പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ കുറച്ചുപുതുക്കിയ നിരക്ക് നാളെ രാവിലെ ആറ് മണി മുതല്‍ നിലവില്‍ വരും.

പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ കുറച്ചു
പുതുക്കിയ നിരക്ക് നാളെ രാവിലെ ആറ് മണി മുതല്‍ നിലവില്‍ വരും.
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡിസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്.

രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്.

ഡല്‍ഹിയില്‍ നിലവില്‍ പെട്രോളിന്റെ വില ലിറ്ററിന് 96 രൂപയാണ്. ഇത് രണ്ട് രൂപ കുറഞ്ഞ് 94 രൂപയിലേക്ക് ഒരു ലിറ്റര്‍ പെട്രോളിന്റെ വില എത്തുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ് വന്നിരിക്കുന്നത്. പുതുക്കിയ നിരക്ക് നാളെ രാവിലെ ആറ് മണി മുതല്‍ നിലവില്‍ വരും.

പെട്രോളിനും ഡീസലിനും നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാനങ്ങളും നിരക്ക് കുറക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും