ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസിൽ തന്നെ: മന്ത്രി വി ശിവൻകുട്ടിz's

ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസിൽ തന്നെ: മന്ത്രി വി ശിവൻകുട്ടി
──────────────────
        
──────────────────
സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനം അഞ്ച് വയസിൽ തന്നെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി.മൂന്ന് വയസ് മുതൽ കുട്ടികൾ നഴ്സറിയിൽ പോയി തുടങ്ങും. അഞ്ച് വയസ് ആകുമ്പോൾ തന്നെ ഒന്നാം ക്ലാസിൽ പഠിക്കാൻ കുട്ടികൾ പ്രാപ്തരാകും.കേരള പൊതു വിദ്യാഭ്യാസ സമ്പ്രദായം അനുസരിച്ച് അഞ്ച് വയസിൽ എല്ലാ കുട്ടികളെയും സ്കൂളിൽ ചേർക്കും.

അത് പോലെയല്ല മറ്റ് സംസ്ഥാനങ്ങളിൽ. നിലവിലുള്ള സംവിധാനത്തെ മാറ്റിയാൽ സാമൂഹിക പ്രശ്നം ഉണ്ടായേക്കും എന്നും മന്ത്രി പറഞ്ഞു. പുതിയ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസ് പ്രവേശന പ്രായപരിധി ആറ് വയസ് ആക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നു.

ദേശീയ വിദ്യാഭ്യാസ നയം 2020ലെ നിർദേശമാണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് പൂർത്തിയാകണം എന്നത്. എന്നാലിത് ഈ വർഷം നടപ്പാക്കേണ്ടെന്ന തീരുമാനത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പ്.


Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി