2023 ലെ മികച്ച പാര്‍ലമെൻ്ററിയനുള്ള പുരസ്കാരം ജോണ്‍ ബ്രിട്ടാസ് എം.പിക്ക് പാർലമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം.....

2023 ലെ മികച്ച പാര്‍ലമെൻ്ററിയനുള്ള പുരസ്കാരം ജോണ്‍ ബ്രിട്ടാസ് എം.പിക്ക് പാർലമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം.....
ആലക്കോട് : 2023ലെ മികച്ച പാർലമെൻ്റേറിയനുള്ള ലോക‌ത് പാർലമെൻ്ററി പുരസ്‌കാരം കണ്ണൂർ സ്വദേശിയായ ജോൺ ബ്രിട്ടാസ് എംപിക്ക്. പാർലമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. ഹൈദരാബാദ് നിന്നുള്ള അസദുദ്ദീൻ ഒവൈസിക്കായിരുന്നു കഴിഞ്ഞ വർഷത്തെ ലോക്‌മത്‌ പുരസ്‌ാരം.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, ലാൽ കൃഷ്ണ‌ അദ്വാനി, മുരളി മനോഹർ ജോഷി, ശരദ് പവാർ, മുലായം സിംഗ് യാദവ്, ശരദ് യാദവ്, സീതാറാം യെച്ചൂരി, ജയ ബച്ചൻ, സുപ്രിയ സുലെ, എൻഷികാന്ത് ദുബൈ, ഹേമ മാലിനി, ഭാരതി പവാർ, തുടങ്ങിയ മുതിർന്ന രാഷ്ട്രീയ നേതാക്കളാണ് മുൻപ് ലോക്‌മത് പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്.

2023 ലെ മികച്ച പാർലമെൻ്റേറിയനുള്ള സൻസദ് രത്ന അവാർഡും ഡോ. ജോൺ ബ്രിട്ടാസ് കരസ്ഥമാക്കിയിരുന്നു. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ചർച്ചകളിലെ പങ്കാളിത്തം, ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പടെ സഭാ നടപടികളിലെ പ്രാഗത്ഭ്യം മുൻനിർത്തിയാണ് സൻസദ് രത്ന പുരസ്ക‌ാരം നൽകുക.

Comments

Popular posts from this blog

ഇന്ത്യയിലെ മള്‍ട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പി.വി.ആറും മലയാള സിനിമാ സംഘടന

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും*

കോഴിവില റെക്കോഡിലേക്ക്; ലോബികൾക്ക് കടുംപിടിത്തം, വില നിർണയിക്കുന്നത് തമിഴ്നാട്-കർണാടക ലോബി‍

വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടി

സംസ്ഥാനത്ത് വൃദ്ധ സദനങ്ങള്‍ വര്‍ധിക്കുന്നു; നാലു വര്‍ഷം കൊണ്ട് കൂടിയത് 96 എണ്ണം