനവകുപ്പ് ഉന്നയിച്ച സംശയങ്ങള്‍ക്ക് ഉടൻ കൂടുതൽ വിശദീകരണം നൽകുമെനനാണ് ഗതാഗതവകുപ്പ് നിലപാട്. പണം ഉടൻ അനുവദിക്കുമെന്ന് അറിയിച്ചതോടെ ഇന്ന് കൊച്ചിയിലെ കേന്ദ്രത്തിൽ അച്ചടി ആരംഭിച്ചിട്ടുണ്ട്. ഓരോ ദിവസവും അച്ചടി പൂർത്തിയാകുന്ന മുറക്ക് കെഎസ്ആർടിസി ബസ്സുകളിൽ രേഖകള്‍ ആർ.ടി.ഒ ഓഫീസുകളിൽ എത്തിക്കും. ഓഫീസിൽ നേരിട്ടെത്തി വേണം രേഖകള്‍ ശേഖരിക്കാൻ. തപാലിനുള്ള കുടിശിക തീർക്കാൻ പണം ഇല്ലാത്തിനാലാണ് നേരിട്ടുള്ള വിതരണം.
സംസ്ഥാനത്ത് ക്യാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഇതോടനുബന്ധിച്ച് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് സ്കീം - 2024 അംഗീകരിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങളിലാണ് ക്യാമ്പസ് വ്യവസായ പാർക്കുകൾ ആരംഭിക്കുക. വ്യവസായ ആവശ്യത്തിനായി സ്ഥല ലഭ്യതയുടെ ദൗർലഭ്യം പരിഹരിക്കുന്നതിന് സർക്കാർ ആവിഷ്കരിച്ച നവീന പദ്ധതിയാണ് ക്യാമ്പസ് വ്യവസായ പാർക്ക്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് ഇവ ആരംഭിക്കുന്നത് വഴി വിദ്യാർത്ഥി സമൂഹത്തിൽ വ്യവസായ സംരംഭകത്വം വളർത്താനും വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങളിലൂടെ പുതുതായി കണ്ടെത്തുന്ന ഉൽപ്പന്നങ്ങളുടെ വ്യാവസായിക ഉത്പാദനം വേഗത്തിൽ ആരംഭിക്കുന്നതിനുള്ള സംവിധാനം കൂടി ആവിഷ്കരിക്കും.
Comments
Post a Comment