ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്

*സി.പി.എം ലോക്സഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു*

തിരുവനന്തപുരം: സി.പി.എമ്മിന്റെ ലോക്സഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എല്ലാവരും പാർട്ടി ചിഹ്നത്തിലായിരിക്കും മത്സരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറ്റിങ്ങൽ -വി ജോയ് , കൊല്ലം – എം മുകേഷ് , പത്തനംതിട്ട – ഡോ. ടി.എം തോമസ് ഐസക്, ആലപ്പുഴ- എ.എം ആരിഫ്,എറണാകുളം -കെ​.ജെ ഷൈൻ ടീച്ചർ, ഇടുക്കി- ജോയ്സ് ജോർജ്ജ്, ചാലക്കുടി – പ്രൊഫ.സി രവീന്ദ്രനാഥ്.
ആലത്തൂർ -കെ.രാധാകൃഷ്ണൻ, മലപ്പുറം – വി. വസീഫ് , പൊന്നാനി – കെ.എസ് ഹംസ, കോഴിക്കോട് -എളമരം കരീം, വടകര – കെ.കെ ശൈലജ, പാലക്കാട് -എ വിജയരാഘവൻ. കണ്ണൂർ – എം.വി ജയരാജൻ, കാസർകോട് – എം.വി ബാലകൃഷ്ണൻ എന്നിവരെയാണ് പ്രഖ്യാപിച്ചത്.

ബി ജെ പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുകയാണ് ലക്ഷ്യമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. മൂന്നിടത്ത് താൽക്കാലിക സെക്രട്ടറിമാരെ എടുക്കും. തിരുവനന്തപുരം, കണ്ണൂർ കാസർഗോഡ് എന്നിവിടങ്ങളിലാണ് താൽക്കാലിക സെക്രട്ടറിമാരെ നിയമിക്കുക. ഹംസ പൊന്നാനിക്ക് പറ്റിയ സ്ഥാനാർഥിയാണ്സ മസ്തയുടെ ആളായിട്ടല്ല അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി