ഇറ്റലിയിൽ കവർച്ചയ്ക്ക് ഇരയായി ഡോ. ജ്യോതിദേവ്, ആഫ്രിക്കൻ സ്വദേശി ബാഗ് കൊണ്ട് ഇടിച്ചു വിഴ്ത്തി പാസ്‌പോർട്ടും പണവും ബാങ്ക് കാർഡുകളും കവർന്നു
ഇറ്റലിയിൽ കവർച്ചയ്ക്ക് ഇരയായി ഡോ. ജ്യോതിദേവ്, ആഫ്രിക്കൻ സ്വദേശി ബാഗ് കൊണ്ട് ഇടിച്ചു വിഴ്ത്തി പാസ്‌പോർട്ടും പണവും ബാങ്ക് കാർഡുകളും കവർന്നു
ശശി തരൂർ എംപി ഇന്ത്യൻ കോൺസുലേറ്റു മായി ബന്ധപ്പെട്ടു പാസ്പോർട്ടില്ലാതെ തന്നെ ഹോട്ടലിൽ താമസിക്കാൻ അവസരമൊരുക്കി
തിരുവനന്തപുരം. പ്രമേഹ ചികിത്സകൻ ഡോ. ജ്യോതിദേവും ഭാര്യയും ഇറ്റലി യാത്രയ്ക്കിടെ കവർച്ചയക്കിരയായി കാർഡുകളും പാസ്പോർട്ടും പണവും ബാങ്ക് കാർഡുകളും നഷ്‌ടപ്പെട്ട് രാത്രി മുഴുവൻ ദുരിതത്തിലായ സംഭവം നാട്ടിൽ തിരിച്ചെത്തിയ ശേഷം സമൂഹമാധ്യമം വഴി അദ്ദേഹം പങ്കുവച്ചു..
ഡോക്ടർമാരുടെ സമ്മേളന ത്തിന് ഭാര്യ സുനിതയ്ക്കൊപ്പം അഞ്ചാം തീയതി ഇറ്റലിയിൽ എത്തിയതായിരുന്നു ഡോക്ടർ ഫ്ലോറെൻസിലേക്ക് പോകാൻ മിലാൻ റെയിൽവേ സ്റ്റേഷനിലെ ത്തിയപ്പോൾ ഒരു ആഫ്രിക്കൻ വംശജൻ ട്രോളി ബാഗുകൊണ്ട് ഡോക്ടറുടെ കാലിൽ അറിയാ തെയെന്ന മട്ടിൽ ഇടിച്ചതാണു തു ടക്കം. താഴെ വീണ ജ്യോതിദേവിനെ സ്വന്തം ബാഗ് നിലത്തു വച്ച് സുനിത സഹായിക്കുന്നതിനിടെ മറിഞ്ഞു വീണു വീഴ്ചയുടെ ആഗാതം മാറി എഴുന്നേറ്റ് ട്രെയിൻ പിടിക്കാൻ നടക്കുന്നതിനിടയിൽ ഭാര്യയുടെ ബാഗിലേ പേഴ്സും പണവും പാസ്പോർട്ടും ഒക്കെ നഷ്ടപ്പെട്ടത് അറിഞ്ഞത്..
പോലീസിനെ സമീപിച്ചപ്പോൾ ഇതെല്ലാം പതിവാണെന്നും.. തണുപ്പൻ പ്രതികരണം ആയിരുന്നു.. എന്ന് ജ്യോതിദേവ് പറഞ്ഞു. ഇതേ രീതിയിൽ ബാഗ് നഷ്ടപ്പെട്ടവർ വേറെയും ഉണ്ടായിരുന്നു.. രാത്രി മുഴുവൻ പോലീസ് നടപടിയുമായി കഴിച്ചുകൂട്ടി തട്ടിയെടുത്ത ക്രെഡിറ്റ് കാർഡിൽ നിന്ന് പണം കവർന്നതിന്റെ മെസ്സേജ് ഇതിനിടെ ഫോണിൽ ലഭിച്ചു. 10 സിസി ടിവി ക്യാമറയുണ്ടേങ്കിലും പരിശോധിക്കാൻ പോലീസ് മെനക്കെട്ടിലെന്നും ജ്യോതിദേവ്പറഞ്ഞു..
വിവരമറിയിച്ചതിനെ തുടർന്ന് ശശി തരൂർ എം.പി ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടു പാസ്പോർട്ടില്ലാതെ തന്നെ ഹോട്ടലിൽ താമസിക്കാൻ അവസരമൊരുക്കി.
Comments
Post a Comment