പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസം; റോഡിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച് തൊണ്ണൂറുകാരി...

പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസം; റോഡിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച് തൊണ്ണൂറുകാരി...
വണ്ടിപ്പെരിയാർ : പെൻഷൻ മുടങ്ങിയതോടെ റോഡിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച് തൊണ്ണൂറുകാരി. അഞ്ചുമാസമായി വണ്ടിപ്പെരിയാർ സ്വദേശിനി പൊന്നമ്മയ്ക്ക് പെൻഷൻ ലഭിച്ചിട്ട്. വണ്ടിപ്പെരിയാർ – വള്ളക്കടവ് റോഡിലെ എച്ച്പിസിയിൽ ഒന്നര മണിക്കൂറോളം റോഡിൽ കസേരയിട്ടിരുന്നാണ് പൊന്നമ്മ തന്റെ പ്രതിഷേധം അറിയിച്ചത്.

റോഡിലിരുന്നതിനെ തുടർന്ന് ഈ സമയം ഇതു വഴി വന്ന വാഹനങ്ങൾ നിർത്തിയിട്ടു. സ്വകാര്യ ബസും അൽപനേരത്തേക്കു കുടുങ്ങി. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്നം പരിഹരിക്കാതെ റോഡിൽ നിന്നു മാറില്ലെന്നും പൊന്നമ്മയും മകൻ മായനും നിലപാടെടുത്തു. പിന്നീടു വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി അനുനയിപ്പിച്ച് പൊന്നമ്മയെയും മകനെയും വീട്ടിലേക്കു മാറ്റുകയായിരുന്നു. എച്ച്പിസിയിൽ ഒറ്റമുറി വീട്ടിലാണു പൊന്നമ്മ കഴിയുന്നത്.

Comments

Popular posts from this blog

ഇസ്രായേലിൽ അഗ്രികൾച്ചർ വിസയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കൊല്ലം സ്വദേശി നിബിൻ Maxwell ഇന്ന് രാവിലെ ഹിസ്ബുള്ള ലബനോൺ അതിർത്തിയിൽ ഇസ്രായേലിലേക്ക് നടത്തിയ ആന്റി ടാങ്ക് മിസൈൽ ആക്രമണത്തിൽ കൊല്ലപെട്ടിരിക്കുന്നു