ഇനിയുള്ള ദിവസങ്ങൾ പൊള്ളും, 38 ഡിഗ്രിയും കടന്ന് മുകളിലേക്ക് ചൂട്, പത്ത് ജില്ലകളിൽ മഞ്ഞ അലർട്ട്

ഇനിയുള്ള ദിവസങ്ങൾ പൊള്ളും, 38 ഡിഗ്രിയും കടന്ന് മുകളിലേക്ക് ചൂട്, പത്ത് ജില്ലകളിൽ മഞ്ഞ അലർട്ട്
സംസ്ഥാനത്ത് കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് നേരത്തെ ഒൻപത് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു. പുതിയ അറിയിപ്പ് പ്രകാരം ഒരു ജില്ല കൂടി മഞ്ഞ അലർട്ടിൽ ഉൾപ്പെടുത്തി.

ചൂട് കൂടാൻ സാധ്യത ഉള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പാണ് അലർട്ട് പ്രഖ്യാപിച്ചത്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് അലർട്ട്. 

സാധാരണയെക്കാൾ 2 മുതൽ 4°C വരെ കൂടുതൽ ഉയരാനാണ് സാധ്യത. ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

───────────────

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി