നടുവിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപന്നികളെ വെടിവച്ചുകൊന്നു

നടുവിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപന്നികളെ വെടിവച്ചുകൊന്നു*

നടുവില്‍: ജനവാസ മേഖലകളില്‍ ഇറങ്ങി കർഷകരുടെ കാർഷിക വിളകള്‍ നശിപ്പിക്കുകയും സ്വത്തുക്കള്‍ക്കും ജീവനും ഭീഷണി ഉയർത്തുകയും ചെയ്ത കാട്ടുപന്നികളെ വനം വകുപ്പ് അധികൃതരുടെയും നടുവില്‍ പഞ്ചായത്തിന്‍റേയും നേതൃത്വത്തില്‍ ഷൂട്ടർമാർ വെടിവച്ചുകൊന്നു.

കഴിഞ്ഞദിവസം പുലിക്കുരുമ്ബ, കൈതളം ഭാഗങ്ങളിലെ കൃഷിയിടങ്ങളില്‍ ഇറങ്ങി കാർഷിക വിളകള്‍ നശിപ്പിച്ച രണ്ട് കാട്ടുപന്നികളെയാണ് വെടിവച്ചു കൊന്നത്. 

കാട്ടുപന്നികള്‍ കൂട്ടമായി വന്ന് കാർഷിക വിളകള്‍ നശിപ്പിച്ചുകൊണ്ടിരിക്കുമ്ബോഴാണ് ഇവയെ വെടിവച്ചു കൊന്നത്. അവശേഷിച്ച പന്നികളെ ഓടിക്കുകയും ചെയ്തു. വ്യാപകമായ കാട്ടുപന്നി ശല്യം മൂലം കർഷകർ കൃഷി ഉപേക്ഷിക്കുകയും, സൊസൈറ്റികളില്‍ പാല്‍ കൊടുക്കല്‍ പോലും കഴിയാത്ത അവസ്ഥയിലും, റബർ ടാപ്പിംഗ് നടത്താൻ കഴിയാത്ത സാഹചര്യവുമാണ്. ഇതോടെയാണ് നടുവില്‍ പഞ്ചായത്ത് വനം വകുപ്പിന്‍റെ സഹായത്തോടെ കാട്ടുപന്നികളെ നിയമാനുസൃതമായ മാർഗങ്ങളിലൂടെ വെടിവച്ചു കൊന്നത്. 

കൃഷി സംരക്ഷണത്തിനായി തോക്ക് ലൈസൻസ് ഉള്ളവരുടെ യോഗം പഞ്ചായത്ത് പ്രസിഡൻറ് ബേബി ഓടമ്ബള്ളിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസില്‍ വിളിച്ചു ചേർക്കുകയും, കർഷക രക്ഷയ്ക്കായി പ്രത്യേക ക്ലസ്റ്റർ രൂപീകരിക്കുകയും ചെയ്തിരുന്നു. 19 പേരടങ്ങുന്ന ഷൂട്ടർമാരുടെ ക്ലസ്റ്റർ ആണ് രൂപീകരിച്ചത്. ഇവർക്കുള്ള ബോധവത്കരണ ക്ലാസും നല്കിയിരുന്നു. 

തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, ഫോറസ്റ്റ് റേഞ്ച് ഓഫീസർ, ഫോറസ്റ്റ് ബീറ്റ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തില്‍ വേട്ട നായ്ക്കളെ ഉപയോഗിച്ച്‌ നടത്തിയ തെരച്ചിലിലാണ് ഷൂട്ടർമാരുടെ സംഘം കൃഷിയിടങ്ങളില്‍ നിന്ന് കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. തുടർന്ന് ഗവണ്‍മെൻറ് നിർദ്ദേശപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പന്നികളുടെ ജഡങ്ങള്‍ മറവു ചെയ്തു. പഞ്ചായത്ത് രൂപീകരിച്ചിരിക്കുന്ന ക്ലസ്റ്ററിന്‍റെ പ്രസിഡൻറ് തോമസ് മേപ്രകാവിലും, സെക്രട്ടറി ബെന്നി മുട്ടത്തിലുമാണ്.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി