Posts

Showing posts from March, 2024

ഷിജോ പാപ്പനംചിറയിൽ(49)നിര്യാതനായി.ആദരാഞ്ജലികൾ

Image
നിര്യാതനായി കുടിയാൻമല:വലിയരീക്കമലയിലെ ഷിജോ പാപ്പനംചിറയിൽ(49)നിര്യാതനായി.ആദരാഞ്ജലികൾ.

മുൻ ഇന്ത്യൻ ബാസ്ക്കറ്റ് ബോൾ താരം കണ്ണൂർ ചന്ദനക്കാംപാറ സ്വദേശി ബോബിറ്റ് മാത്യു നിര്യാതനായി

Image
ചന്ദനക്കാംപാറയിലെ വെട്ടത്ത് മാത്യു-മേരി ദമ്പതികളുടെ മകൻ ബോബിറ്റ് മാത്യു (42) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേതൻ കണ്ണൂർ ബിഎസ്എൻഎൽ സ്പോർട്സ് അസിസ്റ്റൻ്റും  നാഷണൽ ബാസ്കറ്റ് ബോൾ മുൻ താരവുമായിരുന്നു. ഭാര്യ: ടിൻ്റു (അയർലൻഡ്) മകൻ: ആഞ്ജലോ ബോബിറ്റ്. സഹോദരങ്ങൾ: ബോണി മത്യു (കസ്റ്റംസ്, കണ്ണൂർ),  ഹിമ മരിയ മാത്യു (കാനഡ).

പയ്യാമ്പലം സ്മൃതികൂടീരങ്ങളിലെ അതിക്രമ സംഭവം: പ്രതി അറസ്റ്റിൽ; സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്...

Image
പയ്യാമ്പലം സ്മൃതികൂടീരങ്ങളിലെ അതിക്രമ സംഭവം: പ്രതി അറസ്റ്റിൽ; സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്...  കണ്ണൂർ : പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിലെ അതിക്രമ സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ്. കണ്ണൂർ ചാല തന്നട സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ബീച്ചിൽ കുപ്പി പെറുക്കി നടക്കുന്നയാളാണ് ഷാജി. കുപ്പികളിൽ ബാക്കി വന്ന ശീതള പാനീയമാണ് സ്തൂപങ്ങളിൽ ഒഴിച്ചത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി.  നായനാരുടെയും കോടിയേരിയുടെയും ചടയൻ ഗോവിന്ദന്‍റെയും ഒ. ഭരതന്‍റെയും സ്മൃതി കുടീരങ്ങളിലാണ് അതിക്രമം നടത്തിയത്. പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ട് പോയത്. അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എസിപി സിബി ടോമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അതിക്രമം അന്വേഷിച്ചത്.

ചൂട് തുടരും.. താപനില 37°C വരെ ഉയരാന്‍ സാധ്യത...

Image
ചൂട് തുടരും.. താപനില 37°C വരെ ഉയരാന്‍ സാധ്യത... കണ്ണൂര്‍ : സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഏപ്രില്‍ മൂന്ന് വരെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കാം എന്നാണ് അറിയിപ്പ്. ജില്ലയിൽ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലക്കും കടൽ ആക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ബാംഗ്ലൂർ രാമനഗരയിൽ ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ച് അപകടം; ഇരിക്കൂർ സ്വദേശിയായ ഡ്രൈവർ മരിച്ചു...

Image
ബാംഗ്ലൂർ രാമനഗരയിൽ ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ച് അപകടം; ഇരിക്കൂർ സ്വദേശിയായ ഡ്രൈവർ മരിച്ചു... ബംഗളൂരു : കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ചരക്ക് ലോറി രാമനഗര ബിഡിദിക്ക് സമീപം നാനഹള്ളിയിൽ ഡിവൈഡറിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശി മുഹമ്മദ് റാഷിദ് എം.പി (27) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ധീൻ (43), ഷംനാസ് (15), ഷംന (10), ഷംസ (10) എന്നിവരെ പരുക്കുകളോടെ കെങ്കേരി ബി.ജി.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ നാലോടെയാണ് അപകടം. ലോറിയിൽ ഉണ്ടായിരുന്നവരെ നാട്ടുകാരും കെ.എം.സി.സി പ്രവർത്തകരും ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ തുടർചികിത്സക്കായി മംഗലാപുരം കെ.ജെ.സ് മിനി ആശുപത്രിയിലേക്ക് മാറ്റി. രാംനഗർ ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം റാഷിദിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: യൂസുഫ്. മാതാവ്: ത്വാഹിറ. സഹോദരങ്ങൾ: റജില, നിഹാൽ. ബംഗളൂരു : കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ചരക്ക് ലോറി രാമനഗര ബിഡിദിക്ക് സമീപം നാനഹള്ളിയിൽ ഡിവൈഡറിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശി മുഹ...

കാക്കക്കറുപ്പില്‍ കുരുങ്ങി കലാമണ്ഡലം സത്യഭാമ; ആര്‍.എല്‍.വി രാമകൃഷ്ണന്റെ പരാതിയില്‍ ജാമ്യമില്ലാ കേസ്...

Image
കാക്കക്കറുപ്പില്‍ കുരുങ്ങി കലാമണ്ഡലം സത്യഭാമ; ആര്‍.എല്‍.വി രാമകൃഷ്ണന്റെ പരാതിയില്‍ ജാമ്യമില്ലാ കേസ്... മോഹിനിയാട്ടം കലാകാരനായ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ പോലീസ് കേസെടുത്തു. എസ്ഇഎസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്‌ക്കെതിരെ ചുമത്തിയത്. യൂട്യൂബ് പരാമര്‍ശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അഭിമുഖം നല്‍കിയ യൂട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചാലക്കുടി ഡിവൈഎസ്പിക്കാണ് രാമകൃഷ്ണന്‍ പരാതി നല്‍കിയത്. തുടര്‍ നടപടിക്കായി പരാതി തിരുവനന്തപുരം പോലീസിന് കൈമാറുകയായിരുന്നു. ആര്‍.എല്‍.വി. രാമകൃഷ്ണനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു സത്യഭാമ അധിക്ഷേപ പരാമര്‍ശം നടത്തിയത്. നര്‍ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞത്. രാമകൃഷ്ണന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും ഇയാള്‍ ചാലക്കുടിക്കാരനായ നര്‍ത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാ...

ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിൽ ട്രക്കിങ് ഏപ്രിൽ ഒന്ന് മുതൽ താത്കാലികമായി നിർത്തിവെച്ചതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു.

Image
പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തി കണ്ണൂർ: നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിൽ ട്രക്കിങ് ഏപ്രിൽ ഒന്ന് മുതൽ താത്കാലികമായി നിർത്തിവെച്ചതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു.

പ്രത്യാശയുടെസന്ദേശവുമായി ഇന്ന് ഈസ്റ്റർ; എല്ലാ വായനക്കാർക്കും ന്യൂസ്‌ ഗ്രൂപ്പിന്റെ ഈസ്റ്റർ ആശംസകൾ

Image
പ്രത്യാശയുടെസന്ദേശവുമായി ഇന്ന് ഈസ്റ്റർ; എല്ലാ വായനക്കാർക്കും ന്യൂസ്‌ ഗ്രൂപ്പിന്റെ ഈസ്റ്റർ ആശംസകൾ പ്രത്യാശയുടെസന്ദേശവുമായിലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർആഘോഷിക്കുന്നു. ക്രിസ്തു ദേവന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മകൊണ്ടാടുന്നദിനമാണ് ഈസ്റ്റർ അഥവാ ഉയിർപ്പ് തിരുനാൾ. ദുഖവെള്ളിക്ക് ശേഷം വരുന്നഞായറാഴ്ചയാണ് ഈസ്റ്റർ ദിനമായി ആചരിക്കുന്നത്.ക്രിസ്തുമത വിശ്വാസികൾ ഈ ദിവസംസുപ്രധാനപുണ്യദിനമായിആഘോഷിക്കുന്നു. പീഢാനുഭവത്തിനും കുരിശുമരണത്തിനും ശേഷംകല്ലറയിൽസംസ്‌ക്കരിക്കപ്പെട്ടക്രിസ്തുവിന്റെഉയർത്തെഴുന്നേൽപ്പ് മാനവകുലത്തിന്പ്രതീക്ഷയുടെയുംവിശ്വാസത്തിന്റെയുംഅടയാളമാണ്.എല്ലാദേവാലയങ്ങളിലുംശനിയാഴ്ചസുര്യനസ്തമിക്കുന്നത് മുതൽ ചടങ്ങുകൾക്ക്തുടക്കമായിരുന്നു.  ആദ്യവർഷങ്ങളിൽപാസ്‌ക്ക എന്ന പേരിലാണ് ഈസ്റ്റർആഘോഷിക്കപ്പെട്ടിരുന്നത്. പാസ്‌ക്ക എന്ന പദം യഹൂദരുടെ പെസഹാആചരണത്തിൽ നിന്നാണ് ഉരുവായത്. ഈ പാസ്‌ക്ക പെരുന്നാൾ പീഡാനുഭവും മരണവും ഉയിർപ്പും ചേർന്ന ഒരു സമഗ്രആഘോഷമായിരുന്നു.പിന്നീടാണ്പെസഹ മുതൽ ദുഃഖ ശനി വരെയുള്ള ദിവസങ്ങൾ പെസഹ ത്രിദിനമായും ഉയിർപ്പ്തിരുന്നാൾപ്രത്യേകമായും ആചരിക്കാൻ തുടങ്ങിയത്. എല്ലാ വർഷവും ഡിസംബർ ...

ഭൂമി പണയത്തിന് ചെലവുകൂടും; കേസുകൾക്കും ഫീസ് ഉയരും; ബജറ്റിലെ നികുതി, ഫീസ് വർധന നാളെ മുതൽ

Image
ഭൂമി പണയത്തിന് ചെലവുകൂടും; കേസുകൾക്കും ഫീസ് ഉയരും; ബജറ്റിലെ നികുതി, ഫീസ് വർധന നാളെ മുതൽ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ നിർദേശിച്ച നികുതി, ഫീസ് വർധനകളും ഇളവുകളും നാളെ മുതൽ പ്രാബല്യത്തിൽ വരും. ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനുള്ള ചെലവുകൂടും. ചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും. പാട്ടക്കരാറിന് ന്യായവില അനുസരിച്ച് സ്റ്റാംപ് ഡ്യൂട്ടി നിലവിൽ വരും. റബറിന്റെ താങ്ങുവില 170 രൂപയിൽനിന്നു 180 രൂപയാകും. സ്വയം വൈദ്യുതി ഉൽ‌പാദിപ്പിക്കുന്നവർക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയിൽ നിന്നും 15 പൈസയായി ഉയരും. ടൂറിസ്റ്റ് ബസ് നികുതി കുറയും. സർക്കാർ ജീവനക്കാർക്ക് ഡിഎയിലും പെൻഷൻകാർക്ക് ഡിആറിലും 2% ഡിഎ വർധന. ദേശീയപാതയിൽ വാളയാർ പാമ്പാംപള്ളത്തും കുതിരാൻ തുരങ്കത്തിനു സമീപം പന്നിയങ്കരയിലും ഇന്ന് അർധരാത്രി മുതൽ ടോൾ നിരക്ക് കൂടും.

ഏപ്രിലിൽ പുതിയ ക്രെഡിറ്റ് കാർഡ് നിയമങ്ങളുമായി ബാങ്കുകൾ

Image
ഏപ്രിലിൽ പുതിയ ക്രെഡിറ്റ് കാർഡ് നിയമങ്ങളുമായി ബാങ്കുകൾ പുതിയ സാമ്പത്തിക വർഷം മുതൽ ക്രെഡിറ്റ് കാർഡ് നിയമനങ്ങളിൽ മാറ്റം വരികയാണ്. എസ്ബിഐ കാർഡ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവ താങ്ങളുടെ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ പുതുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം. *എസ്ബിഐ ക്രെഡിറ്റ് കാർഡ്:* 2024 ഏപ്രിൽ 1 മുതൽ ചില ക്രെഡിറ്റ് കാർഡുകൾക്ക് വാടക പേയ്‌മെൻ്റ് ഇടപാടുകളിലെ റിവാർഡ് പോയിന്റുകൾ നൽകുന്നത് എസ്ബിഐ കാർഡ് അവസാനിപ്പിച്ചിട്ടുണ്ട്. ഇവയിൽ എസ്ബിഐ കാർഡ് എലൈറ്റ്, എസ്ബിഐ കാർഡ് എലൈറ്റ് അഡ്വാൻറ്റേജ്, എസ്ബിഐ കാർഡ് പ്ലസ് കൂടാതെ എസ്ബിഐ കാർഡ് എന്നിവ ഉൾപ്പെടും. *യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ്:* ഒരു കലണ്ടർ പാദത്തിൽ ₹10,000-മോ അതിൽ കൂടുതലോ ചെലവഴിക്കുന്ന യെസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് കോംപ്ലിമെൻ്ററി ഗാർഹിക ലോഞ്ച് പ്രവേശനത്തിന് അർഹതയുണ്ട്. *ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്:* ഐസിഐസിഐ ബാങ്ക് വെബ്‌സൈറ്റ് പറയുന്നത് പ്രകാരം, “2024 ഏപ്രിൽ 01 മുതൽ, ഉപയോക്താവിന് ഒരു കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ച് ആക്‌സസ് ആസ്വദിക്കാം.  *ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് :* ഇന്ധനം, ഇ...

നാളെ മുതൽ പുതിയ സാമ്പത്തിക വർഷാരംഭം; അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ !

Image
നാളെ മുതൽ പുതിയ സാമ്പത്തിക വർഷാരംഭം; അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ ! ♦️സംസ്ഥാന ബജറ്റിൽ നിർദേശിച്ച നികുതി, ഫീസ് വർധനയും ഇളവുകളും നാളെ മുതൽ പ്രാബല്യത്തിൽ വരും. ♦️കോടതി ഫീസുകൾ നാളെ മുതൽ ഉയരും ♦️ഭൂമി പണയം വെച്ച് വായ്പ‌ എടുക്കുന്നതിനും ചിലവ് കൂടും. ♦️സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്കുള്ള തീരുവ വർധനവും നാളെ മുതൽ നിലവിൽ വരും. ♦️ചെക്ക് കേസിനും വിവാഹ മോചന കേസിനും ഇനി മുതൽ ഫീസ് കൂടും. ♦️ റബറിന്റെ താങ്ങുവില 170 രൂപയിൽ നിന്ന് 180 രൂപയാകും. ♦️സർക്കാർ ജീവനക്കാർക്ക് ഡിഎയിലും പെൻഷൻകാർക്ക് ഡിആറിലും രണ്ട് ശതമാനം വർധനവും നാളെ മുതൽ പ്രാബല്യത്തിലാകും. ♦️ പാട്ടക്കരാറിന് നാളെ മുതൽ ന്യായവില അനുസരിച്ച് സ്റ്റാംപ് ഡ്യൂട്ടി നൽകണം. ♦️ടൂറിസ്റ്റ് ബസ് നികുതി കുറയും. ♦️പന്നിയങ്കരയിൽ ഇന്ന് അർധരാത്രി മുതൽ ടോൾ നിരക്ക് കൂടും.

ഇൻഡിഗോ എയർലൈൻസ് കണ്ണൂർ-അബുദാബി സർവീസ് മേയ് ഒൻപത് മുതൽ

Image
ഇൻഡിഗോ എയർലൈൻസ് കണ്ണൂർ-അബുദാബി സർവീസ് മേയ് ഒൻപത് മുതൽ                                                                                                              മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസിന്റെ അബുദാബി സർവീസ് മേയ് 9 മുതൽ. സമ്മർഷെഡ്യൂളിൽ കണ്ണൂരിനും അബുദാബിക്കും ഇടയിൽ പ്രതിദിന സർവീസ് ആണ് ഇൻഡിഗോ നടത്തുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 14664 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ആദ്യമായാണ് ഇൻഡിഗോ കണ്ണൂരിൽ നിന്ന് അബുദാബി സർവീസ് നടത്തുന്നത്. ഇതോടെ ഇൻഡിഗോക്ക് കണ്ണൂരിൽ നിന്ന് രണ്ട് രാജ്യാന്തര സർവീസുകളായി. നിലവിൽ ദോഹ വിമാന താവളത്തിലേക്കാണ് ഇൻഡിഗോ നടത്തുന്ന രാജ്യാന്തര സർവീസ്.

കണ്ണൂർ വിമാനത്താവളത്തിൽ ഇനി സൗജന്യ പാർക്കിങ് ഇല്ല

Image
                                                                                                    മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്തിൽ സൗജന്യ വാഹന പാർക്കിങ് ഇനിയില്ല. പുതിയ പരിഷ്കരണം ഇന്ന് അർധ രാത്രി മുതൽ നിലവിൽ വരും. 2025 മാർച്ച് 31 വരെയാണ് ബാധകം. വാഹനങ്ങൾ ടോൾ ബൂത്ത് കടന്ന് അകത്തേക്ക് പ്രവേശിച്ചതിന് ശേഷമുള്ള 15 മിനിറ്റ് സൗജന്യ പാർക്കിങ് ഒഴിവാക്കി. ഇരുചക്രവാഹനങ്ങൾ രണ്ട് മണിക്കൂർ വരെ പാർക്ക് ചെയ്യുന്നതിന് 15 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്ത് രൂപ വീതം ഈടാക്കും. ഓട്ടോറിക്ഷകൾ ആദ്യ രണ്ട് മണിക്കൂർ പാർക്ക് ചെയ്യുന്നതിന് 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപയാണ് അധിക ചാർജ്. കാർ, ജീപ്പ് തുടങ്ങിയവക്ക് ആദ്യ രണ്ട് മണിക്കൂറിന് 50 രൂപയും ശേഷം ഓരോ മണിക്കൂറും 20 രൂപ വീതം അടക്കണം. ടെംപോ, മിനി ബസ് എന്നിവക്ക് ആദ്യ രണ്ട് മണിക്ക...

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു; ഇരുകാലുകള്‍ക്കും പൊള്ളല്‍

Image
കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു; ഇരുകാലുകള്‍ക്കും പൊള്ളല്‍ കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു. അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 - 4 ഡി​ഗ്...

നിങ്ങള്‍ എവിടെയെങ്കിലും ഒറ്റപെട്ടുപോയോ? വിളിക്കാം

Image
നിങ്ങള്‍ എവിടെയെങ്കിലും ഒറ്റപെട്ടുപോയോ? വിളിക്കാം കുറെ നാളുകള്‍ക്ക് ശേഷമുള്ള കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ആടുജീവിതം സിനിമയുമായി ബന്ധപെടുത്തി കേരള പൊലീസ് പങ്കുവെച്ച പോസ്റ്ററാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന മറ്റൊരു കാര്യം. നിങ്ങള്‍ എവിടെയെങ്കിലും ഒറ്റപെട്ടുപോയോ? വിളിക്കാം 112 എന്ന നമ്ബറിലേക്ക് എന്നാണ് കേരള പൊലീസ് പങ്കുവെച്ച പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. ‘അത്യാവശ്യഘട്ടങ്ങളില്‍ കേരള പൊലീസിനെ ഫോണ്‍: 112’ എന്ന ക്യാപ്ഷനോടുകൂടിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായി 50,000 കടന്ന് സ്വര്‍ണവില

Image
സംസ്ഥാനത്ത് ആദ്യമായി 50,000 കടന്ന് സ്വര്‍ണവില _👉🏻ഒറ്റയടിക്ക് വര്‍ധിച്ചത് 1040രൂപ സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു_ കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 50,000 കടന്നു. 1040രൂപവര്‍ധിച്ച് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 50,400 രൂപയായി. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. സുരക്ഷിത നിക്ഷേപം എന്നനിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഈമാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച് 21ന് 49,440 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് ഇട്ടതാണ് ഇതിന്മുന്‍പത്തെ ഉയര്‍ന്ന വില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 49,000ല്‍ താഴെ എത്തിയ ശേഷം വീണ്ടും ഉയരുന്ന കാഴ്ചയാണ് കണ്ടത്.

ക്രിസ്തുവിന്‍റെ പീഢാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരിശിന്റെ വഴിയും നടന്നു

Image
ക്രിസ്തുവിന്‍റെ പീഢാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരിശിന്റെ വഴിയും നടന്നു ക്രിസ്തു ദേവൻറെ പീഢാനുഭവത്തിന്‍റെയും കുരിശു മരണത്തിന്റെ സ്മരണയിൽ ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കൊപ്പം രാവിലെ കുരിശിന്റെ വഴിയും നടന്നു. ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി കുരിശിലേറിയ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ ഓര്‍മ്മപുതുക്കാലായാണ് വിശ്വാസികള്‍ ഈ ദിനം ആചരിക്കുന്നത്.

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് വേതനം പുതുക്കി; കേരളത്തില്‍ ദിവസവേതനം 346 രൂപ

Image
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് വേതനം പുതുക്കി; കേരളത്തില്‍ ദിവസവേതനം 346 രൂപ                                                     മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തിലെ തൊഴിലാളികളുടെ നിരക്ക് നിലവിലുള്ള 333 രൂപയില്‍ നിന്ന് 346 രൂപയായി. 13 രൂപയുടെ വര്‍ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം 22 രൂപയുടെ വര്‍ധനവാണ് കേരളത്തിന് ലഭിച്ചത്. പുതിയ നിരക്കുകള്‍ എപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. വേതനം പുതുക്കിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു.16 ന് മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് മന്ത്രാലയം കമ്മീഷനെ സമീപിച്ചത്. പുതുക്കിയ നിരക്കില്‍ ഹരിയാനയിലാണ് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുക 374 രൂപ.

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാകില്ല

Image
സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാകില്ല സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി ക്ഷാമം ഉണ്ടെങ്കിലും വലിയ വില നൽകി വൈദ്യുതി വാങ്ങും. വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കാൻ ജനങ്ങൾ ശ്രമിക്കണം. പീക്ക് അവറിലെ വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കിൽ സംസ്ഥാനം പ്രതിസന്ധിയിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക്. ചൊവ്വാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 103.86 ദശലക്ഷം യൂണിറ്റ് ആയിരുന്നു. കഴിഞ്ഞവർഷം ഏപ്രിൽ 19ന് രേഖപ്പെടുത്തിയ 102.99 ദശലക്ഷം യൂണിറ്റായിരുന്നു മുൻ റെക്കോർഡ്. ഇതാണ് കഴിഞ്ഞദിവസം തകർന്നത്. പീക്ക് സമയ ആവശ്യകതയും റെക്കോർഡിട്ടു. ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ രാത്രി11 വരെയുള്ള പീക്ക് സമയത്ത് എറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 5301 മെഗാവാട്ട് ആയിരുന്നു. ഇതും സർവകാല റെക്കോർഡ്‌ ആണ്.മലബാർ ലൈവ്.മാർച്ച് 21ന് രേഖപ്പെടുത്തിയ 5150 മെഗാവാട്ട് ആയിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഉയർന്ന വൈദ്യുതി ആവശ്യകത.വൈകിട്ട് 6 മുതൽ രാത്രി 11 വരെ എസി, പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ട...

*ചെമ്പേരി ന്യൂസിന്റെ എല്ലാ പ്രിയപ്പെട്ടവർക്കും* *സ്നേഹത്തിന്റെയും , വിനയത്തിന്റേയും , പങ്കുവക്കലിന്റേയും പെസഹ ദിന ആശംസകൾ* ❤️

Image

റേഷൻ കട അവധിയാണ്

Image
റേഷൻ അറിയിപ്പ് *28-3-2024 വ്യാഴം - പെസഹ വ്യാഴം* *29-3-2024 വെള്ളി- ദൂഃഖ വെള്ളി* *റേഷൻ കട അവധിയാണ്*

മാസപ്പടിയിൽ കേസെടുത്ത് ഇഡി; അന്വേഷണ പരിധിയിൽ എക്സാലോജിക്കും

Image
മാസപ്പടിയിൽ കേസെടുത്ത് ഇഡി; അന്വേഷണ പരിധിയിൽ എക്സാലോജിക്കും മാസപ്പടിയിൽ കേസെടുത്ത് ഇഡി. SFIO അന്വേഷണം തുടരുന്നതിനിടെയാണ് ഇഡി അന്വേഷണത്തിനായി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ ECIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ ഇത് സംബന്ധിച്ച പ്രാഥമിക വിവര ശേഖരണങ്ങൾ ഇഡി നടത്തിയിരുന്നു. ഔദ്യോഗികമായി പ്രതി പട്ടികയിൽ ആര് എന്ന വിവരങ്ങൾ ഇഡി ഇപ്പോൾ പുറത്ത് വിടുന്നില്ല. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവരാണ് നിലവിൽ പ്രതി പട്ടികയിൽ ഉള്ളത്. *ചെമ്പേരി ന്യൂസിന്റെ എല്ലാ പ്രിയപ്പെട്ടവർക്കും*   *സ്നേഹത്തിന്റെയും , വിനയത്തിന്റേയും , പങ്കുവക്കലിന്റേയും പെസഹ ദിന ആശംസകൾ* ❤️

ലൂലുവില്‍ നിന്നും ആറ് ലക്ഷം ദിര്‍ഹം അപഹരിച്ച് കണ്ണൂര്‍ സ്വദേശി ഒളിവില്‍; പിന്നാലെ കുടുംബവും നാട്ടിലേയ്ക്ക് മുങ്ങി

Image
ലൂലുവില്‍ നിന്നും ആറ് ലക്ഷം ദിര്‍ഹം അപഹരിച്ച് കണ്ണൂര്‍ സ്വദേശി ഒളിവില്‍; പിന്നാലെ കുടുംബവും നാട്ടിലേയ്ക്ക് മുങ്ങി അബുദാബിയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് വന്‍ തുക തിരിമറി നടത്തി കണ്ണൂര്‍ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നര കോടിയോളം രൂപ(ആറ് ലക്ഷം ദിര്‍ഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസില്‍ പരാതി നല്‍കിയത്. ഈ മാസം 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ അന്വേഷണംമാരംഭിച്ചത്. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അത് സ്വിച്ച്ഡ് ഓഫായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാഷ് ഓഫിസില്‍ നിന്ന് 6 ലക്ഷം ദിര്‍ഹത്തിന്റെ കുറവ് അധികൃതര്‍ കണ്ടുപിടിച്ചു. ക്യാഷ് ഓഫിസില്‍ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിന്റെ പാസ്‌പോര്‍ട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട്...

കവുന്നുകാട്ടിൽ ത്രേസ്യാമ്മ (78) നിര്യാതയായി

Image
ചെമ്പേരി :കംബ്ലാരിയിലെ പരേതനായ കവുന്നുകാട്ടിൽ മാത്യുവിൻ്റെ ഭാര്യ ത്രേസ്യാമ്മ (78) അന്തരിച്ചു. സംസ്കാരം28/3/2024.വ്യാഴാഴ്ച രാവിലെ 9 ന് ചെമ്പേരി ലൂർദ് മാതാ ഫാെറോന പള്ളിയിൽ. പരേത കാനപ്പുറം ചെറുപുരയിടത്തിൽ കുടുംബാംഗം. മക്കൾ: ഷേർളി, പുഷ്പമ്മ, ബീന, ലിനി, ദീപ, അമല. മരുമക്കൾ: ചാക്കാേ കണിയാരശേരിൽ (ചെന്നൈ), സണ്ണി മുട്ടത്തുപാടത്ത് (ചരൾ), ജോസഫ് പുത്തൻപുരയ്ക്കൽ (കംബ്ലാരി), ബിനോഷി പുളിമൂട്ടിൽ (നെടിയേങ്ങ), ഹർജിത്ത് തലവിൽ (ദുബായ്). 

ജോൺ ചെറുപറബിൽ 85 നിര്യാതനായി

Image
ജോൺ ചെറുപറബിൽ 85 നിര്യാതനായി പുലിക്കുരുമ്പ: വേങ്കുന്നിലെ ചെറുപറമ്പിൽ ജോൺ (86) നിര്യാതനായി. ഭാര്യ പരേതയായ അച്ചാമ്മ. സംസ്കാരകർമ്മങ്ങൾ 28.3.2024 വ്യാഴാഴ്ച രാവിലെ 10.30ന് വേങ്കുന്നിലുള്ള ചെറുപറമ്പിൽ സ്കറിയയുടെ ഭവനത്തിൽ ആരംഭിച്ച് പുലിക്കുരുമ്പ സെൻ്റ് അഗസ്റ്റിൻസ് പള്ളിയിൽ. ആദരാഞ്ജലികൾ.....

സമ്മർ ബമ്പർ പത്തു കോടി കണ്ണൂർ സ്വദേശിക്ക്...

Image
സമ്മർ ബമ്പർ പത്തു കോടി കണ്ണൂർ സ്വദേശിക്ക്... കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ കാർത്തിക പുരത്തെ ഓട്ടോ റിക്ഷ ഡ്രൈവർക്ക് സമ്മർ ബംപറായ പത്തു കോടി അടിച്ചു.നറുക്കെടുപ്പ് ഫലം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് സമ്മർ ബമ്പർ ഭാഗ്യവാനെ കണ്ടെത്തിയത്.ആലക്കോട് കാർത്തികപുരം സ്വദേശിയായ നാസറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കാർത്തികപുരത്തെ രാജരാജേശ്വര ലോട്ടറി ഏജൻസിയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. കാർത്തികപുരത്തെ ഓട്ടോ ഡ്രൈവറാണ് നാസർ. ചൊവ്വാഴ്‌ച്ച രാത്രിയോടെയാണ് നാസർ ടിക്കറ്റ് എടുത്തതെന്ന് ഏജന്റ് രാജു പറഞ്ഞു. ഇന്നലെ ആറ് മണിക്കാണ് ഇവിടെ വന്നത്. ആ സമയത്ത് SC 308797 എന്ന നമ്പർ ഇവിടെ ഉണ്ടായിരുന്നു. തിരിച്ച്‌ പോയി ഏഴര ആയപ്പോള്‍ വീണ്ടും വന്നു. അപ്പോഴും ടിക്കറ്റ് ഇവിടെ ഉണ്ട്. ഇതാരും കൊണ്ടും പോയില്ലേയെന്ന് രാജുവിനോട് ചോദിച്ചതിനു ശേഷമാണ് ടിക്കറ്റ് എടുത്തത്. കറക്‌ട് വീഴുകയും ചെയ്തു. ദൈവത്തിന്റെ കളിയാണിത്', എന്നാണ് അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയതിനെ കുറിച്ചുനാസർ മാധ്യമക്കളോട് പ്രതികരിച്ചത്. ബമ്പർ അടിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് നാസർ ടിക്കറ്റ് എടുത്തത് എന്നാണ് ഏജന്റ് രാജുവും പറയുന്നത്...

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി; സ്വകാര്യ സ്ഥാപനങ്ങൾ ശമ്പളം കുറയ്ക്കരുതെന്ന് നിബന്ധന...

Image
ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി; സ്വകാര്യ സ്ഥാപനങ്ങൾ ശമ്പളം കുറയ്ക്കരുതെന്ന് നിബന്ധന... തിരുവനന്തപുരം : ഏപ്രിൽ 26 ന് സംസ്ഥാനത്ത്  പൊതു അവധി പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു. *ചെമ്പേരി ന്യൂസിന്റെ എല്ലാ പ്രിയപ്പെട്ടവർക്കും*   *സ്നേഹത്തിന്റെയും , വിനയത്തിന്റേയും , പങ്കുവക്കലിന്റേയും പെസഹ ദിന ആശംസകൾ* ❤️

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഒന്നിച്ച് സന്ദര്‍ശിക്കാം.. ഏകീകൃത വിസ ഈ വര്‍ഷം അവസാനത്തോടെ

Image
എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഒന്നിച്ച് സന്ദര്‍ശിക്കാം.. ഏകീകൃത വിസ ഈ വര്‍ഷം അവസാനത്തോടെ ഗള്‍ഫ് രാജ്യങ്ങള്‍ ഏകീകൃത വിനോദ സഞ്ചാര വിസ നടപ്പാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന് ഖത്തര്‍ ടൂറിസം പ്രസിഡന്റ് സഅദ് ബിന്‍ അലി അല്‍ ഖര്‍ജി. ഈ വര്‍ഷം അവസാനത്തോടെ ഏകീകൃത വിസ നടപ്പാകും. ഇക്കാര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ചകളും തയ്യാറെടുപ്പുകളും അവസാന ഘട്ടത്തിലാണ്. എല്ലാ ഭാഗത്ത് നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്- അദ്ദേഹം പറഞ്ഞു. ഏകീകൃത വിനോദ സഞ്ചാര വിസ നിലവില്‍ വന്നാല്‍ താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒറ്റ വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനാവും. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാര്‍ കഴിഞ്ഞ വര്‍ഷം മസ്‌കറ്റില്‍ നടത്തിയ നാല്‍പ്പതാമത് യോഗത്തിലാണ് ഏകീകൃത വിസക്ക് അംഗീകാരം നല്‍കിയത്. ─

കേരളം ചുട്ടുപൊളളും; 11 ജില്ലകളില്‍ മുന്നറിയിപ്പ്

Image
കേരളം ചുട്ടുപൊളളും; 11 ജില്ലകളില്‍ മുന്നറിയിപ്പ് കണ്ണൂർ▲സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍ ജില്ലയിൽ ഉയര്‍ന്ന താപനില 37°C വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സാധാരണയെക്കാള്‍ നാല് ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ──

ഇറച്ചിവിലയ്ക്ക് കടിഞ്ഞാണില്ല; മലയോരത്ത് വില്പ‌ന തോന്നും പോലെ...

Image
ഇറച്ചിവിലയ്ക്ക് കടിഞ്ഞാണില്ല; മലയോരത്ത് വില്പ‌ന തോന്നും പോലെ... കണ്ണൂർ : ഈസ്റ്റർ അടുത്തതോടെ മലയോര മേഖലയി ലെ ഇറച്ചി വില യാതൊരു നിയന്ത്രണവമില്ലാതെ വർധിപ്പിച്ച് മൊത്ത വില്പനക്കാർ. 300 മുതൽ 320 രൂപക്ക് വിറ്റിരുന്ന പന്നി ഇറച്ചി കഴിഞ്ഞ ഒരാഴ്ചയായി വില്പന നടത്തുന്നത് 350 രൂപയ്ക്കാണ്. 350 രൂപയ്ക്ക് വിറ്റിരുന്ന പോത്തിറച്ചി ഇപ്പോൾ വില്‌പന നടത്തുന്നത് 380ന്. ആഘോഷങ്ങൾ അടുത്തതോടെ മാർക്കറ്റിൽ കൃത്രിമക്ഷാമം സൃഷ്ടിച്ച് യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് വില വർധിപ്പിക്കുന്നത് ഇറച്ചിയുടെ വില നിശ്ചയിക്കാൻ മാർക്കറ്റിൽ മറ്റ് സംവിധാനം ഒന്നും ഇല്ലാത്തതാണ് ഇത്തരത്തിൽ തോ ന്നുംപോലെ വിലവർധിപ്പിക്കാനുള്ള കാരണം എന്തു വിലനൽകിയും ജനങ്ങൾ ഇറച്ചി വാങ്ങും എന്നുള്ള കണക്കുകൂട്ടലാണ് ഇതിനു പിന്നിൽ സമീപത്തെ പല ടൗണുകളിലും ഒരുകിലോ ഇറച്ചിയിൽ 20 രൂപ വരെ വ്യത്യാസം ഉള്ളതായാണ് അന്വേഷണത്തിൽ കണ്ട ത്തിയിരിക്കുന്നത് ഈസ്റ്റർ അടുത്തതോടെ കോഴിവിലയും കിലോ 10 രൂപ വരെ കൂടിയിട്ടുണ്ട് കഴിഞ്ഞ ഡിസംബറിലാണ് പോത്തിറച്ചിക്ക് 350 രൂപയും പന്നിക്ക് 320 രൂപയുമായി പുനർ നിർണയിച്ച് കച്ചവടം നടത്തിവന്നിരുന്നത്. ചുരുങ്ങിയ മാസങ്ങൾകൊണ്ട് പോത്തിറച്ചിക്ക് ...

13 ഇനം സാധനങ്ങൾ സബ്‌സിഡി നിരക്കിൽ; ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ വ്യാഴാഴ്ച മുതൽ...

Image
13 ഇനം സാധനങ്ങൾ സബ്‌സിഡി നിരക്കിൽ; ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ വ്യാഴാഴ്ച മുതൽ... തിരുവനന്തപുരം : വിലക്കയറ്റം പിടിച്ചു നിർത്തുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ വ്യാഴാഴ്ച ( മാർച്ച് 28) ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാകും. ഏപ്രിൽ 13 വരെ ചന്തകൾ പ്രവർത്തിക്കും. 13 ഇനം സബ്‌സിഡി സാധനങ്ങൾ ചന്തകളിൽ ലഭിക്കും. സപ്ലൈകോ ഉൽപ്പന്നങ്ങളും മറ്റ്‌ സൂപ്പർ മാർക്കറ്റ്‌ ഇനങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാകും. മാവേലിസ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, പീപ്പിൾസ്‌ ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, അപ്‌ന ബസാറുകൾ തുടങ്ങി സപ്ലൈകോയുടെ 1630 വിൽപ്പനശാലകളും വിലക്കയറ്റം പ്രതിരോധിക്കാൻ മുന്നിലുണ്ട്. വിപണി ഇടപെടലിന്‌ 200 കോടി കഴിഞ്ഞ ദിവസം സംസ്ഥാനസർക്കാർ അനുവദിച്ചിരുന്നു. അതിനുമുമ്പ്‌ 80 കോടി രൂപയും നൽകി. ഈ തുകയുൾപ്പെടെ ഉപയോഗിച്ചാണ്‌ ചന്തകൾ സജ്ജമാക്കുന്നത്‌. ശബരി കെ റൈസ്‌ വിതരണവും തുടരുന്നുണ്ട്. ജയ അരിക്ക്‌ 29 രൂപയും കുറുവ, മട്ട അരിക്ക്‌ 30 രൂപയുമാണ്‌ വില.

അമേരിക്കയിൽ പാലം തകരാനിടയായ കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാർ: വൻ അപകടം നടന്നത് വാഹനങ്ങൾ പാലത്തിലുള്ളപ്പോൾ...

Image
അമേരിക്കയിൽ പാലം തകരാനിടയായ കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാർ: വൻ അപകടം നടന്നത് വാഹനങ്ങൾ പാലത്തിലുള്ളപ്പോൾ... ബാൾട്ടിമോർ : അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകരാൻ ഇടയാക്കിയ ചരക്ക് കപ്പലിൽ ഉള്ളവരെല്ലാം ഇന്ത്യക്കാരെന്ന് കപ്പൽ കമ്പനി. ദാലി കപ്പലിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണെന്നാണ് ഇപ്പോൾ കപ്പൽ കമ്പനിയായ സിനെർജി സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, കപ്പലിലുള്ളവർക്ക് പരിക്കേറ്റതായി വിവരമില്ല. സംഭവത്തിൽ 20 പേരെ കാണാതായതായി പ്രാദേശിക മാധ്യമ റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരണമില്ല. പാലത്തിന്റെ പ്രധാന തൂണിലായിരുന്നു കപ്പല്‍ ഇടിച്ചത്. ഇതോടെ വലിയൊരു ഭാഗം ഒന്നാകെ തകര്‍ന്നുവീഴുകയായിരുന്നു. ഇടിയുടെ ഭാഗമായി കപ്പലിന് തീപിടിച്ചതായും, ഡീസൽ നദിയിൽ കലർന്നതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലമാണ് തകർന്നത്. ചൊവ്വാഴ്ചയാണ് സംഭവം. നിരവധി കാറുകളും യാത്രക്കാരും പാലത്തിലുണ്ടായ സമയത്താണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. പ്രാദേശിക സമയം രാത്രി 1.30ഓടെയാണ് സംഭവമുണ്ടായത്. സംഭവത്തിൽ കപ്പലിന് തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്. ബാൾട്ടിമോറിലെ നീളമേറിയ പാലങ്ങളി...

മർദനത്തിൽ വാരിയെല്ലുകൾ പൊട്ടി, കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തി;രണ്ടര വയസുകാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത

Image
മർദനത്തിൽ വാരിയെല്ലുകൾ പൊട്ടി, കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തി;രണ്ടര വയസുകാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരിയുടെ മരണം ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞ്‌ മരിച്ചതിന് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദനത്തിൽ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും പരിക്കേല്പിച്ചു. കുഞ്ഞിന്റെ ശരീരത്തിൽ പഴയതും പുതിയതുമായ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകളും പൊട്ടിയിരുന്നു. തലയിൽ രക്തം കെട്ടി കിടക്കുന്നുണ്ട്. മർദ്ദനമേറ്റപ്പോൾ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.  ഉദരംപൊയിൽ സ്വദേശി മുഹമ്മദ്‌ ഫായിസ് മകൾ ഫാത്തിമ നസ്രിനെ കൊലപ്പെടുത്തിയതാണെന്നാണ് കുട്ടിയുടെ അമ്മയും ബന്ധുക്കളും ആരോപിക്കുന്നത്. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ ന...

വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല';കടകളിൽ അത്തരം ബോർഡും പറ്റില്ല, ബില്ലിൽ എഴുതാനും പാടില്ല'; വ്യാപാര സ്ഥാപനങ്ങളുടെ സ്ഥിരം പരിപാടി ഇനി നടക്കില്ല..!

Image
വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല'; കടകളിൽ അത്തരം ബോർഡും പറ്റില്ല, ബില്ലിൽ എഴുതാനും പാടില്ല'; വ്യാപാര സ്ഥാപനങ്ങളുടെ സ്ഥിരം പരിപാടി ഇനി നടക്കില്ല..! കൊച്ചി : 'വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല' എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എതിർ കക്ഷിയുടെ ബില്ലുകളിൽ നിന്ന് ഈ വ്യവസ്ഥ അടിയന്തിരമായി നീക്കം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. എറണാകുളം, മുപ്പത്തടം സ്വദേശി സഞ്ജു കുമാർ, സമർപ്പിച്ച പരാതിയിലാണ് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെയാണ് ഉത്തരവ്. 'വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല' എന്ന ബോർഡ് വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന ജിഎസ്ടി വകുപ്പിനും ലീഗൽ മെട്രോളജി വകുപ്പിനും കോടതി നിർദ്ദേശം നൽകി.

സിദ്ധാർത്ഥന്റെ മരണം: പെർഫോമ റിപ്പോർട്ട് സിബിഐയ്ക്ക് നൽകാൻ വൈകി, 3 പേർക്ക് സസ്പെൻഷൻ ആരൊക്കെ..?

Image
സിദ്ധാർത്ഥന്റെ മരണം: പെർഫോമ റിപ്പോർട്ട് സിബിഐയ്ക്ക് നൽകാൻ വൈകി, 3 പേർക്ക് സസ്പെൻഷൻ ആരൊക്കെ..? തിരുവനന്തപുരം : കൽപ്പറ്റ വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ മൂന്ന് പേർക്ക് സസ്പെൻഷൻ. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത വി കെ, സെക്‌ഷൻ ഓഫിസർ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവർക്കാണ് സസ്പെൻഷൻ. പെർഫോമ റിപ്പോർട്ട് സിബിഐക്ക് നൽകാൻ വൈകിയതിലാണ് നടപടി. പെ‍‌ർഫോമ റിപ്പോർട്ട് വൈകിയോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് നി‍‌ർദ്ദേശിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. സിദ്ധാർത്ഥന്റെ കുടുംബം ക്ലിഫ് ഹൗസിനു മുന്നിൽ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു തിരക്കിട്ട നടപടി.അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ആശങ്കയുള്ളതായി സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് പ്രതികരിച്ചിരുന്നു. അന്വേഷണം വഴിമുട്ടിയതില്‍ ഭയമുണ്ടെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് പറഞ്ഞിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍ പി സി ശശീന്ദ്രന്‍ ഗവര്‍ണര്‍ക്ക് ര...

യുവഡോക്ടർ മരിച്ച നിലയിൽ...

Image
യുവഡോക്ടർ മരിച്ച നിലയിൽ... തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ റസിഡൻ്റ് ഡോക്ടർ അഭിരാമിയാണ് മരിച്ചത്. തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയാണ് ഡോക്ടർ അഭിരാമി. മെഡിക്കൽ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ചെമ്പേരിയിൽ നിന്നും ബിസിനസ് രംഗത്തേക്ക് ഉയർന്നു വരുന്ന 'പെൺ കരുത്ത് ' ശ്രീമതി.നോമിയ രഞ്ജന് അഭിമാനത്തോടെ അഭിനന്ദനങ്ങൾ നേരുന്നു 💐💐💐

Image

50,000/ രൂപയ്ക്ക് മുകളിലുള്ള സംഖ്യ ബാങ്കിൽ നിന്നും എടുത്ത് പണമായി കയ്യിൽ കരുതി വാഹന യാത്ര നടത്തുന്നവർക്ക് ബാങ്ക് നൽകുന്ന രേഖയാണിത്

Image
50,000/ രൂപയ്ക്ക് മുകളിലുള്ള സംഖ്യ ബാങ്കിൽ നിന്നും എടുത്ത് പണമായി കയ്യിൽ കരുതി വാഹന യാത്ര നടത്തുന്നവർക്ക് ബാങ്ക് നൽകുന്ന രേഖയാണിത് ( ഇലക്ഷൻ കഴിയുന്നതുവരെ ഇത്തരം രേഖകളുമായി മാത്രമേ വാഹന യാത്ര നടത്താവൂ. അത് ബസ്സുകളിൽ ആയാൽ പോലും). കച്ചവട ആവശ്യങ്ങൾക്കായി പണം കയ്യിൽ കരുതി യാത്ര നടത്തുന്ന വ്യാപാരികൾ അറിയുന്നതിന് വേണ്ടിയാണ് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.റോഡുകളിൽ പോലീസിന്റെ മാത്രമല്ല ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച ഉദ്യോഗസ്ഥരുടെയും കർശന പരിശോധന ഉണ്ടാകാൻ സാധ്യതയുണ്ട്.

പ്രിയപ്പെട്ട രക്ഷിതാക്കളെ... 25-03-2024 ഇന്ന് തിങ്കളാഴ്ച കുട്ടികളുടെ എസ്എസ്എൽസി എക്സാം അവസാനിക്കുകയാണല്ലോ

Image
പ്രിയപ്പെട്ട രക്ഷിതാക്കളെ...   25-03-2024 ഇന്ന് തിങ്കളാഴ്ച കുട്ടികളുടെ എസ്എസ്എൽസി എക്സാം അവസാനിക്കുകയാണല്ലോ  9 30 മുതൽ 12 15 വരെയാണ് എക്സാം ടൈം. പരീക്ഷയുടെ അവസാന ദിവസമായതുകൊണ്ട് കൂടുതൽ ജാഗ്രത ആവശ്യമുണ്ട്. PTA, സ്കൂൾ പ്രൊഡക്ഷൻ ഗ്രൂപ്പ്,എന്നിവരുടെ സാന്നിധ്യം സ്കൂളിലും പരിസരത്തുമായി ഉണ്ടായിരിക്കുന്നത് നല്ലതാണ്. യാതൊരു തരത്തിലുമുള്ള ആഘോഷ പരിപാടികളോ, ഒത്തുകൂടല്ലോ സ്കൂളിലോ പരിസരത്തോ അനുവദിക്കരുത്.പരീക്ഷ കഴിഞ്ഞാൽ ഉടൻതന്നെ കുട്ടികൾ പ്രത്യേകിച്ച് പെൺകുട്ടികൾ വീട്ടിലേക്ക് എത്തുന്നു എന്നുള്ള കാര്യം രക്ഷിതാക്കൾ ഉറപ്പുവരുത്തണം...ആൺകുട്ടികൾ ബൈക്കിലും സ്കൂട്ടറിലും ഹെൽമെറ്റ്‌ പോലും വക്കാതെ മൂന്ന് പേരുമായി ഒക്കെ പോകുന്നത് നിത്യ കാഴ്ചയാണ്. നമ്മൾ ഇതെല്ലാം കാണുന്നതുമാണ്.ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക പ്രശ്നം ഉണ്ടാക്കുന്ന കുട്ടികളുടെ പേരിൽ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കാൻ പോലീസ് നിർബന്ധിതമാകും.. യാതൊരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകാൻ സാധ്യതയില്ല. പ്രശ്നങ്ങൾ ഉണ്ടായിട്ട് പരിഹരിക്കുന്നതിനേക്കാൾ നല്ലത് അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുന്നതാണ്...  🩸ആയതിനാൽ എന...

ബി ജെ പി അഞ്ചാം ഘട്ട സ്ഥാനാർത്ഥി

Image
ബി ജെ പി അഞ്ചാം ഘട്ട സ്ഥാനാർത്ഥി ഡൽഹി:  ബി ജെ പി അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടികയായി. രാഹുൽ ഗാന്ധി മൽസരിക്കുന്ന വയനാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ  കെ. സുരേന്ദ്രൻ  മൽസരിക്കും.   കെ.എസ്. രാധാകൃഷ്ണൻ എറണാകുളത്തും. ഡോ. ടി എൻ സരസു  ആലത്തൂരിലും  ജി. കൃഷ്ണകുമാർ കൊല്ലത്തും മൽസരിക്കും.