യാത്രാ യോഗ്യമല്ലാത്ത റോഡുകൾ; വോട്ട് ചോദിക്കാനായി രാഷ്ട്രീയ നേതാക്കൾക്ക് പ്രവേശനമില്ലെന്ന് നാട്ടുകാർ

യാത്രാ യോഗ്യമല്ലാത്ത റോഡുകൾ; വോട്ട് ചോദിക്കാനായി രാഷ്ട്രീയ നേതാക്കൾക്ക് പ്രവേശനമില്ലെന്ന് നാട്ടുകാർ 
*നടുവിൽ:* നടുവിൽ പ്രദേശവാസികളുടെ ദുരവസ്ഥ മനസിലാക്കാൻ കഴിയാത്ത രാഷ്ട്രീയ നേതാക്കൾ വോട്ട് ചോദിക്കാനായി വരേണ്ടതില്ലെന്ന് നടുവിൽ പഞ്ചായത്തിലെ 9, 10, 11, 12 വാർഡുകളിലെ ജനങ്ങൾ. ഇതിനായി അവർ റോഡ് ഉപഭോക്താക്കളുടെ കൂട്ടായ്‌മയും രൂപീകരിച്ചു.

കഴിഞ്ഞ മാസം 26ന് ഈ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്തിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തിയിരുന്നു.

50 വർഷത്തിലേറെയുള്ള പഴക്കമുള്ള റോഡുകളാണ് നാലു വാർഡുകളിലായി പഞ്ചായത്തിലെ ഭരണ-പ്രതിപക്ഷ അവഗണന നേരിടുന്നത്. നിരവധി വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളായ ജാനകിപ്പാറ വെള്ളച്ചാട്ടം, അയ്യൻമട ഗുഹ എന്നിവിടങ്ങളിലുടെ കടന്നുപോകുന്ന റോഡുകൾ ഉൾപ്പെടെ ഇതിൽ പെടുന്നുണ്ട്.

നിരവധി അപേക്ഷകളും നിവേദനങ്ങളും പരാതികളും പഞ്ചായത്ത് ത്രിതല പഞ്ചായത്ത് ഭരണാധികാരികൾക്കും എംഎൽഎ, എംപി മന്ത്രിമാർക്കും നൽകിയിട്ടും വാഗ്‌ദാനങ്ങൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് റോഡ് ഉപഭോക്താക്കളുടെ കൂട്ടായ്‌മ പറയുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഇവർ വന്ന് വാഗ്ദാനങ്ങൾ നൽകുന്നത്. എന്നാൽ അതിനുശേഷം തിരിഞ്ഞു നോക്കുന്ന ഒരു അവസ്ഥ ഉണ്ടായിട്ടില്ല. വ്യത്യസ്ത‌വും കടുത്തവുമായ സമരമാർഗങ്ങളാണ് കക്ഷി-രാഷ്ട്രീയ ഭേദമില്ലാതെ പ്രദേശവാസികൾ ഒന്നടങ്കം ആസൂത്രണം ചെയ്യുന്നത്.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി