സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാകില്ല

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാകില്ല



സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി ക്ഷാമം ഉണ്ടെങ്കിലും വലിയ വില നൽകി വൈദ്യുതി വാങ്ങും. വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കാൻ ജനങ്ങൾ ശ്രമിക്കണം. പീക്ക് അവറിലെ വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കിൽ സംസ്ഥാനം പ്രതിസന്ധിയിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക്. ചൊവ്വാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 103.86 ദശലക്ഷം യൂണിറ്റ് ആയിരുന്നു. കഴിഞ്ഞവർഷം ഏപ്രിൽ 19ന് രേഖപ്പെടുത്തിയ 102.99 ദശലക്ഷം യൂണിറ്റായിരുന്നു മുൻ റെക്കോർഡ്.

ഇതാണ് കഴിഞ്ഞദിവസം തകർന്നത്. പീക്ക് സമയ ആവശ്യകതയും റെക്കോർഡിട്ടു. ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ രാത്രി11 വരെയുള്ള പീക്ക് സമയത്ത് എറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 5301 മെഗാവാട്ട് ആയിരുന്നു.

ഇതും സർവകാല റെക്കോർഡ്‌ ആണ്.മലബാർ ലൈവ്.മാർച്ച് 21ന് രേഖപ്പെടുത്തിയ 5150 മെഗാവാട്ട് ആയിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഉയർന്ന വൈദ്യുതി ആവശ്യകത.വൈകിട്ട് 6 മുതൽ രാത്രി 11 വരെ എസി, പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി മുതലായ ഉപഭോഗം കൂടിയ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി പീക്ക് ഡിമാന്‍റ് കുറയ്ക്കുന്നതിന് സഹായിക്കണമെന്ന് കെഎസ്ഇബി അറിയിപ്പിൽ പറയുന്നു.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി