ബാംഗ്ലൂർ രാമനഗരയിൽ ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ച് അപകടം; ഇരിക്കൂർ സ്വദേശിയായ ഡ്രൈവർ മരിച്ചു...

ബംഗളൂരു : കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ചരക്ക് ലോറി രാമനഗര ബിഡിദിക്ക് സമീപം നാനഹള്ളിയിൽ ഡിവൈഡറിൽ ഇടിച്ച് ഡ്രൈവർ മരിച്ചു.

കണ്ണൂർ ഇരിക്കൂർ സ്വദേശി മുഹമ്മദ് റാഷിദ് എം.പി (27) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ധീൻ (43), ഷംനാസ് (15), ഷംന (10), ഷംസ (10) എന്നിവരെ പരുക്കുകളോടെ കെങ്കേരി ബി.ജി.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ നാലോടെയാണ് അപകടം. ലോറിയിൽ ഉണ്ടായിരുന്നവരെ നാട്ടുകാരും കെ.എം.സി.സി പ്രവർത്തകരും ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല.

പരിക്കേറ്റവരെ തുടർചികിത്സക്കായി മംഗലാപുരം കെ.ജെ.സ് മിനി ആശുപത്രിയിലേക്ക് മാറ്റി. രാംനഗർ ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം റാഷിദിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

പിതാവ്: യൂസുഫ്. മാതാവ്: ത്വാഹിറ.

സഹോദരങ്ങൾ: റജില, നിഹാൽ.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി