ഏരുവേശ്ശി ഗ്രാമ പഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മറ്റി തിരഞ്ഞെടുപ്പിൽ അട്ടിമറി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നേതൃത്വം അറിയിച്ചു.
പാർട്ടി വിപ്പ് ലംഘിച്ചു വോട്ടു ചെയ്തു: ഇലക്ഷൻ കമ്മീഷൻ അയോഗ്യത കൽപ്പിച്ചാൽ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് ഏരുവേശ്ശി ഗ്രാമപഞ്ചായത്ത്
കണ്ണൂർ.അരീക്കമല:
ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. കോൺഗ്രസ് ഭരിക്കുന്ന ഏരുവേശ്ശി പഞ്ചായത്തിൽ
മൂന്നുവർഷവും രണ്ടുവർഷവും
വീതം പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം എ ഐ ഗ്രൂപ്പുകൾ നടത്തിയ ചർച്ചയിൽ ആദ്യത്തെ മൂന്ന് വർഷം കോൺഗ്രസ് ഐ പ്രതിനിധിയായ ടെസി ഇമ്മാനുവേലും തുടർന്നുള്ള രണ്ടു വർഷം എ ഗ്രൂപ്പിലെ മിനി ഷൈബിക്കും നൽകുവാൻ തീരുമാനിച്ചിരുന്നു.
ആ തീരുമാനപ്രകാരം രണ്ടര വർഷത്തിനുശേഷം ജനറൽ ന്യൂസ് കഴിഞ്ഞ ആഴ്ച ഐ ഗ്രൂപ്പ് പ്രതിനിധിയായ മിനിഷൈബി വഹിച്ചിരുന്ന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനം രാജിവച്ച് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത് ചുമതലയേറ്റിരുന്നു. പാർട്ടി തീരുമാനപ്രകാരം പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് രാജിവച്ച ടെസി ഇമ്മാനുവലിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനം നൽകണം എന്നായിരുന്നു തീരുമാനം. ആ തീരുമാനപ്രകാരം ഇന്നു നടന്ന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ
കോൺഗ്രസിൻ്റെ വിമത സ്ഥാനാർത്ഥി പൗളിൻ തോമസിന് വോട്ട് ചെയ്ത് പാർട്ടി തീരുമാനവും വിപ്പും ലംഘിച്ച മൂന്നാം വാർഡ് മെമ്പർ ജസ്റ്റിൻ തുളുമ്പൻ മാക്കലിനും പത്താം വാർഡ് മെമ്പർ പൗളിൻ തോമസിനുമെതിരേ അയോഗ്യത നടപടികൾ പാർട്ടി തുടങ്ങി.
പൗളിൻ തോമസിനെ
മഹിള കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന്
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ നീക്കം ചെയ്യുകയും
പാർട്ടി തീരുമാനവും വിപ്പും ലംഘിച്ച ഇരുവരേയും പാർട്ടിയിൽ നിന്നും പുറത്താക്കി
അയോഗ്യതാ നടപടികൾക്കും ഇലക്ഷൻ കമ്മീഷനെ സമീപിച്ച് പാർട്ടി നേതൃത്വം നടപടികൾ തുടങ്ങി.
പാർട്ടി വിപ്പ് ലംഘിക്കുകയും പാർട്ടിക്ക് അവമധിപ്പുണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിക്കുകയും ചെയ്തതിന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ: മാർട്ടിൻ ജോർജ് ഇരുവരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
Comments
Post a Comment