പ്രിയപ്പെട്ട രക്ഷിതാക്കളെ... 25-03-2024 ഇന്ന് തിങ്കളാഴ്ച കുട്ടികളുടെ എസ്എസ്എൽസി എക്സാം അവസാനിക്കുകയാണല്ലോ

പ്രിയപ്പെട്ട രക്ഷിതാക്കളെ...
 25-03-2024 ഇന്ന് തിങ്കളാഴ്ച കുട്ടികളുടെ എസ്എസ്എൽസി എക്സാം അവസാനിക്കുകയാണല്ലോ

 9 30 മുതൽ 12 15 വരെയാണ് എക്സാം ടൈം. പരീക്ഷയുടെ അവസാന ദിവസമായതുകൊണ്ട് കൂടുതൽ ജാഗ്രത ആവശ്യമുണ്ട്. PTA, സ്കൂൾ പ്രൊഡക്ഷൻ ഗ്രൂപ്പ്,എന്നിവരുടെ സാന്നിധ്യം സ്കൂളിലും പരിസരത്തുമായി ഉണ്ടായിരിക്കുന്നത് നല്ലതാണ്.
യാതൊരു തരത്തിലുമുള്ള ആഘോഷ പരിപാടികളോ, ഒത്തുകൂടല്ലോ സ്കൂളിലോ പരിസരത്തോ അനുവദിക്കരുത്.പരീക്ഷ കഴിഞ്ഞാൽ ഉടൻതന്നെ കുട്ടികൾ പ്രത്യേകിച്ച് പെൺകുട്ടികൾ വീട്ടിലേക്ക് എത്തുന്നു എന്നുള്ള കാര്യം രക്ഷിതാക്കൾ ഉറപ്പുവരുത്തണം...ആൺകുട്ടികൾ ബൈക്കിലും സ്കൂട്ടറിലും ഹെൽമെറ്റ്‌ പോലും വക്കാതെ മൂന്ന് പേരുമായി ഒക്കെ പോകുന്നത് നിത്യ കാഴ്ചയാണ്. നമ്മൾ ഇതെല്ലാം കാണുന്നതുമാണ്.ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക പ്രശ്നം ഉണ്ടാക്കുന്ന കുട്ടികളുടെ പേരിൽ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കാൻ പോലീസ് നിർബന്ധിതമാകും.. യാതൊരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകാൻ സാധ്യതയില്ല. പ്രശ്നങ്ങൾ ഉണ്ടായിട്ട് പരിഹരിക്കുന്നതിനേക്കാൾ നല്ലത് അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുന്നതാണ്... 

🩸ആയതിനാൽ എന്തൊക്കെ തിരക്കുകൾ ഉണ്ടെങ്കിലും എല്ലാ രക്ഷിതാക്കളും കൃത്യം 12 മണിക്ക് തന്നെ സ്കൂൾ കോമ്പൗണ്ടിൽ എത്തിച്ചേരുകയും പരീക്ഷക്ക് ശേഷം ഉടൻ തന്നെ കുട്ടികളെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോവുകയും ചെയ്യുന്നത് ഉചിതമായിരിക്കും.🩸

 25-03-24.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി