കണ്ണൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയജോൺ മാനസിക അസ്വാസ്ഥ്യതയുള്ളയാൾ

കണ്ണൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ
ജോൺ മാനസിക അസ്വാസ്ഥ്യതയുള്ളയാൾ 
കണ്ണൂർ: പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ
ജോൺ മാനസിക അസ്വസ്ഥതയ്ക്ക് മരുന്ന് കഴിക്കുന്നയാൾ.
തൊണ്ടിയിൽ കണ്ടിച്ചാത്തൻകണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടിയെ (60) ആണ് ഭർത്താവ് ജോൺ കൊലപ്പെടുത്തിയത്. ജോണിന്റെ മകൻ ദിവിഷിന്റെ ഭാര്യാ സഹോദരൻ അനൂപ് ജോസഫിനും വെട്ടേറ്റിട്ടുണ്ട്. 

അനൂപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോണിനെ നാട്ടുകാരും പൊലീസും ചേർന്നു വീടിനടുത്തുള്ള പ്രദേശത്ത് നിന്ന് പിടികൂടി. ജോൺ മാനസിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് മരുന്ന് കഴിക്കുന്ന ആളാണ്. 

ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കണ്ണൂരിലെ ആശുപത്രിയിൽ രണ്ടു ദിവസം ചികിത്സയിലായിരുന്നു ലില്ലിക്കുട്ടി. ഡിസ്ചാർജായി വീട്ടിലേക്കു വന്ന് വാഹനത്തിൽനിന്ന് ഇറങ്ങുമ്പോഴാണ് വെട്ടിയത്. അനൂപാണ് കാറുമായി പോയി ഡിസ്ചാർജ് ചെയ്തു കൂട്ടിക്കൊണ്ടു വന്നത്. വർഷങ്ങളായി മാനസിക പ്രശ്നങ്ങൾക്കു മരുന്ന് സ്ഥിരമായി കഴിക്കുന്നയാളാണ് ജോൺ. രണ്ട് മക്കളാണുള്ളത്. ഒരാൾ യുകെയിലും ഒരാൾ കുവൈറ്റിലുമാണ്.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും