ഭൂമി പണയത്തിന് ചെലവുകൂടും; കേസുകൾക്കും ഫീസ് ഉയരും; ബജറ്റിലെ നികുതി, ഫീസ് വർധന നാളെ മുതൽ

ഭൂമി പണയത്തിന് ചെലവുകൂടും; കേസുകൾക്കും ഫീസ് ഉയരും; ബജറ്റിലെ നികുതി, ഫീസ് വർധന നാളെ മുതൽ
സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ നിർദേശിച്ച നികുതി, ഫീസ് വർധനകളും ഇളവുകളും നാളെ മുതൽ പ്രാബല്യത്തിൽ വരും. ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനുള്ള ചെലവുകൂടും. ചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും.

പാട്ടക്കരാറിന് ന്യായവില അനുസരിച്ച് സ്റ്റാംപ് ഡ്യൂട്ടി നിലവിൽ വരും. റബറിന്റെ താങ്ങുവില 170 രൂപയിൽനിന്നു 180 രൂപയാകും. സ്വയം വൈദ്യുതി ഉൽ‌പാദിപ്പിക്കുന്നവർക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയിൽ നിന്നും 15 പൈസയായി ഉയരും.

ടൂറിസ്റ്റ് ബസ് നികുതി കുറയും. സർക്കാർ ജീവനക്കാർക്ക് ഡിഎയിലും പെൻഷൻകാർക്ക് ഡിആറിലും 2% ഡിഎ വർധന. ദേശീയപാതയിൽ വാളയാർ പാമ്പാംപള്ളത്തും കുതിരാൻ തുരങ്കത്തിനു സമീപം പന്നിയങ്കരയിലും ഇന്ന് അർധരാത്രി മുതൽ ടോൾ നിരക്ക് കൂടും.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി