കണ്ണൂരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിർമ്മിച്ച് നിരവധി പെൺകുട്ടികളുമായി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിക്കുകയും ശേഷം അവരുടെ സ്വകാര്യ ചിത്രം ശേഖരിച്ച് മോർഫ് ചെയ്യുകയുംഅതുപയോഗിച്ച് ഭീഷണിപ്പെടുത്തി ചുഷണം ചെയ്യുകയും പണം തട്ടിയെടുകുകയും ചെയ്ത പ്രതിയെ പൊലീസ് മാസങ്ങൾ നീണ്ട അന്വേഷണത്തിൽ അറസ്റ്റു ചെയ്തു.

കണ്ണൂർ: കണ്ണൂരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിർമ്മിച്ച് നിരവധി പെൺകുട്ടികളുമായി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിക്കുകയും ശേഷം അവരുടെ സ്വകാര്യ ചിത്രം ശേഖരിച്ച് മോർഫ് ചെയ്യുകയും
അതുപയോഗിച്ച് ഭീഷണിപ്പെടുത്തി ചുഷണം ചെയ്യുകയും പണം തട്ടിയെടുകുകയും ചെയ്ത പ്രതിയെ പൊലീസ് മാസങ്ങൾ നീണ്ട അന്വേഷണത്തിൽ അറസ്റ്റു ചെയ്തു.കണ്ണൂർസൈബർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെഅറസ്റ്റ് ചെയ്തത്. അഴീക്കോട് കപ്പക്കടവ് നുചിതോട് സ്വദേശി മുഹമ്മദ് സഫ്വാൻ
(23) എന്നയാളാണ് അറസ്റ്റിലായത്.ഏച്ചൂർ സ്വദേശിയായ പെൺക്കുട്ടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിൽ പ്രതി സോഷ്യൽ മീഡിയയിൽ നിന്നും നിരവധി യുവതികളുടെ ഫോട്ടോ ശേഖരിച്ചു വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചു ഫോട്ടോകൾ ദുരുപയോഗം ചെയ്തതായി തെളിഞ്ഞു.ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതി രണ്ട് ഫോണുകളും നാല് ഓളം സിമ്മുകളും ഉപയോഗിച്ചായിരുന്നു കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നത്.

Comments

Popular posts from this blog

ഇസ്രായേലിൽ അഗ്രികൾച്ചർ വിസയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കൊല്ലം സ്വദേശി നിബിൻ Maxwell ഇന്ന് രാവിലെ ഹിസ്ബുള്ള ലബനോൺ അതിർത്തിയിൽ ഇസ്രായേലിലേക്ക് നടത്തിയ ആന്റി ടാങ്ക് മിസൈൽ ആക്രമണത്തിൽ കൊല്ലപെട്ടിരിക്കുന്നു